x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​മ്പ​ക​പ്പാ​റ കു​ടി​വെ​ള്ള​പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 22, 2026 10:21 PM IST | Updated: October 22, 2026 10:21 PM IST

വാ​ഴ​വ​ര ചെ​മ്പ​ക​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി സേ​നാ​പ​തി വേ​ണു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ര​ട്ട​യാ​ർ: ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ തു​ള​സി​പ്പാ​റ വാ​ർ​ഡി​ലെ ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി. വാ​ഴ​വ​ര - ചെ​മ്പ​ക​പ്പാ​റ കു​ടി​വെ​ള്ള​പ​ദ്ധ​തി അ​ഡ്വ. സേ​നാ​പ​തി വേ​ണു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം സി​ജോ ഇ​ല​ന്തൂ​ർ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. ര​ജ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ഇ​ലി​പ്പു​ലി​ക്കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ്റ്റെ​ഫി ബി​നു മാ​ക്കി​യി​ൽ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മേ​രി​ക്കു​ട്ടി പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​ക്കാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ത​ച്ചാ​പ​റ​മ്പ​ലി​നെ​യും പ​ദ്ധ​തി​ക്ക് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ ബി​ജി ചൊ​വ്വാ​റ്റു​കു​ന്നേ​ലി​നെ​യും എം​എ​ൽ​എ ആ​ദ​രി​ച്ചു.

Tags :

Recent News

Corehub Up