വഴിത്തല ലയണ്‍സ് ക്ലബ്ബിന്റെ നന്മഭവന് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചുനല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.എസ്. ജയേഷ് നിര്‍വഹ
വഴിത്തല: ലയണ്‍സ് ക്ലബ്ബിന്റെ നന്മഭവന് പദ്ധതിയുടെ ഭാഗമായി വഴിത്തല ലയണ്‍സ് ക്ലബ് നിര്‍മിച്ചുനല്‍കുന്ന 13-ാമതു വീടിന്റെ ശിലാസ്ഥാപനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.എസ. ജയേഷ് നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ തമ്പി എരുമേലിക്കര, ഡിസ്ട്രിക്ട് ലേഡീസ് ഫോറം ട്രഷറര്‍ സിസി ജോണ്‍, മുന്‍ പ്രസിഡന്റുമാരായ രാജു തരണിയില്‍, മിഥുന് ജോസ് പൊന്നാട്ട്, സതീഷ് ദത്ത് മനച്ചിരിക്കല്‍, ഫാ. തോമസ് വട്ടതോട്ടത്തില്, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍, ലയന്‍സ് ഡിസ്ട്രിക്ട് സെക്രട്ടറി യു. റോയി, റീജണല്‍ ചെയര്മാന് സന്തോഷ് കുമാര്‍, അഡ്വ. ജോര്‍ജ് മാത്യു, ക്ലബ് സെക്രട്ടറി ബോബി ജോസ് കാവനാല്‍, ട്രഷറര്‍ സണ്ണി ജോസഫ് മീനംകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :