x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​പാ​സ​നം അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലിയിൽ ജ​ന​ല​ക്ഷ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും

വെബ് ഡെസ്ക്
Published: October 22, 2026 11:06 PM IST | Updated: October 22, 2026 11:06 PM IST

കൃ​പാ​സ​നം

ചേ​ര്‍​ത്ത​ല:​ ലോ​ക സ​മാ​ധാ​ന​ത്തി​നാ​യും രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദം നി​ല​നി​ർ​ത്തു​വാ​നു​മാ​യും പ്രാ​ർ​ഥി​ച്ചുകൊ​ണ്ട് ജ​ന​ല​ക്ഷ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന കൃ​പാ​സ​നം അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി നാ​ളെ ന​ട​ക്കും. അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്തു സാ​യൂ​ജ്യ​മ​ട​യാ​ന്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു ജ​ന​സ​ഹ​സ്ര​ങ്ങ​ള്‍ ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം കൃ​പാ​സ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കും. 24ന് ​പു​ല​ർ​ച്ചെ ഒ​ന്നി​ന് കൃ​പാ​സ​ന​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് തീ​ർ​ഥാ​ട​നകേ​ന്ദ്ര​മാ​യ അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ൽ സ​മാ​പി​ക്കും.

റാ​ലി​ക്ക് വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ജി​ല്ലാ​ക​ള​ക്‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. തീ​ര​ദേ​ശ പാ​ത​യ്ക്ക് സ​മാ​ന്ത​ര​മാ​യി ന​ട​ക്കു​ന്ന റാ​ലി​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല​വി​ത​ര​ണ​വും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ർ​ത്തു​ങ്ക​ലി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷാ കേ​ന്ദ്ര​വും വ​ഴി​നീ​ളെ ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഉ​ണ്ടാ​കും. ആ​യി​ര​ത്തി​അ​ഞ്ഞൂ​റ് വോ​ള​ന്‍റി​യേ​ഴ്‌​സ് സേ​വ​ന സ​ന്ന​ദ്ധ​രാ​യി ഉ​ണ്ടാ​കും. റാ​ലി ആ​രം​ഭി​ച്ച് കി​ഴ​ക്ക് ഭാ​ഗ​ത്തെ സ​ർ​വീ​സ് റോ​ഡ് വ​ഴി​യി​ലൂ​ടെ​യാ​ണ് നീ​ങ്ങേ​ണ്ട​ത്. ജ​ന​ബാ​ഹു​ല്യം മൂ​ലം മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ്ര​വൃ​ത്തി​ക്കാ​നി​ട​യി​ല്ലാ​ത്ത​തി​നാ​ൽ ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന​വ​ർ തി​രി​ച്ച് എ​ത്തേ​ണ്ട സ്ഥ​ല​ങ്ങ​ൾ മു​ൻ​കൂ​ട്ടി അ​റി​ഞ്ഞി​രി​ക്കേ​ണ്ട​താ​ണ്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി കൃ​പാ​സ​ന​ത്തി​ലേ​ക്ക് പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ർ​ത്തു​ങ്ക​ൽ നി​ന്ന് തി​രി​ച്ച് ദേ​ശീ​യ പാ​ത​വ​രെ സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യ​വു​മു​ണ്ടാ​കും. കൃ​പാ​സ​നം ഡ​യ​റ​ക്‌​ട​ർ ഫാ.​ഡോ.​ വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ മ​ഹാ​റാ​ലി ന​യി​ക്കും. ബ്ര​ദ​ര്‍ ആ​ർ. വി​ജ​യ​കു​മാ​ർ കോ​യ​മ്പ​ത്തൂ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. തീ​ര​ദേ​ശ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് വൈ​കു​ന്നേ​രം അ​ര്‍​ത്തു​ങ്ക​ലി​ലെ​ത്തു​ന്ന മ​ഹാ​റാ​ലി​യെ അ​ർ​ത്തു​ങ്ക​ലി​ൽ ബ​സി​ലി​ക്ക റെ​ക്‌​ട​ർ ഫാ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ൽ ത​യ്യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ര​വേ​ൽ​ക്കും. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ രൂ​പ​ത ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ൽ സ​ന്ദേ​ശം ന​ല്‍​കി ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. നൂ​റോ​ളം വൈ​ദി​ക​ർ പ​ങ്കെ​ടു​ക്കും. സ​ണ്ണി പ​രു​ത്തി​യി​ൽ, ത​ങ്ക​ച്ച​ൻ പ​ന​യ്ക്ക​ൽ, അ​ഡ്വ. എ​ഡ്വേ​ർ​ഡ് തു​റ​വൂ​ർ, ജോ​സ​ഫ് അ​രൂ​ർ, അ​ലോ​ഷ്യ​സ് തൈ​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

വി​ശ്വാ​സി​ക​ള്‍​ക്കാ​യി
ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്
വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍
സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല‍ ന​ന്നു​ള്ള വി​ശ്വാ​സീ​സ​ഹ​സ്ര​ങ്ങ​ള്‍ അ​ണി​ചേ​രു​ന്ന ജ​പ​മാ​ല മ​ഹാ​റാ​ലി​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ. 14 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള റാ​ലി​റൂ​ട്ടി​ല്‍ 18 ആം​ബു​ല​ന്‍​സു​ക​ളും ഡോ​ക്ട​ര്‍​മാ​രു​ടെ​യും ന​ഴ്‌​സു​മാ​രു​ടെ​യും സേ​വ​നവും ഉ​ണ്ടാ​കും. കു​ടി​വെ​ള്ള​വും ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​വും മെ​ഡി​ക്ക​ല്‍ എ​യ്ഡും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തീ​ര​ദേ​ശ ഹൈ​വേ​യി​ല്‍ നി​ന്ന് ക​ട​പ്പു​റം വ​രെ​യു​ള്ള എ​ല്ലാ കൈ​റോ​ഡു​ക​ളി​ലും ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​വും കു​ടി​വെ​ള്ള​വും ഒ​രു​ക്കും. മ​ണ​ലി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ ഏ​ഴ് ഫോ​ര്‍ വീ​ല​ര്‍ ജീ​പ്പു​ക​ളും സ​ജ്ജ​മാ​ണ്. കൃ​പാ​സ​നം മു​ത​ല്‍ അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക വ​രെ വ​ഴി​യോ​ര​ങ്ങ​ളി​ല്‍ മു​ഴു​വ​ന്‍ ട്യൂ​ബ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച് പ്ര​കാ​ശ​പൂ​ര്‍​ണ​മാ​ക്കും.

തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി ഏ​ഴ് ഇ​ട​ങ്ങ​ളി​ല്‍ ടോ​യ്‌​ല​റ്റ് സൗ​ക​ര്യം ഒ​രു​ക്കും. ചേ​ന്ന​വേ​ലി​പ​ള്ളി സ​ന്ന​ദ്ധ​സേ​ന സം​ഘ​ട​നാ​പ്ര​വ​ര്‍​ത്ത​ക​രും സെ​ന്‍റ് ജോ​ര്‍​ജ് ഇ​ട​വ​ക സ​ന്ന​ദ്ധ​സേ​ന സം​ഘ​ട​നാ​പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് നേ​ര്‍​ച്ച​ക്ക​ഞ്ഞി ഒ​രു​ക്കി​യി​ട്ടു​ണ്ട്. സെ​ന്‍റ് ഫ്രാ​ന്‍​സിസ് സ്‌​കൂ​ളി​ന് സ​മീ​പം കൃ​പാ​സ​നം നേ​ര്‍​ച്ച ല​ഘു​ഭ​ക്ഷ​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക പാ​രീ​ഷ് ഹാ​ളി​ല്‍ ര​ണ്ട് മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ല്‍ നി​ന്നും നൂ​റി​ല​ധ​കം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തും. ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ​യും വോ​ള​ന്‍റി​യേ​ഴ്‌​സി​ന്‍റെ​യും സേ​വ​നം ഉ​ണ്ടാ​യി​രി​ക്കും.

പാ​ര്‍​ക്കിം​ഗ്,
ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍
വ​ട​ക്കു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കായി തൈ​ക്ക​ൽ, ആ​യി​രം​തൈ, അ​റ​വു​കാ​ട്, മേ​ച്ചേ​രി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി, ച​മ്പ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​ക്കുനി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഐ​ടി​സി ജം​ഗ്ഷ​ന്‍, ചെ​ത്തി, ചേ​ന്ന​വേ​ലി, മാ​രാ​രി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി പൊ​തു-​സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ല്‍ പാ​ര്‍​ക്കിം​ഗ് ഒ​രു​ക്കും. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ പൊ​ലി​സ് നി​യ​ന്ത്ര​ണ​ത്തി​ല്‍ റൂ​ട്ട് തി​രി​ച്ചു​വി​ടും. വ​ട​ക്കോ​ട്ട് പോ​കു​ന്ന​വ​രെ ച​മ്പ​ക്കാ​ട് മു​ക്കി​ല്‍ നി​ന്ന് മി​നി ബ​സു​ക​ളി​ല്‍ അ​ര്‍​ത്തു​ങ്ക​ല്‍ ബൈ​പാ​സ് പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​സ​രം, മൈ​ക്കി​ള്‍​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ക്കും. തെ​ക്കോ​ട്ട് പോ​കു​ന്ന​വ​രെ ഐ​ടി​സി ജം​ഗ്ഷ​നി​ല്‍ നി​ന്ന് ക​ണി​ച്ചു​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​വും പ​തി​നൊ​ന്നാം മൈ​ലി​ലും എ​ത്തി​ക്കും.

Tags :

Recent News

Corehub Up