x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ബസ് മാ​റി​ക്ക​യ​റി​യ​തി​നെ​ച്ചൊ​ല്ലി ത​ര്‍​ക്കവും കൈയേ​റ്റ​വും ര​ണ്ടു​പേ​ര്‍ അറസ്റ്റിൽ


Published: January 7, 2026 06:24 AM IST | Updated: January 7, 2026 06:24 AM IST

ച​​ങ്ങ​​നാ​​ശേ​​രി: കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് മാ​​റി​​ക്ക​​യ​​റി​​യ​​തി​​നെ​​ച്ചൊ​​ല്ലി ത​​ര്‍​ക്ക​​വും കൈ​യേ​റ്റ​​വും. ക​​ണ്ട​​ക്ട​​ര്‍​ക്കും ഡ്രൈ​​വ​​ര്‍​ക്കും മ​ർ​ദ​ന​മേ​റ്റു. ര​​ണ്ടു​​പേ​​ര്‍ അ​​റ​​സ്റ്റി​​ല്‍. ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​ന് ച​ങ്ങ​നാ​ശേ​രി കെ​​എ​​സ്ആ​​ര്‍​ടി​സി ബ​​സ് സ്റ്റാ​​ന്‍​ഡി​​നു മു​​മ്പി​​ലു​​ള്ള സ്‌​​റ്റോ​​പ്പി​​ല്‍​വ​​ച്ചാ​​ണ് സം​​ഭ​​വം.

ടി​​ക്ക​​റ്റ് റി​​സ​​ര്‍​വ് ചെ​​യ്ത് മാ​​ന​​ന്ത​​വാ​​ടി ബ​​സി​​ല്‍ ക​​യ​​റാ​​നെ​​ത്തി​​യ വീ​​ട്ട​​മ്മ​​യോ​​ടൊ​​പ്പ​​മെ​​ത്തി​​യ ഭ​ർ​ത്താ​വും മ​ക​നു​മാ​ണ് ബ​​ഹ​​ളം ഉ​​ണ്ടാ​​ക്കി​​യ​​ത്. കൊ​​ട്ടാ​​ര​​ക്ക​​ര​​യി​​ല്‍നി​​ന്ന് കോ​​ഴി​​ക്കോ​​ട് ഭാ​​ഗ​​ത്തേ​​ക്കു​​ള്ള ബ​​സി​​ല്‍ ച​ങ്ങ​നാ​ശേ​രി​യി​ൽ​വ​ച്ച് ക​​യ​​റി റി​​സ​​ര്‍​വേ​​ഷ​​ന്‍ ടി​​ക്ക​​റ്റ് കാ​​ണി​​ച്ച​​പ്പോ​​ള്‍ ബ​​സ്മാ​​റി​​പ്പോ​യെ​​ന്ന് ക​​ണ്ട​​ക്ട​​ര്‍ പ​​റ​​ഞ്ഞു. ഇ​​തേ​​ച്ചൊ​​ല്ലി​​യു​​ള്ള ത​​ര്‍​ക്കം ഉ​​ന്തി​​ലും ത​​ള്ളി​​ലും കൈ​യേ​​റ്റ​​ത്തി​​ലു​​മെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തെ​ത്തു​​ട​​ര്‍​ന്ന് അ​​ച്ഛ​നെ​​യും മ​​ക​​നെ​​യും പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

കൈ​യേ​​റ്റ​​ത്തി​​നി​​ടെ ക​​ണ്ട​​ക്ട​​ര്‍​ക്കും ഡ്രൈ​​വ​​ര്‍​ക്കും മ​​ര്‍​ദ​​ന​​മേ​​റ്റു. ബ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന യാ​​ത്ര​​ക്കാ​​രും സം​​ഭ​​വ​​ത്തി​​ല്‍ ഇ​​ട​​പെ​​ട്ടു. പോ​​ലീ​​സ് എ​​ത്തി​​യാ​​ണ് രം​​ഗം ശാ​​ന്ത​​മാ​​ക്കി​​യ​​ത്. ബ​​സ് ജീ​​വ​​ന​​ക്കാ​​ര്‍ ച​​ങ്ങ​​നാ​​ശേ​​രി ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​തേ​​ടി. സം​​ഭ​​വ​​ത്തെ​ത്തു​​ട​​ര്‍​ന്ന് പ്ര​​ശ്‌​​ന​​മു​​ണ്ടാ​​യ സൂ​​പ്പ​​ര്‍​ഫാ​​സ്റ്റ്ബ​​സ് ച​​ങ്ങ​​നാ​​ശേ​​രി ഡി​​പ്പോ​​യി​​ല്‍ യാ​​ത്ര നി​​ര്‍​ത്തി​​വ​​ച്ചു. യാ​​ത്ര​​ക്കാ​​രെ മ​​റ്റ് ബ​​സു​​ക​​ളി​​ല്‍ ക​​യ​​റ്റി​​വി​​ട്ടു. വീ​​ട്ട​​മ്മ​​യെ മാ​​ന​​ന്ത​​വാ​​ടി​​യി​​ലേ​​ക്കു​​ള്ള ബ​​സി​​ലും പോ​​ലീ​​സ് ക​​യ​​റ്റി വി​​ട്ടു.

Tags : nattu vishesham Two arrested changing bus

Recent News

Corehub Up