x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

വെബ്ഡെസ്ക്
Published: November 13, 2026 11:16 PM IST | Updated: November 13, 2026 11:16 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​ന​ത്തിന്‍റെ അ​വ​സാ​ന​ഘ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യും തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വി​വി​ധ വ​കു​പ്പു​ക​ളും പൂ​ര്‍​ണ​സ​ജ്ജ​മാ​യ​താ​യും ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ അ​റി​യി​ച്ചു.

മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ക​ള​ക്‌​ട​റേ​റ്റ് ഗ​വി ഹാ​ളി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്‍​എ​ച്ച്, കെ​എ​സ്ടി​പി എ​ന്നി​വ​യ്ക്ക് ല​ഭി​ച്ച ഫ​ണ്ടു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി വി​നി​യോ​ഗി​ച്ച് മ​ണ്ണാ​റ​ക്കു​ള​ഞ്ഞി മു​ത​ലു​ള്ള റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ള്‍ വൃ​ത്തി​യാ​ക്ക​ലും മാ​ര്‍​ക്കിം​ഗും പൂ​ര്‍​ത്തി​യാ​ക്കി. നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​യു​ടെ മൂ​ന്നി​ലൊ​ന്ന് സ​മ​യം കൊ​ണ്ട് നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ചാ​ല​ക്ക​യം - പ​മ്പ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പൊ​തു​മ​രാ​മ​ത്ത്, ദേ​വ​സ്വം മ​ന്ത്രി​മാ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ക്കും. കെ​എ​സ്ഇ​ബി പൂ​ര്‍​ത്തീ​ക​രി​ച്ച ചാ​ല​ക്ക​യം - പ​മ്പ റോ​ഡി​ന്‍റെ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ സ്വി​ച്ച്ഓ​ണ്‍ ക​ര്‍​മ​വും ന​ട​ക്കും.

1.35 ല​ക്ഷം കി​ലോമാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി
ശു​ചി​ത്വ മി​ഷ​ന്‍, ത​ദ്ദേ​ശ വ​കു​പ്പ്, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ്യ​മാ​യി സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി 1,35,000 കി​ലോ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു. ദേ​വ​സ്വം ബോ​ര്‍​ഡും സാ​നി​റ്റേ​ഷ​ന്‍ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യും സ​ന്നി​ധാ​ന​വും പ​മ്പ​യും പൂ​ര്‍​ണ​മാ​യും മാ​ലി​ന്യ​മു​ക്ത​മാ​യി തീ​ർ​ഥാ​ട​ക​ര്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നും ക​ള​ക്‌​ട​ര്‍ വ്യ​ക്ത​മാ​ക്കി. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളെ എ​ടു​ത്തു കാ​ട്ടി​യ അ​ദ്ദേ​ഹം അ​വ​രെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

പ​ര​മ്പ​രാ​ഗ​ത പാ​ത​യാ​യ നീ​ലി​മ​ല - അ​പ്പാ​ച്ചി​മേ​ട് റോ​ഡി​ല്‍ 24 മ​ണി​ക്കൂ​റും തു​ട​ര്‍​ച്ച​യാ​യ ശു​ചീ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നും വ​ശ​ങ്ങ​ള്‍ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ന്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളും കൂ​ടു​ത​ല്‍ മൊ​ബൈ​ല്‍ ടോ​യ്‌​ല​റ്റു​ക​ളും സ്ഥാ​പി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യി അ​നു​വ​ദി​ച്ച 3.30 കോ​ടി രൂ​പ​ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ല്‍ വി​നി​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​വ​ന്യു​മ​ന്ത്രി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം കെ​എ​സ്ഇ​ബി ഒ​രു അ​ധി​ക ഇ​വി ചാ​ര്‍​ജി​ങ് സ്റ്റേ​ഷ​ന്‍ കൂ​ടി പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യും എ​ല്ലാ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും മൊ​ബൈ​ല്‍ ചാ​ര്‍​ജി​ങ് സ്റ്റേ​ഷ​നു​ക​ളും ലൈ​റ്റു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു. പോ​ലീ​സി​നാ​യി ആ​റ് പു​തി​യ ബാ​ര​ക്കു​ക​ള്‍ നി​ർ​മി​ച്ചു. ഡ്രൈ​വ​ര്‍​മാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി റോ​ഡു​ക​ളി​ല്‍ സ്റ്റി​ക്ക​റു​ക​ളും ബ്ലി​ങ്ക​റു​ക​ളും സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ എ​ന്‍​എ​ച്ച്, പി​ഡ​ബ്ല്യു​ഡി വി​ഭാ​ഗ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും.
ജ​ല അ​ഥോ​റ്റി​യു​ടെ വാ​ട്ട​ര്‍ കി​യോ​സ്‌​കു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​മ്പ​യി​ല്‍ എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ​സി​ആ​ര്‍ സ​ജ്ജ​മാ​ക്കി.

5000 പൊ​ലി​സു​കാ​രെനി​യോ​ഗി​ക്കും
സ​ന്നി​ധാ​നം, പ​മ്പ, നി​ല​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മ​ണ്ഡ​ല​കാ​ല​ത്ത് 5000 പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. നി​ല​യ്ക്ക​ലി​ല്‍ പൊ​ലി​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​ഐ പാ​ര്‍​ക്കിം​ഗ് സം​വി​ധാ​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ശ​ബ​രി​മ​ല​യി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ന​ട തു​റ​ക്കു​ന്ന​തി​ന് ഒ​രു ദി​വ​സം മു​ന്‍​പ് എ​ല്ലാ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഡ്യൂ​ട്ടി​ക്ക് എ​ത്തും.

ആ​ശു​പ​ത്രി​ക​ൾ 17 മു​ത​ൽ
ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​മ്പ സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ള്‍ 17 മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ക്കും. ഇ​ഒ​സി സ്റ്റാ​ഫു​ക​ള്‍​ക്ക് ഇ​ന്ന് പ​രി​ശീ​ല​നം ന​ല്‍​കും. ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ നി​ന്ന് ക​ട​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ജീ​വ​ന​ക്കാ​ര്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും.ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ബ​രി​മ​ല, പ​മ്പ, നി​ല​യ്ക്ക​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി 50 ഓ​ളം ആം​ബു​ല​ന്‍​സു​ക​ളും സ​ജ്ജ​മാ​ക്കും. എ​എ​ല്‍​എ​സ്, ബി​എ​ല്‍​എ​സ് ആം​ബു​ല​ന്‍​സു​ക​ള്‍, നാ​ല് ഓ​ഫ് റോ​ഡ് ആം​ബു​ല​ന്‍​സു​ക​ള്‍ ഉ​ൾപ്പെ​ടെ ആ​ണി​ത്.

കെ​എ​സ്ആ​ര്‍​ടി​സി 148 ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും 40 എ​സി ബ​സു​ക​ളും അ​ഞ്ചു മി​നി ബ​സു​ക​ളും സ​ജ്ജ​മാ​ക്കും. പൊ​ലി​സി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പ​മ്പ​യി​ലേ​ക്കു​ള്ള ട്രി​പ്പു​ക​ള്‍ ക്ര​മീ​ക​രി​ക്കും. ബി​എ​സ്എ​ന്‍​എ​ലി​ന്‍റെ ട​വ​റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തും താ​ത്കാ​ലി​ക ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തും ഉ​ള്‍​പ്പ​ടെ​യു​ള്ള​വ സ​ജ്ജ​മാ​യി.

Tags : swamisharanam sabarimala NattuVishesham DistrictNews

Recent News

Corehub Up