പ്രതീകാത്മക ചിത്രം
കോഴഞ്ചേരി: ആധുനിക ഫോണുകൾ നൽകാതെ സാങ്കേതികവിദ്യയിലൂന്നിയ പ്രവർത്തനശൈലി അങ്കണവാടി അധ്യാപകർക്കിടയിൽ നടപ്പാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം.
മൊബൈല്‍ഫോണുകള്‍ സര്‍ക്കാര്‍ വാങ്ങി നല്‍കാതെ പാവപ്പെട്ട അധ്യാപകരെ പ്രതിസന്ധിയിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ആക്ഷേപം. അങ്കണവാടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി മൊബൈലിലൂടെ ഡിജിറ്റൈസ് ചെയ്യണമെന്നും റിപ്പോർട്ടുകൾ നൽകണമെന്നുമാണ് സർക്കാർ നിർദേശം.
വര്‍ഷങ്ങള്‍ക്കുമുന്‍പ് അങ്കണവാടികൾക്കു വാങ്ങി നൽകിയ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഭോഷണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താണ് കുട്ടികളുടെ ഹാജര്‍, ഭക്ഷണവിവരങ്ങള് തുടങ്ങിയ വിവരങ്ങള്‍ നല്‍കേണ്ടത്.പോഷകാഹാര വിവരം, കുട്ടികളുടെ വളര്‍ച്ച നിരീക്ഷണം, ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും വിവരശേഖരണം തുടങ്ങി വിവിധതരം വിവരങ്ങളാണ് ഡിജിറ്റല്‍ സംവിധാനത്തിലൂടെ ദിനംപ്രതി ചെയ്യേണ്ടത്. ഓരോ ദിവസത്തെയും അങ്കണവാടി ക്ലാസുകളുടെ നിലവാരം, കുട്ടികളുടെ ഹാജർനില തുടങ്ങിയ വിവരങ്ങളും ഇതേ ഫോൺ ആപ്പിലൂടെ അറിയിക്കണം. ബാല്യസ്പന്ദനം പദ്ധതിയിലൂടെ ഓരോ ദിവസത്തെ വിവരങ്ങളും ഡിജിറ്റല്‍ ഫോണിലൂടെ അറിയിക്കണം.
നിലവിൽ അങ്കണവാടി അധ്യാപകർ ഉപയോഗിക്കുന്ന ഫോണുകൾ പഴക്കംചെന്നതും സാങ്കേതിക തകരാറുകാരണം പ്രവര്ത്തരഹിതവുമാണ്. മറ്റുള്ളവരുടെ സഹായത്തിലാണ് പലരും ദൈനംദിന കാര്യങ്ങള്‍ അപ് ലോഡ് ചെയ്യുന്നത്. ഇന്റർനെറ്റ് സംവിധാനം പോലുമില്ലാത്ത ഫോണുകളാണ് ഏറെപ്പേരും ഉപയോഗിക്കുന്നത്. ഡിജിറ്റല്വിവരങ്ങള് സമയബന്ധിതമായി അപ്ലോഡ് ചെയ്തില്ലെങ്കില്‍ അങ്കണവാടികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതോടൊപ്പം ജീവനക്കാരുടെ ജോലിഭാരവും വർധിക്കും.
സ്വന്തം ഫോണില്‍ ഇത്തരത്തില്‍ ചെയ്യുന്നതുകൊണ്ട് തങ്ങളുടെ ഫോണിന്റെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്നും കുടുംബാംഗങ്ങളോടുപോലും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നു അധ്യാപകർ പറഞ്ഞു.
Tags : Anganwadi teachers mobilephone NattuVishesham DistrictNews