x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി

വെബ് ഡെസ്ക്
Published: September 19, 2026 03:35 AM IST | Updated: September 19, 2026 03:35 AM IST

കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​നെ​ല്ലി​പ്പൊ​യി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫിസി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ റാ​ലി.

നെ​ല്ലി​പ്പൊ​യി​ൽ: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും ഇ​എ​സ്എ പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​നെ​ല്ലി​പ്പൊ​യി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ല്ലി​പ്പൊ​യി​ൽ വി​ല്ലേ​ജ് ഓ​ഫിസി​ലേ​ക്ക് പ്ര​തി​ഷേ​ധ റാ​ലി​യും ധ​ർ​ണ​യും ന​ട​ത്തി.

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ല്ലി​പ്പൊ​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ഐ​രാ​റ്റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​വും ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വി​നോ​ദ് കി​ഴ​ക്ക​യി​ൽ, ജ​സ്റ്റി​ൻ ക​രി​നാ​ട്ട്, ജോ​സ​ഫ് വ​ണ്ട​ൻ​മ​ക്ക​ൽ, മാ​ത്യൂ​സ് കൊ​ര​ട്ടി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ജോ ജോ​സ​ഫ്, സ​ണ്ണി പ​ന​ന്തോ​ട്ടം, ജോ​ണി താ​ഴ​ത്തു​വീ​ട്ടി​ൽ, തോ​മ​സ് മൂ​ത്തേ​ടം തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

Tags : District News Nattuvishesham ESA protest rally

Recent News

Corehub Up