x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി​യി​ൽ റെ​യി​ൽ​വേ മാ​തൃ​ക​യി​ലു​ള്ള ച​ര​ക്കു​നീ​ക്കം ന​ട​പ്പാ​ക്കും: മ​ന്ത്രി സി.​പി. ജോ​ൺ

വെബ് ഡെസ്ക്
Published: November 10, 2026 07:27 AM IST | Updated: November 10, 2026 07:27 AM IST

കെ​എ​സ്ആ​ർ​ടി​സി​ക്ക് ബ​സ് വാ​ങ്ങു​ന്ന​തി​നാ​യി ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള 45 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി

ക​ണ്ണൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യെ ലാ​ഭ​ത്തി​ലാ​ക്കാ​ൻ റെ​യി​ൽ​വേ മാ​കൃ​ക​യി​ലു​ള്ള ച​ര​ക്കു നീ​ക്കം ന​ട​പ്പാ​ക്കു​മെ​ന്നും ഇ​തി​ന്‍റെ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി സി.​പി. ജോ​ൺ. ലോ​റി​ക​ളും ട്ര​ക്കു​ക​ളും ലീ​സി​നെ​ടു​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. കൊ​റി​യ​ര്‍, ച​ര​ക്ക് ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഈ ​പ​ദ്ധ​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ള്‍ ലീ​സി​നെ​ടു​ക്കു​ന്ന വി​ധ​ത്തി​ല്‍ കി​ലോ​മീ​റ്റ​റി​ന് അ​മ്പ​ത് രൂ​പ നി​ര​ക്കി​ലാ​ണ് ട്ര​ക്കു​ക​ളു​ടെ​യും വാ​ട​ക നി​ശ്ച​യി​ക്കു​ക. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ട്ര​ക്കു​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ലീ​സി​ന് ന​ല്‍​കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി​ക്ക് പു​തി​യ ബ​സ് വാ​ങ്ങു​ന്ന​തി​നാ​യി ക​ണ്ണൂ​ർ എം​എ​ൽ​എ ടി.​ഒ. മോ​ഹ​ന​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള 45 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം​എ​ൽ​എ​യി​ൽ നി​ന്ന് ഏ​റ്റു വാ​ങ്ങി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
പ്രി​യ​ദ​ർ​ശ​നി സൗ​ജ​ന്യ​യാ​ത്ര ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​നി​താ യാ​ത്ര​ക്കാ​രു​ടെ വ​രു​മാ​ന പ​രി​ധി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പ​ദ്ധ​തി​യെ കു​റി​ച്ച് ഉ​യ​ര്‍​ന്നു​വ​ന്ന പൊ​തു​വാ​യ ആ​രോ​പ​ണം. ഇ​തി​ന് അ​ടി​സ്ഥാ​ന​മി​ല്ല. സ്ത്രീ​ക​ളെ മൊ​ത്ത​മാ​യി ഈ ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക എ​ന്ന കാ​ര്യം മാ​ത്ര​മാ​ണ് ല​ക്ഷ്യ​മാ​ക്കി​യ​ത്. ഇ​തി​ല്‍ നി​ന്നും മി​ച്ചം പി​ടി​ക്കു​ന്ന തു​ക വീ​ട്ടാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വ​നി​ത​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കി​ക്കാ​നാ​വും. സ​ര്‍​ക്കാ​ര്‍ ജോ​ലി​യും മ​റ്റു​മു​ള്ള യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ള്‍ അ​വ​രു​ടെ കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ സ്‌​കൂ​ളി​ലും മ​റ്റു​മാ​യി സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി ഈ ​തു​ക ചെ​ല​വ​ഴി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളു​മു​ണ്ട്. ഇ​വ​രെ സ​മൂ​ഹം മാ​തൃ​ക​യാ​ക്ക​ണം. നി​ല​വി​ൽ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം, പെ​ൻ​ഷ​ൻ എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മ​ല്ല. എ​ന്നാ​ൽ സാ​ന്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​മ്മ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ദേ​ഴ്‌​സ് ഓ​ണ്‍ എ ​മി​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ ക​ണ്ണൂ​ർ ഡി​പ്പോ​യി​ലെ വ​നി​ത​ക​ളു​ടെ വി​ശ്ര​മ മു​റി​യി​ലേ​ക്ക് ന​ൽ​കി​യ ക​ട്ടി​ല്‍, കി​ട​ക്ക, ഫാ​ന്‍ തു​ട​ങ്ങി​യ​വ​യും മ​ന്ത്രി ഏ​റ്റു വാ​ങ്ങി. ടി.​ഒ.​മോ​ഹ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ പി. ​ഇ​ന്ദി​ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​ജി​ല്ല ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ പി. ​ഇ. ര​ഞ്ജി​ത്ത്, കൗ​ൺ​സി​ല​ർ ഇ. ​ബീ​ന, കെ. ​സു​ധാ​ക​ര​ൻ എം​പി​യു​ടെ പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, വി​വി​ധ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, സ​ർ​വീ​സ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : t Railway-Style Freight Transport: Minister C.P. John Nattuvishesham DistrictNews

Recent News

Corehub Up