ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപന് വിധവകള്‍ക്ക് ഒരു കൈത്താങ്ങ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.
കുണ്ടറ: കേരളാ പൗള്‍ട്ടറി വികസന കോര്പറേഷന് നടപ്പാക്കുന്ന വിധവകള്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ 230 പേര്‍ക്ക് കോഴിയും തീറ്റയും വിതരണം ചെയ്തു. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപന് പദ്ധതി ഉദ്ഘാടനം ചെയ്തു.
വികസനകാര്യ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോണ്‍, ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ എ.എസ്. സവാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത മോഹന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ലളിതാംബിക, ഗിരീഷ് കുമാര്‍, സുജിത ഷാജി, സാജു വര്‍ഗീസ്, അജി അലക്സ്, ജഗദീശന്, ജീജാ ബാബു, ശരത് ചന്ദ്രന്, അനില്‍കുമാര്‍, ബിനു ഗോപാല്‍, മുഹമ്മദ് ഷാന്‍, മനോജ്, രാജി, ശ്രീജ,സീതാ ലക്ഷ്മി, സുനി, കെപ്ക്കോ മാനേജര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : District News Nattuvishesham scheme for widows inaugurated