x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ളി​നു മു​ന്നി​ല്‍ അ​പ​ക​ട​ക്കെ​ണി​യാ​യി കി​ണ​ര്‍; ദു​ര​ന്ത​ഭീ​തി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും നാ​ട്ടു​കാ​രും

വെബ് ഡെസ്ക്
Published: November 10, 2026 07:39 AM IST | Updated: November 10, 2026 07:39 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട ചെ​ട്ടി​പ്പ​റ​മ്പ് ഗ​വ. ഗേ​ള്‍​സ് സ്‌​കൂ​ളി​നു മു​ന്നി​ലെ റോ​ഡി​ന​രി​കി​ലെ കി​ണ​റി​ന്‍റെ ചുറ്റുമതിൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ടാ​ര്‍​വീ​പ്പ സ്ഥാ​പി​ച്ച് റി​ബ​ണ്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ചെ​ട്ടി​പ്പ​റ​മ്പ് ഗ​വ. ഗേ​ള്‍​സ് സ്‌​കൂ​ളി​നു മു​ന്നി​ല്‍ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​നി​ല്‍​ക്കു​ന്ന കി​ണ​ര്‍ വ​ന്‍ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​തോ​ടെ​യാ​ണ് കി​ണ​ര്‍ പൂ​ര്‍​ണ​മാ​യും റോ​ഡി​ന്‍റെ ഭാ​ഗ​ത്തേ​ക്കു മാ​റി​യ​ത്. ഇ​തോ​ടെ റോ​ഡി​ല്‍ കാ​ല്‍​ന​ട​യാ​ത്ര ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ന്‍ ന​ട​പ്പാ​ത​പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.
കി​ണ​റി​ന്‍റെ പ​കു​തി ഭാ​ഗം കോ​ ണ്‍​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ച് നി​ക​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ശേ​ഷി​ക്കു​ന്ന ഭാ​ഗം തു​റ​ന്നു കി​ട​ക്കു​ക​യാ​ണ്. ഇ​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി തു​ട​രു​ക​യാ​ണ്. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് കി​ണ​റി​നോ​ടു ചേ​ര്‍​ന്നു​ള്ള ഇ​ടു​ങ്ങി​യ ഭാ​ഗ​ത്തു​കൂ​ടി ഏ​റെ ഭ​യ​ത്തോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വാ​ഹ​നം കി​ണ​റി​ന്‍റെ ചു​മ​രി​ല്‍ ഇ​ടി​ച്ച​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​യി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​ല​ക്ഷ​യം സം​ഭ​വി​ച്ച കി​ണ​റി​ന്‍റെ ചു​മ​ര്‍ ഏ​തു സ​മ​യ​വും ഇ​ടി​ഞ്ഞു​വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണെ​ന്നാ​ണ് ആ​ശ​ങ്ക. കി​ണ​റി​ന്‍റെ ചു​മ​ര്‍ ത​ക​രു​ക​യോ സ​മീ​പ​ത്തു​കൂ​ടി പോ​കു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് കി​ണ​റി​ലേ​ക്ക് പ​തി​ക്കു​ക​യോ ചെ​യ്താ​ല്‍ വ​ന്‍ ദു​ര​ന്ത​ത്തി​ന് ഇ​ട​യാ​ക്കും. നി​ല​വി​ല്‍ അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് കി​ണ​റി​നു സ​മീ​പം ടാ​ര്‍​വീ​പ്പ സ്ഥാ​പി​ച്ച് റി​ബ​ണ്‍ കെ​ട്ടി താ​ത്കാ​ലി​ക മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​തു​കൊ​ണ്ടു​മാ​ത്രം അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക.

പ്ര​ത്യേ​കി​ച്ച് സ്‌​കൂ​ള്‍ സ​മ​യ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വ​ലി​യ തി​ര​ക്കാ​ണ് ഈ ​ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന​ത്. അ​പ​ക​ടം സം​ഭ​വി​ച്ച​ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു പ​ക​രം കി​ണ​റി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും റോ​ഡി​ലൂ​ടെ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത മാ​യി സ​ഞ്ച​രി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കാ​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : locals fear a potential tragedy. Nattuvishesham DistrictNews

Recent News

Corehub Up