അതിരൂപത സീനിയർ സിഎൽസി മരിയോത്സവം ഫാ. ജോസ് വല്ലൂരാൻ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: സെന്റ് തോമസ് കോളജ്, ലൂർദ് കത്തീഡ്രൽ എന്നിവിടങ്ങളിൽ നടത്തിയ അതിരൂപത സീനിയർ സിഎൽസി മരിയോത്സവത്തിൽ അമ്മാടം യൂണിറ്റിന് ഓവറോൾ കിരീടം. ലൂർദ് കത്തീഡ്രൽ വികാരിയും മുൻ വികാരി ജനറാളുമായ ഫാ. ജോസ് വല്ലൂരാൻ ഉദ്ഘാടനം ചെയ്തു. അതിരൂപത സീനിയർ സിഎൽസി പ്രസിഡന്റ് ഡെന്നസ് പെല്ലിശേരി, സംസ്ഥാന പ്രമോട്ടർ ഫാ. ഫ്രെജോ വാഴപ്പിള്ളി, ജനറൽ കണ്‍വീനർ എ.ജെ. ജയ്സണ്‍, ട്രഷറർ പ്രിൻസ് മേനാച്ചേരി, ജോയിന്റ് കണ്‍വീനർ വത്സ യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.
വിവിധ ഇടവകകളിൽ നിന്നായി 300 പേർ മത്സരിച്ചു. ആറു വേദികളിലായി രണ്ടു ദിവസം 13 ഇനങ്ങളിലായിരുന്നു മത്സരം. എക്സിക്യൂട്ടീവ് അംഗങ്ങളായ റിന്റ റോമി, ജോണ്സണ് തച്ചാറ, വിനീഷ് കോളെങ്ങാടൻ, സീന ഷാജു, സി.ജെ. റോബർട്ട്, പി.സി. ജോസ്, സിൽജ സിന്റോ, സൈമണ്‍ കൊന്പൻ എന്നിവർ നേതൃത്വംനൽകി.
Tags : Archdiocese Senior CLC Marian Festival Nattuvishesham DistrictNews