x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് ഉ​യ​ർ​ത്തി, സം​ര​ക്ഷ​ണഭി​ത്തി​ ഇല്ല

വെബ്ഡെസ്ക്
Published: November 13, 2026 11:32 PM IST | Updated: November 13, 2026 11:32 PM IST

പു​ന​ർ​നി​ർ​മി​ച്ച റോ​ഡി​ലെ​സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന കാ​ർ

വൈ​ക്കം: വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ - പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​താ​ണ റോ​ഡ് ഉ​യ​ർ​ത്തി പു​ന​ർ​നി​ർ​മി​ച്ച​പ്പോ​ൾ റോ​ഡി​നേ​ക്കാ​ൾ ഏ​റെ​താ​ഴ്‌​ന്ന് ക​ൽ​ക്കെ​ട്ട് നി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ പു​ഴ​യി​ൽ പ​തി​ക്കു​മെ​ന്ന ആ​ശ​ങ്ക​യേ​റു​ന്നു. വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​ന​ർ​നി​ർ​മി​ച്ച ത​ട്ടാ​വേ​ലി- പാ​റ​യ്ക്ക​ൽ റോ​ഡി​ന്‍റെ നൂ​റു മീ​റ്റ​റോ​ളം ദൂ​രം റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത​താ​ണ് അ​പ​ക​ട ഭീ​തി പ​ര​ത്തു​ന്ന​ത്. പാ​റ​ക്ക​ൽ ത​ട്ടാ​വേ​ലി റോ​ഡി​ന്‍റെ ഇ​ടി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ ഒ​രു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​ന​ർ​നി​ർ​മി​ച്ച​ത്.

ഇ​പ്പോ​ൾ പ​ണി തീ​ർ​ന്ന അ​പ​ക​ട​ക്കെ​ണി​യാ​യ ഭാ​ഗ​ത്ത് പു​ഴ​യോ​ര​ത്ത് ക​രി​ങ്ക​ൽ ഭി​ത്തി​യു​ണ്ടാ​യി​രു​ന്നു. താ​ഴ്‌​ന്ന് കി​ട​ന്ന റോ​ഡ് ഉ​യ​ർ​ത്തി കോ​ൺ​ക്രീ​റ്റു ചെ​യ്ത​പ്പോ​ൾ ക​രി​ങ്ക​ൽ​ക്കെ​ട്ട് ഏ​റെ താ​ഴെ​യാ​യി. ഇ​നി ഇ​വി​ടെ ക​രി​ങ്ക​ൽ​കെ​ട്ടി ഉ​യ​ർ​ത്തി ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ സു​ര​ക്ഷാ​വേ​ലി​യും തീ​ർ​ത്താ​ൽ മാ​ത്ര​മേ ഇ​തു​വ​ഴി ഭ​യ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​നാ​കു.

2021 ൽ ​വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് റോ​ഡ് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​താ​ണ് വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് ക​ല്ലു​കെ​ട്ടി സു​ര​ക്ഷാ​വേ​ലി​യും സ്ഥാ​പി​ച്ചാ​ണ് കോ​ൺ​ക്രീ​റ്റ് റോ​ഡ് നി​ർ​മി​ച്ച​ത്. പാ​റ​യ്ക്ക​ൽ ക​വ​ല മു​ത​ൽ ഗ​ണ​പ​തി മ​ഹാ​വി​ഷ്‌​ണു​ക്ഷേ​ത്രം വ​രെ​യു​ള്ള റോ​ഡി​ലെ ത​ക​ർ​ന്ന നാ​ലി​ട​ങ്ങ​ളി​ലാ​യി വ​രു​ന്ന 160 മീ​റ്റ​റോ​ളം ക​രി​ങ്ക​ൽ ഭി​ത്തി​കെ​ട്ടു​ക​യും 280 മീ​റ്റ​റോ​ളം റോ​ഡും ഉ​യ​ർ​ത്തി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് പു​ന​ർ​നി​ർ​മി​ച്ചു.

റോ​ഡ് കു​റ്റ​മ​റ്റ​താ​യ​തോ​ടെ വാ​ഹ​ന ഗ​താ​ഗ​തം വ​ർ​ധി​ച്ച​തോ​ടെ അ​പ​ക​ട സ്ഥി​തി​യ​റി​യാ​തെ രാ​ത്രി​യി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​ഴ​യി​ൽ വീ​ഴാ​നു​ള്ള സാ​ധ്യ​ത​യേ​റി​യെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ എ​തി​ർ​ദി​ശ​ക​ളി​ലാ​യി ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് വ​ന്നാ​ൽ ഈ ​ഭാ​ഗ​ത്ത് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്ന സ്ഥി​തി​യു​ണ്ട്. സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത സ്ഥ​ല​ത്ത് ചെ​റി​യ വ​ള​വു​മു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്കം അ​മി​ത വേ​ഗ​ത്തി​ൽ പാ​യു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളും റോ​ഡി​ലൂ​ടെ ഭ​യ​ന്നാ​ണ് ന​ട​ന്നു പോ​കു​ന്ന​ത്.

റോ​ഡി​ന് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച് ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.അ​പ​ക​ട സ്ഥി​തി ബോ​ധ്യ​പ്പെ​ട്ട ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത ഭാ​ഗ​ത്ത് ക​ല്ലു​കെ​ട്ടാ​ൻ എ​സ്റ്റി​മേ​റ്റ് എ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : retaining wall vaikomriver NattuVishesham DistrictNews

Recent News

Corehub Up