കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ
കൊട്ടാരക്കര: കെ.എന്‍. ബാലഗോപാല്‍ എംഎല്‍എയുടെ നിയോജകമണ്ഡലം ഓഫീസ് പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. പഴയ ക്യുഎസ് റോഡില്‍ നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തിന് എതിര്‍വശത്തുള്ള പുതിയ കെട്ടിടത്തിലാണ് പുതിയ ഓഫിസ്. ഓഫിസിന്റെ പ്രവര്‍ത്തനം കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു.
സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.എ. ഏബ്രഹാം, ഏരിയ സെക്രട്ടറിമാരായ പി.കെ. ജോണ്സണ്, ജെ. രാമാനുജന്, എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ കെ.എസ.് ഇന്ദുശേഖരന്‍ നായര്‍, സിപിഐ മണ്ഡലം സെക്രട്ടറിമാരായ എസ.് രഞ്ജിത്ത്, ആര്. മുരളീധരന്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അനിത ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. സുമലാല്‍, കെ.എസ്. ഷിജുകുമാര്‍, മൈലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖര്‍, വിവിധ കക്ഷി നേതാക്കളായ കെ. പ്രഭാകരന്‍നായര്‍, ജി. മുരുകദാസന്‍നായര്‍, സി.ആര്. രാമവര്‍മ, മാത്യൂ സാം തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : District News Nattuvishesham K.N. Balagopal MLA office