x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: September 19, 2026 03:25 AM IST | Updated: September 19, 2026 03:25 AM IST

തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​മ്പാ​ടി : പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ (ഇ​എ​സ്എ) വി​ജ്ഞാ​പ​ന​ത്തി​ൽ​നി​ന്ന് ജ​ന​വാ​സ മേ​ഖ​ല​ക​ളും തോ​ട്ട​ഭൂ​മി​ക​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വ​ന​ഭൂ​മി വ​ന​ഭൂ​മി​യാ​യി മാ​ത്രം നി​ല​നി​ർ​ത്തി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​നെ ഇ​എ​സ്എ പ​രി​ധി​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ചേ​ർ​ന്നു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു താ​നി​ക്കാ​ക്കു​ഴി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ​നി​ന്ന് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​നെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ് അ​വ​ത​രി​പ്പി​ച്ചു.​
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​ജി​ത, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മ​നോ​ജ് വാ​ഴെ​പ്പ​റ​മ്പി​ൽ, ഫി​റോ​സ് ഖാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ദീ​പാ ഷൈ​ജോ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ബാ​ബു പൈ​ക്കാ​ട്ടി​ൽ, ടി.​ജെ. കു​ര്യാ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ഷി​നോ​യ് അ​ട​ക്കാ​പ്പാ​റ, മു​ജീ​ബ് റ​ഹ്‌​മാ​ൻ, ഗ​ണേ​ഷ് ബാ​ബു, ശ്രീ​ധ​ര​ൻ പേ​ണ്ടാ​ന​ത്ത്, എ​ബ്ര​ഹാം മാ​നു​വ​ൽ, ജോ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​രും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ക​ർ​ഷ​ക​രും ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.

 

Tags : District News Nattuvishesham Grama Sabha

Recent News

Corehub Up