x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ; ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 19, 2026 03:27 AM IST | Updated: September 19, 2026 03:27 AM IST

ഇ​എ​സ്എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മേ​യം ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ പി.സി. സു​രാ​ജ​ൻ അ​വ​ത​രി​പ്പി​ക്കു​ന്നു.

പേ​രാ​മ്പ്ര: പ​ശ്ചി​മ ഘ​ട്ട​ത്തി​ന്‍റെ പ​രി​സ്ഥി​തി, ജൈ​വ വൈ​വി​ധ്യം, ജ​ല​സു​ര​ക്ഷ, കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ ശേ​ഷി എ​ന്നി​വ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഊ​ന്നി​പ്പ​റ​ഞ്ഞ് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി പ്ര​മേ​യം. പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഭ​ര​സ​മി​തി യോ​ഗ​ത്തി​ൽ മെ​മ്പ​ർ പി.​സി.​സു​രാ​ജ​നാ​ണ് ഇ​എ​സ്എ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.

ജി​ല്ല​യി​ലെ ഭൂ​വി​സ്തൃ​തി​യി​ൽ ഏ​റ്റ​വും വ​ലി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​യ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട, ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി സ​ർ​വ്വേ ന​മ്പ​റു​ക​ൾ ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്കും ജ​ന​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​തേ രീ​തി​യി​ൽ അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​കു​ക​യും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.​

ഇ​എ​സ്എ പ​രി​ധി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തു ത​ല പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​ക​ണ​മെ​ന്ന് ഭ​ര​ണ സ​മി​തി പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​മേ​യ​ത്തെ ഭ​ര​ണ സ​മി​തി അം​ഗം മൊ​യ്തി കോ​ടേ​രി​യും മ​റ്റു അം​ഗ​ങ്ങ​ളും പി​ന്തു​ണ​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് പ്ര​മേ​യ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി. സെ​ക്ര​ട്ട​റി ഇ.​പി.​സ​ജി​ത്ത് സം​ബ​ന്ധി​ച്ചു.

Tags : District News Nattuvishesham Chakkittapara ESA

Recent News

Corehub Up