x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന്‍​സ​ര്‍ ചി​കി​ത്സ​യി​ല്‍ വി​ജ​യ​ക​ര​മാ​യ ചു​വ​ടു​വ​യ്പു​മാ​യി ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി

വെബെഡെസ്ക്
Published: November 13, 2026 11:44 PM IST | Updated: November 13, 2026 11:44 PM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: സ​ങ്കീ​ര്‍​ണ്ണ​മാ​യ കാ​ന്‍​സ​ര്‍ ചി​കി​ത്സാ​രം​ഗ​ത്ത് സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​മാ​യി ചെ​ത്തി​പ്പു​ഴ സെ​ന്റ് തോ​മ​സ് ആ​ശു​പ​ത്രി. പെ​രി​റ്റോ​ണി​യ​ല്‍ സ​ര്‍​ഫ​സ് ഓ​ങ്കോ​ള​ജി ചി​കി​ത്സ​യി​ല്‍ ഏ​റെ നി​ര്‍​ണാ​യ​ക​മാ​യ ഹൈ​പ്പ​ര്‍​തെ​ര്‍​മി​ക് ഇ​ന്‍​ട്രാ​പെ​രി​റ്റോ​ണി​യ​ല്‍ കീ​മോ​തെ​റാ​പ്പി ആ​ശു​പ​ത്രി​യി​ല്‍ ആ​ദ്യ​മാ​യി വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി.

കാ​ന്‍​സ​ര്‍ ബാ​ധി​ത ഭാ​ഗ​ങ്ങ​ളി​ലെ മു​ഴ​ക​ളും കോ​ശ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന സൈ​റ്റോ​റെ​ഡ​ക്ടീ​വ് സ​ര്‍​ജ​റി​ക്കൊ​പ്പം, വ​യ​റി​നു​ള്ളി​ലെ പെ​രി​റ്റോ​ണി​യ​ല്‍ അ​റ​യി​ലേ​ക്ക് ചൂ​ടാ​ക്കി​യ കീ​മോ​തെ​റാ​പ്പി മ​രു​ന്നു​ക​ള്‍ നേ​രി​ട്ട് ന​ല്‍​കു​ന്ന നൂ​ത​ന ചി​കി​ത്സാ​രീ​തി​യാ​ണി​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം അ​വ​ശേ​ഷി​ച്ചേ​ക്കാ​വു​ന്ന സൂ​ക്ഷ്മ കാ​ന്‍​സ​ര്‍ കോ​ശ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി ന​ശി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സാ​ധ്യ​ത​ക​ളാ​ണ് ഇ​തി​ലൂ​ടെ തു​റ​ന്നു​കി​ട്ടു​ന്ന​ത്.ക​ണ്‍​സ​ള്‍​ട്ട​ന്‍റ് സ​ര്‍​ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​ജെ​ന്‍​സി ജോ​യ് ചെ​മ്മ​ന​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ങ്കോ​ള​ജി വി​ഭാ​ഗ​വും അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​കു​ക്കു ജോ​ൺ, ഡോ. ​അ​മ​ല്‍ ഫി​ലി​പ്പ്, ഡോ. ​മി​ഥു​ല്‍ മാ​ത്യു തോ​മ​സ്, ഡോ. ​അ​രു​ണ്‍ ജേ​ക്ക​ബ്, ഡോ. ​സൂ​ര​ജ് എ​ന്നി​വ​രും ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

സ​ര്‍​ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി, അ​ന​സ്‌​തേ​ഷ്യ, ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍, മെ​ഡി​ക്ക​ല്‍ ഓ​ങ്കോ​ള​ജി, പെ​ര്‍​ഫ്യൂ​ഷ​ന്‍ വി​ഭാ​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍ ന​ഴ്‌​സു​മാ​രു​ടെ​യും പോ​സ്റ്റ് ഓ​പ്പ​റേ​റ്റീ​വ് ഐ​സി​യു ജീ​വ​ന​ക്കാ​രു​ടെ​യും ഏ​കോ​പി​ത​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഈ ​നേ​ട്ടം സാ​ധ്യ​മാ​ക്കി​യ​ത്.രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യും കൃ​ത്യ​മാ​യ ചി​കി​ത്സാ പ്രോ​ട്ടോ​കോ​ളു​ക​ളും ഉ​റ​പ്പാ​ക്കി സ​ങ്കീ​ര്‍​ണ്ണ​മാ​യ കാ​ന്‍​സ​ര്‍ ചി​കി​ത്സാ​രം​ഗ​ത്ത് കൂ​ടു​ത​ല്‍ മു​ന്നേ​റ്റ​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് ആ​ശു​പ​ത്രി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യിം​സ് പി. ​കു​ന്ന​ത്ത് അ​റി​യി​ച്ചു.ക്യാ​ന്‍​സ​ര്‍ ചി​കി​ത്സ വി​ദ​ഗ്ധ​രു​ടെ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ ബു​ക്കിം​ഗി​ന് 0481 272 2100 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : Chethipuzha Hospita cancer treatment NattuVishesham DistrictNews

Recent News

Corehub Up