ജില്ലാ ലേല കേന്ദ്രത്തിലെ കര്‍ഷക കൂട്ടായ്മ നല്കിയ സ്വീകരണ യോഗത്തില്‍ മന്ത്രി മോന്‍സ് ജോസഫ് പ്രസംഗിക്കുന്നു
കുറുപ്പന്തറ: ജില്ലാ ലേല കേന്ദ്രത്തിലെ കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പില്‍ നിന്നും കിട്ടാനുള്ള തുക എത്രയും വേഗം നല്‍കുമെന്ന് മന്ത്രി മോന്‍സ് ജോസഫ്.ട്രാന്സ്പോര്ട്ടേഷന് ചാര്‍ജ് അഞ്ച് രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേല കേന്ദ്രത്തിന് കൈകാര്യ ചിലവ് വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ലേല കേന്ദ്രത്തിലെ കര്‍ഷക കൂട്ടായ്മ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലാ ലേല കേന്ദ്രത്തിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പു നല്കി.
യോഗത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ ജോസ്മോന് മുണ്ടയ്ക്കൽ, ആന്മരിയ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ ജോര്‍ജ്കുട്ടി കാറുകുളം, മെംബര്‍ സി.എം. ജോര്‍ജ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിനു, ബോര്‍ഡ് മെംബര്‍മാരായ രാജൂ ലൂക്കോസ്, ശ്രീനിവാസന്, ഫിലിപ്പ്, ലൂക്കോസ്, ജെയിംസ്, പോള്‍സൺ, മാത്യു ആന്റണി, ലൂക്കോസ് മാണി, ജോയി കുഴിവേലി, മാര്‍ക്കറ്റിംഗ് സെക്രട്ടറി യമുന ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Horticorp krishi NattuVishesham DistrictNews