കാഞ്ഞിരമറ്റം മാര്‍ സ്ലീവാ പള്ളിയിലെ തിരുക്കുടുംബ കൂട്ടായ്മയുടെ വാര്‍ഷികസമ്മേളനം വികാരി ഫാ. ജോസഫ് മണ്ണനാല് ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരമറ്റം: മാര്‍ സ്ലീവാ പള്ളിയിലെ തിരുക്കുടുംബ കൂട്ടായ്മയുടെ വാര്‍ഷിക സമ്മേളനം വികാരി ഫാ. ജോസഫ് മണ്ണനാല് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ഡാന്റീസ് കൂനാനിക്കല്‍ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത്, സജി നാകമറ്റത്തില്, റോബേഷ് ഉറവില്‍, പ്രിന്‍സ് മണിയങ്ങാട്ട്, സിസ്റ്റര്‍ മരിയറ്റ് കൊല്ലംകുന്നേല്‍, സിസ്റ്റര്‍ സെലീന കൊടിയന്പ്ലാക്കല്, ബെസ്റ്റി ഓലിക്കത്തകിടിയില്, ബിനു മുടന്തിയാനിയില്‍, മെരിറ്റ് ആലുങ്കല്‍, ജെസ്ന ജയ്മോന്, ആര്വിന് പുന്നയ്ക്കാപ്പള്ളില് എന്നിവര്‍ പ്രസംഗിച്ചു.
കേരള പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തിയ ഡെന്റല്‍ അസിസ്റ്റന്റ് സര്ജന് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കിയ ഡോ. ഏയ്ഞ്ചല്‍ അന്ന ജോസഫിനെയും ലോഗോസ്, ജീവമന്ന തുടങ്ങി വിവിധ മത്സരങ്ങളില്‍ രൂപതാ, ഇടവകതലത്തില്‍ സമ്മാനാര്ഹരായവരെയും ആദരിച്ചു. വാര്‍ഷികാഘോഷ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Tags :