x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൂടുകാലമാണ്, സൂക്ഷിക്കണം പാന്പുകളെ...

വെബ് ഡെസ്ക്
Published: September 19, 2026 02:49 AM IST | Updated: September 19, 2026 02:49 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ചൂ​ട് ക​ന​ക്കു​ന്ന​ത് മ​നു​ഷ്യ​രെ മാ​ത്ര​മ​ല്ല പ​ക്ഷി മൃ​ഗാ​ദി​ക​ളെ​യും ബാ​ധി​ക്കു​ന്നു. ക​ന​ത്ത ചൂ​ട് പൊ​തു​സ്ഥ​ല​ത്ത് പാ​മ്പു​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ടാ​ന്‍ ഇ​ട​യാ​ക്കും. പാ​മ്പു​ക​ള്‍ ശീ​ത​ര​ക്ത​മു​ള്ള ജീ​വി​ക​ളാ​ണ്. അ​തു​കൊ​ണ്ട് അ​വ​യ്ക്ക് സ്വ​ന്ത​മാ​യി ശ​രീ​ര​ത്തി​ലെ ചൂ​ട് നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യി​ല്ല.

ക​ടു​ത്ത ചൂ​ടു​ള്ള​പ്പോ​ള്‍ മാ​ള​ങ്ങ​ള്‍​ക്കു​ള്ളി​ല്‍​ നി​ന്നോ പാ​റ​യി​ടു​ക്കു​ക​ളി​ല്‍​ നി​ന്നോ പു​റ​ത്തി​റ​ങ്ങി ത​ണ​ലു​ള്ള​തോ ഈ​ര്‍​പ്പ​മു​ള്ള​തോ ആ​യ പു​തി​യ സ്ഥ​ല​ങ്ങ​ള്‍ തേ​ടാ​ന്‍ അ​വ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്നു. കൂ​ടാ​തെ ക​ന​ത്ത ചൂ​ടി​ല്‍ പാ​മ്പു​ക​ളു​ടെ പ്ര​ധാ​ന ഇ​ര​ക​ളാ​യ എ​ലി​ക​ള്‍, പ​ല്ലി​ക​ള്‍, മ​റ്റ് ചെ​റി​യ ജീ​വി​ക​ള്‍ എ​ന്നി​വ വെ​ള്ള​വും ത​ണ​ലും തേ​ടി മാ​ള​ങ്ങ​ള്‍​വി​ട്ട് പു​റ​ത്തി​റ​ങ്ങു​ക​യോ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​വു​ക​യോ ചെ​യ്യു​ന്നു.

ഇ​ര​ക​ളെ തേ​ടി പാ​മ്പു​ക​ള്‍​ക്കും ആ​വാ​സ​വ്യ​വ​സ്ഥ മാ​റേ​ണ്ടി വ​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ല്‍ വീ​ടി​ന്‍റെ പ​രി​സ​ര​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ള്‍, മ​ര​ക്ക​ഷ്ണ​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ട സ്ഥ​ലം, ഇ​ല​ക​ള്‍ കൂ​ടി​ക്കി​ട​ക്കു​ന്ന സ്ഥ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​മ്പ് പ​തി​യി​രി​ക്കാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്.

അ​തി​നാ​ല്‍ അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ പോ​കു​മ്പോ​ള്‍ എ​പ്പോ​ഴും ശ്ര​ദ്ധി​ക്ക​ണം. കൂ​ടാ​തെ മാ​ലി​ന്യ​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ കൂ​ട്ടി​യി​ടാ​തെ​യി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക. മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ള്‍​ക്ക് സ​മീ​പം പ്രാ​ണി​ക​ള്‍, എ​ലി​ക​ള്‍ എ​ന്നി​വ പ​ല​പ്പോ​ഴും എ​ത്തു​ന്നു. ഇ​വ​യെ ഭ​ക്ഷ​ണ​മാ​ക്കാ​ന്‍ അ​തി​ന് സ​മീ​പം പാ​മ്പും എ​ത്താ​ന്‍ വ​ലി​യ സാ​ധ്യ​ത​യു​ണ്ട്.

ജി​ല്ല​യി​ല്‍ പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം, അ​ഞ്ച​ല്‍, ക​ട​യ്ക്ക​ല്‍, കു​ള​ത്തൂ​പ്പു​ഴ, തെ​ന്മ​ല തു​ട​ങ്ങി​യ വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന​തോ കൃ​ഷി​യി​ട​ങ്ങ​ള്‍ കൂ​ടു​ത​ലു​ള്ള​തോ ആ​യ ഗ്രാ​മീ​ണ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പാ​മ്പു​ക​ളു​ടെ സാ​ന്നി​ധ്യ​വും അ​തു​വ​ഴി​യു​ള്ള പാ​മ്പു​ക​ടി കേ​സു​ക​ളും കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടാ​റു​ണ്ട്. കൊ​ല്ലം ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും (ഉ​ദാ​ഹ​ര​ണ​ത്തി​ന് രാ​മ​ങ്കു​ള​ങ്ങ​ര പോ​ലു​ള്ള സ്ഥ​ല​ങ്ങ​ള്‍) ചി​ല ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. എ​ങ്കി​ലും പൊ​തു​വേ വ​ന​മേ​ഖ​ല​ക​ളോ​ട് തൊ​ട്ടു​കി​ട​ക്കു​ന്ന കി​ഴ​ക്ക​ന്‍ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ണ​പ്പെ​ടു​ന്ന​ത്.

ജി​ല്ല​യി​ലെ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ പാ​മ്പു​ക​ടി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ന​ഗ​ര​വ​ത്ക​ര​ണം, മാ​ലി​ന്യ​ങ്ങ​ള്‍ കു​ന്നു​കൂ​ടു​ന്ന​ത്, തോ​ടു​ക​ളും ച​വ​റു​ക​ളും നി​റ​ഞ്ഞ ആ​വാ​സ​വ്യ​വ​സ്ഥ എ​ന്നി​വ കാ​ര​ണം ന​ഗ​ര​പ​രി​ധി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പാ​മ്പു​ക​ള്‍ എ​ത്തു​ക​യും ക​ടി​യേ​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​റു​ണ്ട്.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പാ​മ്പു​ക​ടി​യേ​റ്റാ​ല്‍ ഉ​ട​ന്‍​ത​ന്നെ ആ​ശ്ര​യി​ക്കാ​ന്‍ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി, പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹോ​സ്പി​റ്റ​ല്‍ കൂ​ടാ​തെ ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ ല​ഭ്യ​മാ​ണ്.
മി​ക്ക പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലും പാ​മ്പു​ക​ടി​യേ​റ്റ​തി​നു​ള്ള പ്ര​തി​വി​ഷം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ന​ഗ​ര​ങ്ങ​ളി​ല്‍ കെ​ട്ടി​ട​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍, മാ​ളി​ക​ക​ളും കാ​ടു​പി​ടി​ച്ച പു​ര​യി​ട​ങ്ങ​ളും ഉ​ള്ള സ്ഥ​ല​ങ്ങ​ള്‍, തോ​ടു​ക​ളോ​ട് ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന ന​ഗ​ര​ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​മ്പു​ക​ള്‍ അ​ഭ​യം ക​ണ്ടെ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ക​ടു​ത്ത ചൂ​ടി​ല്‍ ജ​ലാ​ശ​യ​ങ്ങ​ള്‍ വ​റ്റി​വ​ര​ളു​മ്പോ​ള്‍ ദാ​ഹം മാ​റ്റു​ന്ന​തി​നാ​യി പാ​മ്പു​ക​ള്‍ വെ​ള്ളം തേ​ടി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്കും വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലേ​ക്കും എ​ത്താ​ന്‍ സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. പാ​മ്പു​ക​ള്‍ ചൂ​ടു​കൂ​ടു​മ്പോ​ള്‍ ഈ​ര്‍​പ്പ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ത്തും.

ചൂ​ട് കൂ​ടു​മ്പോ​ള്‍ വീ​ട്ടി​ലെ ചെ​ടി​ച്ച​ട്ടി​ക​ള്‍, കു​ളി​മു​റി​ക​ള്‍, ന​ന​വു​ള്ള ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് അ​രി​കെ പാ​മ്പു​ക​ള്‍ നി​ല​യു​റ​പ്പി​ക്കു​ന്നു. അ​തി​നാ​ല്‍ ഏ​റെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. തോ​ടു​ക​ള്‍, കു​ള​ങ്ങ​ള്‍, ച​തു​പ്പ് നി​ല​ങ്ങ​ള്‍ എ​ന്നി​വ​യോ​ട് ചേ​ര്‍​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ക​യ​റു​ന്ന സ്ഥ​ല​ങ്ങ​ളി​ലും പാ​മ്പു​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്താ​റു​ണ്ട്.

പാ​മ്പു​ക​ടി ഏ​ല്‍​ക്കു​ന്ന​ത് ഭൂ​രി​ഭാ​ഗ​വും രാ​ത്രി​യി​ലാ​ണ്. അ​തി​നാ​ല്‍ രാ​ത്രി സ​ഞ്ച​രി​ക്കു​മ്പോ​ള്‍ വെ​ളി​ച്ച​വു​മാ​യി സ​ഞ്ച​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക. വീ​ട്ടി​ലു​ള്ള വാ​തി​ലു​ക​ളു​ടെ​യും ജ​ന​ലു​ക​ളു​ടെ​യും അ​ടി​യി​ലെ വി​ള്ളു​ക​ള്‍, പൈ​പ്പ് ലൈ​നു​ക​ള്‍ എ​ന്നി​വ വ​ഴി പാ​മ്പു​ക​ള്‍ വീ​ടി​ന്റെ അ​ക​ത്തെ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

അ​തി​നാ​ല്‍ പാ​മ്പി​നും എ​ലി​ക​ള്‍​ക്കും ക​ട​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത വി​ധം ഇ​വ അ​ട​ച്ച് വീ​ട് സു​ര​ക്ഷി​ത​മാ​ക്ക​ണം. വീ​ടി​നു​ള്ളി​ലോ പു​റ​ത്തോ പാ​മ്പി​നെ ക​ണ്ടാ​ല്‍ പാ​മ്പ് പി​ടി​ത്ത​ക്കാ​രെ​യോ വ​നം​വ​കു​പ്പി​ലോ ബ​ന്ധ​പ്പെ​ടു​ക. സ്വ​ന്ത​മാ​യി പാ​മ്പി​നെ പി​ടി​ക്കാ​നോ അ​ടി​ച്ചു കൊ​ല്ലാ​നോ ശ്ര​മി​ക്ക​രു​തം. അ​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കും.

ഭ​യ​പ്പെ​ടു​ന്ന പാ​മ്പ് വ​ലി​യ അ​പ​ക​ട​കാ​രി​യാ​വും എ​ന്ന​കാ​ര്യം എ​പ്പോ​ഴും ഓ​ര്‍​ക്കു​ക. ചൂ​ടു കൂ​ടു​മ്പോ​ള്‍ കാ​ട്ടു​തീ, കാ​ടു​ക​ള്‍ ക​രി​യു​ക തു​ട​ങ്ങി​യ ചൂ​ടു​കാ​ല​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണ​വും പാ​മ്പു​ക​ള്‍ പു​തി​യ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ള്‍ തേ​ടാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

 

Tags : District News Nattuvishesham hot season snakes

Recent News

Corehub Up