x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലു​കോ​ടി, വ​ട​ക്കേ​ക്ക​ര റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ങ്ങ​ൾ നി​ര്‍​മാണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ തീ​രു​മാ​നം

വെബ്ഡെസ്ക്
Published: November 13, 2026 11:41 PM IST | Updated: November 13, 2026 11:41 PM IST

റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ നി​ര്‍​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രോ​ഗ​തി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി വി​ല​യി​രു​ത്തു​ന്നു.

ച​ങ്ങ​നാ​ശേ​രി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നാ​ലു​കോ​ടി, വ​ട​ക്കേ​ക്ക​ര റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ങ്ങ​ളു​ടെ നി​ര്‍​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രോ​ഗ​തി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി വി​ല​യി​രു​ത്തി. വി​നു ജോ​ബ് എം​എ​ല്‍​എ​യും റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

പെ​രു​ന്തു​രു​ത്തി-​ഏ​റ്റു​മാ​നൂ​ര്‍ ബൈ​പാ​സി​ല്‍ പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ലു​കോ​ടി റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ഇ​തി​നോ​ട​കം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ പ​ദ്ധ​തി ടെ​ന്‍​ഡ​ര്‍ ചെ​യ്ത് നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

34.24കോ​ടി രൂ​പ​യാ​ണ് നാ​ലു​കോ​ടി ലെ​വ​ല്‍​ക്രോ​സി​ല്‍ മേ​ല്‍​പ്പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​തി​ന് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഈ​തു​ക​യു​ടെ പ​കു​തി​വീ​തം ഏ​റ്റെ​ടു​ക്കാ​നാ​ണ് പ​ദ്ധ​തി. ഏ​റെ​ത്തി​ര​ക്കു​ള്ള പെ​രു​ന്തു​രി​ത്ത-​ഏ​റ്റു​മാ​നൂ​ര്‍ ബൈ​പാ​സി​ലെ ഈ ​മേ​ല്‍​പ്പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​ണ്.

വ​ട​ക്കേ​ക്ക​ര റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം
വ​ട​ക്കേ​ക്ക​ര റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ ജ​ന​റ​ല്‍ അ​റേ​ഞ്ച്‌​മെ​ന്‍റ് ഡ്രോ​യി​ങ്ങി​ന് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ അ​ടു​ത്ത​ഘ​ട്ട​മാ​യി സ്ഥ​ലം​ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കി നി​ര്‍​മ്മാ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നു​ള്ള ഏ​കോ​പ​നം ഉ​റ​പ്പാ​ക്കും.ഈ ​പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​തോ​ടെ കു​രി​ശും​മൂ​ട്, ചെ​ത്തി​പ്പു​ഴ, വ​ട​ക്കേ​ക്ക​ര, പാ​ലാ​ത്ര​ച്ചി​റ റൂ​ട്ടി​ലെ ഗ​താ​ഗ​ത ത​ട​സ​ത്തി​നു പ​രി​ഹാ​ര​മാ​കും.

മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ ഗ​താ​ഗ​ത വി​ക​സ​നം ഉ​റ​പ്പാ​ക്കും
നാ​ലു​കോ​ടി, വ​ട​ക്കേ​ക്ക​ര റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ ച​ങ്ങ​നാ​ശേി മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത വി​ക​സ​ന​ത്തി​ന് ഉ​പ​ക​രി​ക്കും. റെ​യി​ല്‍​വേ, സം​സ്ഥാ​ന സ​ര്‍​ക്കാ​ർ, ബ​ന്ധ​പ്പെ​ട്ട നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി​ക​ള്‍ എ​ന്നി​വ​രെ ഏ​കോ​പി​ച്ച് മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ യാ​താ​ര്‍​ഥ്യ​മാ​ക്കുമെന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി.

Tags : indian railway overbridge NattuVishesham DistrictNews

Recent News

Corehub Up