നടൻ ദിലീപും കാവ്യാമാധവനും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തുന്നു.
തളിപ്പറമ്പ്: പ്രമുഖ നടൻ ദിലീപും നടി കാവ്യാമാധവനും കുടുംബവും തളിപ്പറമ്പ്, തൃച്ചംബരം, കാഞ്ഞിരങ്ങാട് ക്ഷേത്രങ്ങൾ സന്ദർശിച്ചു.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അശ്വമേധം നമസ്കാരവും പൊന്നിൻകുടം വഴിപാടും നടത്തി. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിൽ വെണ്ണ പൊതിഞ്ഞ ധാരയും രുദ്രാഭിഷേകവും നടത്തി.
തൃച്ചംബരത്തപ്പന് പാൽപ്പായസവും മോതിരക്കൊഴയും സമർപ്പിച്ചു.
Tags : Dileep, Kavya Madhavan, visited the Rajarajeswara Temple. Nattuvishesham DistrictNews