x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രു​മ​ല പെ​രു​ന്നാ​ളി​ന് 26നു ​കൊ​ടി​യേ​റും

വെബ് ഡെസ്ക്
Published: October 22, 2026 10:18 PM IST | Updated: October 22, 2026 10:18 PM IST

പ്രതീകാത്മക ചിത്രം


തി​രു​വ​ല്ല: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ പ്ര​ഥ​മ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല ഗീ​വ​ർ​ഗീ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 124-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ൾ 26 മു​ത​ൽ ന​വം​ബ​ർ ര​ണ്ടു​വ​രെ പ​രു​മ​ല സെ​മി​നാ​രി​യി​ൽ ആ​ഘോ​ഷി​ക്കും.

26നു ​രാ​വി​ലെ ഏ​ഴി​ന് ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. മു​ൻ സു​പ്രീം കോ​ട​തി ജ​ഡ്ജി കു​ര്യ​ൻ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 144 മ​ണി​ക്കൂ​ർ നീ​ളു​ന്ന അ​ഖ​ണ്ഡ പ്രാ​ർ​ഥ​ന ആ​രം​ഭി​ക്കും.

27ന് ​കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും, തു​ട​ർ​ന്ന് സ​ഭ​യു​ടെ പു​തി​യ മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രു​ടെ റ​മ്പാ​ൻ സ്ഥാ​നാ​രോ​ഹ​ണ​വും. ഉ​ച്ച​ക​ഴി​ഞ്ഞ് മ​ദ്യ​വ​ർ​ജ്ജ​ന ബോ​ധ​വ​ത്ക​ര​ണ സ​മ്മേ​ള​നം (പ​രി​മ​ളം) വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് പ​രി​സ്ഥി​തി സെ​മി​നാ​ർ.

28ന് ​മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജം സ​മ്മേ​ള​ന​വും, സ​ഭ​യു​ടെ വി​വാ​ഹ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ക്കും. വി​വാ​ഹ ധ​ന​സ​ഹാ​യ വി​ത​ര​ണം കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും.
29ന് ​സെ​ന്‍റ് ജോ​സ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ലോ​ഷി​പ്പ് വാ​ർ​ഷി​ക നേ​തൃ​സം​ഗ​മ​വും സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ഫെ​ലോ​ഷി​പ്പി​ന്‍റെ ഗു​രു​സ്മൃ​തി​യും ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
30ന് ​സെ​മി​നാ​രി എ​ൽ​പി സ്കൂ​ൾ കു​ട്ടി​ക​ളു​ടെ സം​ഗ​മം (ഗു​രു​വി​ൻ സ​വി​ധേ), അ​ഖി​ല മ​ല​ങ്ക​ര പ്രാ​ർ​ഥ​നാ യോ​ഗ ധ്യാ​നം, കൂ​ടാ​തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്ന ക​ർ​ഷ​ക​സം​ഗ​മം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. 31 ന് ​ബ​സ്ക്യാ​മോ അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​വും യു​വ​ജ​ന​സം​ഗ​മ​വും മ​ന്ത്രി എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.

ന​വം​ബ​ർ ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​തീ​ർ​ഥാ​ട​ന വാ​രാ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്മ​ഭൂ​ഷ​ൺ മ​മ്മൂ​ട്ടി മു​ഖ്യ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ സ​ന്ധ്യാ​ന​മ​സ്കാ​ര​വും ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ​യും ശ്ലൈ​ഹി​ക വാ​ഴ്‌വും.
ര​ണ്ടി​നു രാ​വി​ലെ 8.30ന് ​കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. തു​ട​ർ​ന്ന് ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന​യും മാ​ർ ഗ്രീ​ഗോ​റി​യോ​സ് വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന സ​മ്മേ​ള​ന​വും ന​ട​ക്കും. കോ​ഴി​ക്കോ​ട് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് റാ​സ​യും മൂ​ന്നി​ന് ആ​ശീ​ർ​വാ​ദ​വും കൊ​ടി​യി​റ​ക്കും.
27 മു​ത​ൽ 30 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് ഗ്രി​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, ജോ​ൺ ക​ക്കാ​ട്, ഡോ. ​ര​മേ​ഷ് ഇ​ള​മ​ൺ ന​മ്പൂ​തി​രി, ജോ​ർ​ജ് ജേ​ക്ക​ബ് എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കു​ക​ളി​ൽ കൂ​ടി പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​രു​മ​ല കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, സെ​മി​നാ​രി മാ​നേ​ജ​ർ യാ​ക്കോ​ബ് തോ​മ​സ് റ​മ്പാ​ൻ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ​മാ​ർ, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

Tags :

Recent News

Corehub Up