x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​കോ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ​നി​ർ​മി​ക്കും

വെബ് ഡെസ്ക്
Published: July 30, 2026 11:01 PM IST | Updated: July 30, 2026 11:01 PM IST

ചെ​റു​കോ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നിർമാണം

റാ​ന്നി: വ​യ​ല​ത്ത​ല​യി​ലെ ചെ​റു​കോ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി പു​ന​ർ​നി​ർ​മാ​ണ​ത്തി​നു ന​ട​പ​ടി​യാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം മ​ഴ​ക്കാ​ല​ത്താ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന​ത്.

പ​ഴം​കു​ളം മ​ധു എം​എ​ല്‍​എ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജൂ​ലി സാ​ബു ഓ​ലി​ക്ക​ൽ, സോ​യി​ൽ ക​ൺ​സ​ർ​വേ​ഷ​ൻ ജി​ല്ലാ ഓ​ഫീ​സ​ർ ബി. ​അ​ഞ്ജ​ലി, ഓ​ഫീ​സ​ർ അ​നു​ല​ക്ഷ​മി ശ​ങ്ക​ർ, ടി. ​രൂ​പേ​ഷ്, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തി. ആ​ശു​പ​ത്രി​യു​ടെ മു​ൻ ഭാ​ഗ​ത്തെ ഏ​ഴ് മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഭി​ത്തി​യാ​ണ് കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​ടി​ഞ്ഞ് സ​മീ​പ വീ​ടി​നും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. രോ​ഗി​ക​ൾ​ക്കും ജി​വ​ന​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി ഈ ​സ്ഥ​ലം കാ​ടു​ക​യ​റി കി​ട​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ച് മീ​റ്റ​ർ ഉ​യ​ര​ത്തി​ലും 50 മീ​റ്റ​ർ നീ​ള​ത്തി​ലും നി​ർ​മി​ക്കു​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി കോ​ൺ​ക്രീ​റ്റും കു​റ​ച്ച് ഭാ​ഗം ഡി ​ആ​റു​മാ​യി​ട്ടാ​ണ് നി​ർ​മി​ക്കു​ക. എ​സ്റ്റി​മേ​റ്റ് തു​ക 40 ല​ക്ഷം ക​വി​യും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ലും ഇ​തി​നു തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സോ​യി​ൽ ക​ൺ​സ​ർ​സ​ർ​വേ​ഷ​ൻ ഡ​യ​റ​ക്ട​ർ സ​ജി സു​രേ​ന്ദ്ര​ൻ ര​ണ്ടാ​ഴ്ച മുമ്പ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ന​ല്‍​കു​ന്ന​തി​ന് ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു. വൈ​കാ​തെ സാ​ങ്കേ​തി​ക അ​നു​മ​തി​യും തു​ട​ർ​ന്ന് പ​ണി​യു​ടെ ടെ​ൻ​ഡ​റും ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews Retaining wall

Recent News

Corehub Up