തകര്‍ന്നുകിടക്കുന്ന മുണ്ടയ്ക്കവാതില്-മറ്റത്തിപ്പാറ റോഡ്.
മുട്ടം: കരാറുകാരന്റെ കെടുകാര്യസ്ഥത മൂലം മുണ്ടയ്ക്കവാതില്-മറ്റത്തിപ്പാറ റോഡ് നിര്‍മാണം അനിശ്ചിതത്വത്തില്‍. കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മുന്‍ എംഎല്‍എ പി.ജെ. ജോസഫിന് നേരത്തേ നല്കിയ നിവേദനത്തെത്തുടർന്ന് റോഡ് നിര്‍മാണത്തിനായി 25 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതുവരെ നടപടി എങ്ങുമെത്തിയില്ല.
കരാറുകാരന് റോഡ് നിര്‍മാണം നടത്താത്തതുമൂലം പ്രദേശവാസികള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. 2025 ഏപ്രില്‍ മൂന്നിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാറുകാരന് എഗ്രിമെന്റ് വച്ചിരുന്നത്.
കരാറുകാരന്റെ അനാസ്ഥയ്ക്കെതിരേ കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. റോഡ് നിര്‍മാണം നടത്താതെ ജനങ്ങളെ ദുരിതത്തിലാക്കുന്നതിനെതിരേ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Tags :