x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ: ഡി​എ​ഫ്ഒ ഓ​ഫിസ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ഇന്ന്

വെബ് ഡെസ്ക്
Published: September 19, 2026 02:39 AM IST | Updated: September 19, 2026 02:39 AM IST

പ്രതീകാത്മക ചിത്രം

തെ​ന്മ​ല : കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ത്തി​ന്‍റെ ക​ര​ട് വി​ഞാ​പ​ന​ത്തി​നെ​തി​രെ തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന തെ​ന്മ​ല ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫിസി​ലേ​ക്കു​ള്ള മാ​ര്‍​ച്ചും ധ​ര്‍​ണ​യും ഇന്ന് ന​ട​ക്കും. ക​ര​ട് ലി​സ്റ്റി​ല്‍ നി​ന്നും ജ​ന​വാ​സ മേ​ഖ​ല​യെ​യും തോ​ട്ടം കാ​ര്‍​ഷി​ക മേ​ഖ​ക​ളെ​യും ഒ​ഴി​വാ​ക്ക​ണമെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഈ ​മാ​സം മൂ​ന്നി​ന് തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് കഴിഞ്ഞ ഏ​ഴിന് തെ​ന്മ​ല​യി​ല്‍ ജ​ന​കി​യ പ്ര​തി​രോ​ധ സ​ദ​സും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ രാ​ഷ്്‌ട്രീയ പാ​ര്‍​ട്ടി​ക സം​ഘ​ട​ന​ക​ള്‍ ഉ​ള്‍​പ്പ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് എ​തി​ര​ല്ലെ​ന്നും ജ​ന​വാ​സ മേ​ഖ​ല​യെ​യും ഒ​പ്പം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ സ​തീ​ശ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി ഷൈ​നു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​മാ​യ ലൈ​ല​ജ, സു​നി​ല്‍​കു​മാ​ര്‍, ഉ​റു​കു​ന്ന്, ര​ഞ്ജി​ത്ത് പു​ല്ല​രി​മ​ല, സു​നി​ല്‍​കു​മാ​ര്‍ ഇ​ട​മ​ണ്‍, പ്ര​സാ​ദ് ജേ​ക്ക​ബ്, സ​ന്തോ​ഷ്, മു​ബീ​ന, ഷേ​ര്‍​ലി തു​ട​ങ്ങി​യ​വ​ര്‍ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ പി​റ​വ​ന്തൂ​ര്‍, പു​ന്ന​ല, ച​ണ്ണ​പ്പേ​ട്ട, ഇ​ട​മ​ണ്‍, തെ​ന്മ​ല, കു​ള​ത്തു​പ്പു​ഴ, തി​ങ്ക​ള്‍​ക്ക​രി​ക്കം, ആ​ര്യ​ങ്കാ​വ് തു​ട​ങ്ങി എ​ട്ടു വി​ല്ലേ​ജു​ക​ളാ​ണ് ഇ​ക്കോ​ള​ജി​ക്ക​ലി സെ​ന്‍​സി​റ്റീ​വ് ഏ​രി​യ പ​രി​ധി​യി​ല്‍ വ​ന്നി​ട്ടു​ള്ള​ത്.

Tags : District News Nattuvishesham March and Dharna DFO Office

Recent News

Corehub Up