തകര്‍ന്നു കിടക്കുന്ന ചാലമറ്റം-പയസ്മൗണ്ട് റോഡ്.
പയസ്മൗണ്ട്: മേലുകാവുമറ്റം-ചാലമറ്റം-വെള്ളാതൊട്ടി-പയസ്മൗണ്ട് റോഡ് കുണ്ടും കുഴിയുമായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. മഴക്കാലത്ത് ഇതുവഴി യാത്ര സാധ്യമല്ലാത്ത അവസ്ഥയായി. ഇപ്പോൾ കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത സ്ഥിതിയിലാണ്. നാല് കിലോമീറ്ററോളം റോഡ് വാഹനങ്ങള്‍ കടന്നുപോവാന്‍ സാധ്യമല്ലാത്ത രീതിയില്‍ തകര്‍ന്നു കിടക്കുകയാണ്.
മേലുകാവ് കുരിശിങ്കല്‍ പാലം പണി നടക്കുന്നതിനാല്‍ നിരവധി വാഹനങ്ങള്‍ ഇപ്പോള്‍ ഇതു വഴി സഞ്ചരിക്കുന്നുണ്ട്. നിരവധി കുടുംബംങ്ങളും ഇവിടെ താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്നുണ്ട്. കൂടാതെ സ്കൂള്‍ ബസുകളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. പല ഭരണസമിതികള്‍ മാറിമാറി വന്നിട്ടും ഈ റോഡിന്റെ ശോചനീയാവസ്ഥ മാറുന്നില്ലന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. ഇതിനൊരു പരിഹാരം ബന്ധപ്പെട്ടവര്‍ കാണണമെന്ന് നാട്ടുകാര്‍ അവശ്യപ്പെടുന്നു.
മേലുകാവ് കുരിശിങ്കല്‍ പാലംപണി നടക്കുന്നതിനാല്‍ യാത്രക്കാര്‍ ചാലമറ്റം-പയസ്മൗണ്ട് റോഡിനെയാണ് ആശ്രയിക്കുന്നത്. എത്രയും വേഗം പരിഹാരം കാണണം.
ജോസുകുട്ടി ജോസഫ് (മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, മേലുകാവ്)
നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ചാലമറ്റം-പയസ്മൗണ്ട് റോഡിന്റെ ശോച്യാവസ്ഥ എത്രയും വേഗം പരിഹരിച്ച് ഗതാഗത യോഗ്യമാക്കണം.
തോമസ് സി. വടക്കേല്‍
(മുന്‍ പഞ്ചായത്ത് പ്രസിഡന്റ്,
മേലുകാവ്)
Tags :