x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ബി​എ​ൽ സെ​മി ഫൈ​ന​ൽ: കാ​യം​കു​ളം കാ​യ​ലി​ൽ ഇ​ന്ന് ജ​ല​രാ​ജാ​ക്ക​ന്മാ​രു​ടെ ആ​വേ​ശപ്പോ​രാ​ട്ടം

വെബ്ഡെസ്ക്
Published: November 14, 2026 12:01 AM IST | Updated: November 14, 2026 12:01 AM IST

കാ​യം​കു​ളം: ആ​വേ​ശ​ത്തി​ന്‍റെ തി​ര​മാ​ല​ക​ൾ ഉ​യ​ർ​ത്തി കാ​യം​കു​ള​ത്തി​​ന്‍റെ കാ​യ​ൽത്തീര​ത്ത് ഇ​ന്ന് വ​ള്ളം ക​ളി​യു​ടെ ആ​ര​വം ഉ​യ​രും. ഒ​മ്പ​ത് ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നാ​ണ് ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് സെ​മി ഫൈ​ന​ലാ​യ കാ​യം​കു​ളം ജ​വ​ഹ​ർ ജ​ലോ​ത്സ​വ​ത്തി​ൽ വേ​ദി​യാ​കു​ന്ന​ത്.

ക​രു​വാ​റ്റ​യി​ൽ ന​ട​ന്ന സി​ബി​എ​ൽ മ​ത്സ​ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മു​ന്നി​ൽനി​ൽ​ക്കു​ന്ന പ്ര​മു​ഖ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളും ബോ​ട്ട് ക്ല​ബു​ക​ളു​മാ​ണ് കാ​യം​കു​ളം കാ​യ​ലി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. 10 പോ​യി​ന്‍റുമാ​യി ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള അ​രോ​മ ബോ​ട്ട് ക്ല​ബി​​ന്‍റെ അ​രോ​മ ചു​ണ്ട​നാ​ണ് നി​ല​വി​ൽ പ​ട്ടി​ക​യി​ൽ മു​ന്നി​ലു​ള്ള​ത്.

ഒ​മ്പ​ത് പോ​യിന്‍റുമാ​യി നി​ര​ണം ബോ​ട്ട് ക്ല​ബി​​ന്‍റെ നി​ര​ണം ചു​ണ്ട​ൻ തൊ​ട്ടു​പി​ന്നി​ലു​ണ്ട്. എ​ട്ട് പോ​യി​ന്‍റുമാ​യി പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബി​​ന്‍റെ മേ​ൽ​പ്പാ​ടം ചു​ണ്ട​നും ഏ​ഴു പോ​യി​ന്‍റുമാ​യി യു​ബി​സി കൈ​ന​ക​രി എ​ഫ്സി ബോ​ട്ട് ക്ല​ബി​​ന്‍റെ വീ​യ​പു​രം ചു​ണ്ട​നും ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു.

ആ​റ് പോ​യി​ന്‍റുള്ള ഇ​മ്മാ​നു​വ​ൽ ബോ​ട്ട് ക്ല​ബി​​ന്‍റെ ആ​ർ​പ്പൂ​ക്ക​ര ചു​ണ്ട​ൻ, അ​ഞ്ച് പോ​യി​ന്‍റുള്ള എ​ൻ​ബി​സി നാ​ട്ട​കം ബോ​ട്ട് ക്ല​ബി​​ന്‍റെ ചെ​റു​ത​ന ചു​ണ്ട​ൻ, നാ​ല് പോ​യി​ന്‍റുള്ള കു​മ​ര​കം ടൗ​ൺ ബോ​ട്ട് ക്ല​ബി​​ന്‍റെ പു​ണ്യാ​ള​ൻ നി​ര​ണം ചു​ണ്ട​ൻ, മൂ​ന്നു പോ​യി​ന്‍റുള്ള പി​ബി​സി പു​ന്ന​മ​ട എ​ൻ​സി​എ​ഫ്സി ബോ​ട്ട് ക്ല​ബി​​ന്‍റെ ന​ടു​ഭാ​ഗം ചു​ണ്ട​ൻ, ര​ണ്ടു പോ​യി​ന്‍റുള്ള വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബി​​ന്‍റെ ത​ല​വ​ടി ചു​ണ്ട​ൻ എ​ന്നി​വ​യാ​ണ് കാ​യം​കു​ളം ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ര​മു​ഖ ചു​ണ്ട​ൻവ​ള്ള​ങ്ങ​ൾ. പോ​യി​ന്‍റ് നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ തു​ഴ​ച്ചി​ലു​കാ​ർ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലാ​ണ്. ഉ​ച്ച​യ്ക്ക് 2.30ന് ​ജ​ല ഘോ​ഷ​യാ​ത്ര​യും ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് സെ​മി ഫൈ​ന​ൽ മ​ത്സ​ര​വും ന​ട​ക്കും.

ര​ണ്ടി​ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ശ​ര​ത് ലാ​ൽ ബെ​ല്ലാ​രി പ​താ​ക ഉ​യ​ർ​ത്തും. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ജ​വ​ഹ​ർ ജ​ലോ​ത്സ​വം ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എം. ​ലി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ അ​തി​ഥി​യാ​കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. മാ​സ്ഡ്രി​ൽ ഫ്‌​ളാ​ഗ് ഓ​ഫ് സി.​കെ. സ​ദാ​ശി​വ​നും ജ​ലഘോ​ഷ​യാ​ത്ര സി.​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ യും ​ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

എം​എ​ൽ​എമാ​രാ​യ റെ​ജി ചെ​റി​യാ​ൻ, സ​ജി ചെ​റി​യാ​ൻ, എം.​എ​സ്. അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ടു​റി​സം ഡ​യ​റ​ക്ട​ർ അ​നു​കു​മാ​രി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ ക്യാ​പ​്റ്റ​ന്മാരെ പ​രി​ച​യ​പ്പെ​ടു​ത്തും.

Tags : CBL Semi-final Nattuvishesham DistrictNews

Recent News

Corehub Up