പൊലിസുകാർക്കായി പ്രത്യേക ഹെൽത്ത് പാക്കേജുകൾ ഉൾപ്പെടുന്ന മേരിക്വീൻസ് ഷീൽഡ് പദ്ധതിയുടെ ലോഗോ പ്രകാശനം കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് റിജോ പി. ജോ
കാഞ്ഞിരപ്പള്ളി: പൊലിസ് സ്മൃതി ദിനത്തിൽ രക്തദാനം നടത്തിയ കേരള പൊലിസ് കാഞ്ഞിരപ്പള്ളി ഡിവിഷന് കീഴിലുള്ള വിവിധ പൊലിസ് സ്റ്റേഷനുകളിൽ നിന്നുള്ള സേനാംഗങ്ങൾക്ക് ആദരവ് നൽകി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രി.
പൊലിസുകാർക്കായി പ്രത്യേക ഹെൽത്ത് പാക്കേജുകൾ ഉൾപ്പെടുന്ന മേരിക്വീൻസ് ഷീൽഡ് പദ്ധതിയുടെ ലോഗോ പ്രകാശനം കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് റിജോ പി. ജോസഫിന് നൽകി ആശുപത്രി ഡയറക്ടറും സിഇഒയുമായ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ നിർവഹിച്ചു.
ചടങ്ങിൽ തീർഥാടനപാതയിൽ കരുതലോടെ എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മേരീക്വീൻസ് പാത്ത്കെയർ പദ്ധതിയുടെ ലോഗോ പ്രകാശനം, 25ലധികം തവണ രക്തദാനം നടത്തിയവരെ ആദരിക്കൽ എന്നിവ കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് റിജോ പി. ജോസഫ് നിർവഹിച്ചു. ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സിഎംഐ, ഫാ. സിറിൾ തളിയൻ സിഎംഐ തുടങ്ങിയവർ നേതൃത്വം നൽകി.
Tags :