x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ളി​ക്കീ​ഴി​ൽ വ​യോ​ജ​ന ക​ലാ​മേ​ള

വെബ്ഡെസ്ക്
Published: November 13, 2026 11:19 PM IST | Updated: November 13, 2026 11:19 PM IST

പു​ളി​ക്കീ​ഴ് ബ്ലോ​ക്കു​ത​ല വ​യോ​ജ​ന ക​ലാ​മേ​ള ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ളി​ക്കീ​ഴ്: നാ​ടി​ന്‍റെ സാം​സ്‌​കാ​രി​ക ത​നി​മ​യും ജീ​വി​ത​മൂ​ല്യ​ങ്ങ​ളും പാ​ര​മ്പ​ര്യ അ​റി​വു​ക​ളും ക​ഴി​വു​ക​ളും പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കി​യ​വ​രാ​ണ് വ​യോ​ജ​ന​ങ്ങ​ളെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. പു​ളി​ക്കീ​ഴ് റി​യോ ടെ​ക്സാ​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ബ്ലോ​ക്കു​ത​ല വ​യോ​ജ​ന ക​ലാ​മേ​ള​യാ​യ ഉ​ണ​രൂ-2026 ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​വ​രു​ടെ അ​നു​ഭ​വ​സ​മ്പ​ത്തും സ​ര്‍​ഗാ​ത്മ​ക ക​ഴി​വു​ക​ളും സ​മൂ​ഹ​ത്തി​ന് വ​ലി​യ മു​ത​ല്‍​ക്കൂ​ട്ടാ​ണെ​ന്നും വ​യോ​ജ​ന​ങ്ങ​ളെ ചേ​ര്‍​ത്തു​പി​ടി​ക്കു​ക​യും അ​വ​രു​ടെ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കു​ഞ്ഞു​മോ​ന്‍, നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി ഈ​പ്പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ നി​ഷ അ​ശോ​ക​ന്‍, രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ല്‍, അം​ഗ​ങ്ങ​ളാ​യ സോ​മ​ന്‍ താ​മ​ര​ച്ചാ​ലി​ല്‍, തോ​മ​സ് പി ​വ​ര്‍​ഗീ​സ്, എ​സ്ബി​ഐ മാ​നേ​ജ​ര്‍ കെ. ​എ​സ്. അ​രു​ണ്‍, ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ര്‍ അം​ബി​ക അ​ന്ത​ര്‍​ജ​നം, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രാ​യ പി. ​സി. പ്രീ​താ​കു​മാ​രി, എ. ​സ​ന്ധ്യ, എ​സ്. റീ​ന, സ്വ​പ്ന ച​ന്ദ്ര​ന്‍, ജി. ​എ​ന്‍. ശ്രീ​ക​ല, സി​ന്ധു ജി​ങ്ക ചാ​ക്കോ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. തി​രു​വ​ല്ല ഡി​വൈ​എ​സ്പി പി. ​ആ​ര്‍. സ​ന്തോ​ഷ് സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.

വ​യോ​ജ​ന​ങ്ങ​ളു​ടെ വി​വി​ധ ക​ലാ, കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റി. പ്രാ​യ​ത്തെ മ​റി​ക​ട​ന്നു​ള്ള അ​വ​രു​ടെ ആ​വേ​ശ​വും ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും സ​ദ​സി​ന്റെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു. ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പ​ര​സ്പ​ര സൗ​ഹൃ​ദ​വും സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ക​ലാ​മേ​ള വേ​ദി​യാ​യി. പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​നെ വ​യോ​ജ​ന സൗ​ഹൃ​ദ ബ്ലോ​ക്കാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2026-27 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. ക​ലാ​മേ​ള​യി​ല്‍ ബ്ലോ​ക്ക് പ​രി​ധി​യി​ലെ അ​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള വ​യോ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

Tags : Senior Citizens kalamela NattuVishesham DistrictNews

Recent News

Corehub Up