വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുശേഷിപ്പിന് സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻസ് കത്തീഡ്രലിൽ നൽകിയ സ്വീകരണം.
പാലക്കാട്: കത്തോലിക്കാസഭയുടെ ജൂബിലി വർഷാചരണം വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജൂബിലി വർഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുശേഷിപ്പിന് സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻസ് കത്തീഡ്രലിൽ സ്വീകരണം നൽകി.
രൂപത വികാരി ജനറാൾ മോണ്‍. മരിയ ജോസഫ്, ചാൻസിലർ ഫാ. മാർട്ടിൻ ജോസ്, ഫാ. ബെനഡിക്ട്, കത്തീഡ്രൽ സഹവികാരി ഫാ. ആൻസണ്‍ എന്നിവരും സന്യസ്തരും ഇടവകാംഗങ്ങളും ചേർന്ന് സ്വീകരണം നൽകി.
തുടർന്ന് പ്രദക്ഷിണം, ദിവ്യബലി, തിരുശേഷിപ്പ് വണങ്ങൽ എന്നിവ നടന്നു. കപ്പുച്ചിൻ സഭാംഗമായ ഫാ. ഫ്രാങ്കോ വടക്കൻ, പാലക്കാട് ഫ്രാൻസിസ്കൻ സന്യാസി സമൂഹ അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Tags : ????????? ???????????? ????????????? ??????????????????? ?????????????????? ???????? ?????????????????? ??????????????? ???????? ???????????. Nattuvishesham DistrictNews