കല്‍പ്പറ്റ: കെട്ടിട നിര്‍മാണത്തിനിടെ ഇടിഞ്ഞ സംരക്ഷണ മതിലിനടിയില്‍പ്പെട്ട് രണ്ട്
തൊഴിലാളികള്‍ക്ക് പരിക്ക്. ജാര്‍ഖണ്ഡ് സ്വദേശി റയീസ് ഷെയ്ഖ്(22), വൈത്തിരി സ്വദേശി സുനില്‍കുമാര്‍(56) എന്നിവര്‍ക്കാര്‍ പരിക്കേറ്റത്.
കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ ചികിത്സയ്ക്ക് മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ജില്ലാ പൊലിസ് മേധാവിയുടെ കാര്യാലയത്തിന് സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം. അഗ്നി-രക്ഷാസേനയും പൊലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യന്ത്രസഹായത്തോടെ കല്ലും മണ്ണും നീക്കിയാണ് ഇരുവരെയും പുറത്തെടുത്തത്.