ചെക്ക് റിപ്ലബിക്കിനെ പരാജയപ്പെടുത്തിയ സ്പെയിൻ ടീമിന്റെ ആഘോഷം
പ്രേഗ്: ഫിഫ ലോകചാമ്പ്യൻമാരായ സ്പെയിൻ കുതിപ്പ് തുടരുന്നു. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ചെക്ക് റിപ്ലബിക്കിനും സ്പെയിനെ തളയ്ക്കാനായില്ല. വ്യാഴാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്പെയിൻ വിജയിച്ചത്.
അലക്സ് ബയേനയും മാർക് പുബിളും ആണ് സ്പെയിന് വേണ്ടി ഗോളുകൾ നേടിയത്. ബയേന 39-ാം മിനിറ്റിലും പുബിൾ 90+6-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്പെയിന് 15 പോയിന്റായി. നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാമതാണ് സ്പെയിൻ.
Tags : UEFA Nations League Football Match spain beats Czech Republic