Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anganwadi Teachers

Pathanamthitta

മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കാ​തെ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​രെ ഡി​ജി​റ്റൈ​സ് ചെ​യ്യാ​ൻ ശ്ര​മം

കോ​ഴ​ഞ്ചേ​രി: ആ​ധു​നി​ക ഫോ​ണു​ക​ൾ ന​ൽ​കാ​തെ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ന്നി​യ പ്ര​വ​ർ​ത്ത​ന​ശൈ​ലി അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ൽ ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം.
മൊ​ബൈ​ല്‍​ഫോ​ണു​ക​ള്‍ സ​ര്‍​ക്കാ​ര്‍ വാ​ങ്ങി ന​ല്കാ​തെ പാ​വ​പ്പെ​ട്ട അ​ധ്യാ​പ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് ആ​ക്ഷേ​പം. അ​ങ്ക​ണ​വാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി മൊ​ബൈ​ലി​ലൂ​ടെ ഡി​ജി​റ്റൈ​സ് ചെ​യ്യ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​ക​ണ​മെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം.‌

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​ന്‍​പ് അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കു വാ​ങ്ങി ന​ൽ​കി​യ ആ​ന്‍​ഡ്രോ​യ്ഡ് ഫോ​ണി​ല്‍ ഭോ​ഷ​ണ്‍ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ണ് കു​ട്ടി​ക​ളു​ടെ ഹാ​ജ​ര്‍, ഭ​ക്ഷ​ണ​വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ന​ല്‌​കേ​ണ്ട​ത്.പോ​ഷ​കാ​ഹാ​ര വി​വ​രം, കു​ട്ടി​ക​ളു​ടെ വ​ള​ര്‍​ച്ച നി​രീ​ക്ഷ​ണം, ഗ​ര്‍​ഭി​ണി​ക​ളു​ടെ​യും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രു​ടെ​യും വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി വി​വി​ധ​ത​രം വി​വ​ര​ങ്ങ​ളാ​ണ് ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ദി​നം​പ്ര​തി ചെ​യ്യേ​ണ്ട​ത്. ഓ​രോ ദി​വ​സ​ത്തെ​യും അ​ങ്ക​ണ​വാ​ടി ക്ലാ​സു​ക​ളു​ടെ നി​ല​വാ​രം, കു​ട്ടി​ക​ളു​ടെ ഹാ​ജ​ർ​നി​ല തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും ഇ​തേ ഫോ​ൺ ആ​പ്പി​ലൂ​ടെ അ​റി​യി​ക്ക​ണം. ബാ​ല്യ​സ്പ​ന്ദ​നം പ​ദ്ധ​തി​യി​ലൂ​ടെ ഓ​രോ ദി​വ​സ​ത്തെ വി​വ​ര​ങ്ങ​ളും ഡി​ജി​റ്റ​ല്‍ ഫോ​ണി​ലൂ​ടെ അ​റി​യി​ക്ക​ണം.

നി​ല​വി​ൽ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണു​ക​ൾ പ​ഴ​ക്കം​ചെ​ന്ന​തും സാ​ങ്കേ​തി​ക ത​ക​രാ​റു​കാ​ര​ണം പ്ര​വ​ര്‍​ത്ത​ര​ഹി​ത​വു​മാ​ണ്. മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തി​ലാ​ണ് പ​ല​രും ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍ അ​പ് ലോ​ഡ് ചെ​യ്യു​ന്ന​ത്. ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​നം പോ​ലു​മി​ല്ലാ​ത്ത ഫോ​ണു​ക​ളാ​ണ് ഏ​റെ​പ്പേ​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ല്‍​വി​വ​ര​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി അ​പ്‌​ലോ​ഡ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​തോ​ടൊ​പ്പം ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​ഭാ​ര​വും വ​ർ​ധി​ക്കും.

സ്വ​ന്തം ഫോ​ണി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ചെ​യ്യു​ന്ന​തു​കൊ​ണ്ട് ത​ങ്ങ​ളു​ടെ ഫോ​ണി​ന്‍റെ സ്വ​കാ​ര്യ​ത ന​ഷ്‌​ട​പ്പെ​ടു​ന്നു​വെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളോ​ടു​പോ​ലും ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നു അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.

Latest News

Corehub Up