Business
കോട്ടയം: ഓക്സിജൻ ദ് ഡിജിറ്റൽ എക്സ്പേർട്ടിന്റെ കാഞ്ഞിരപ്പള്ളിയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നാളെ. രാവിലെ 10-ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. ലോകോത്തര ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ എന്നിവയുടെ വലിയ ശൃഖലയും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
മൊബൈൽ ഫോണുകൾ കുറഞ്ഞ തവണ വ്യവസ്ഥയിൽ പ്രത്യേക ഓഫറിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഫ്രിഡ്ജുകൾക്ക് 10000 രൂപ വരെയും വാഷിംഗ് മെഷീനുകൾക്ക് 5000 രൂപ വരെ കാഷ് ബാക്ക് ഓഫറുകളും ഉണ്ട്. അതോടൊപ്പം ഉറപ്പായ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. എസി 19,990 രൂപ മുതൽ ലഭ്യമാണ്. കൂടാതെ കുറഞ്ഞ തവണ വ്യവസ്ഥയിൽ എസി വാങ്ങാൻ അവസരമുണ്ട്.
ലാപ്ടോപ്പുകൾ 30,990 രൂപ മുതൽ ലഭ്യമാണ്. ലാപ്ടോപ്പ് വാങ്ങുന്പോഴും 4500 രൂപ വിലമതിക്കുന്ന പ്രീമിയം ലാപ്ടോപ്പ് ബണ്ടിൽ സൗജന്യമായി ലഭിക്കും. മൊബൈൽ ആക്സസറീസിന് വിലക്കുറവും കോംബോ ഓഫറുകളും ഉണ്ട്. കിച്ചണ്‍ അപ്ലൈയൻസുകളായ മിക്സി, കുക്കർ, ഗ്യാസ് സ്റ്റൗ തുടങ്ങിയവ കുറഞ്ഞവിലയിൽ ലഭ്യമാണ്. പ്രിന്ററുകൾ 13,990 രൂപ മുതൽ ലഭിക്കും.
14,999 രൂപ മുതൽ ഇൻവെർട്ടറും ബാറ്ററിയും ഇവിടെയുണ്ട്. പഴയതോ കേടായതോ ആയ ഇൻവെർട്ടറുകൾക്കും ബാറ്ററികൾക്കും 3000 രൂപ എക്സ്ചേഞ്ച് ബോണസും ഉണ്ട്. ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകൾക്കും മൊബൈൽ ഫോണുകൾക്കും സർവീസിന് ശേഷം ഒരു വർഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്സ്മെന്റ് ഓഫർ വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് നൽകുന്നു.
വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പാസൗകര്യവും ഉപഭോക്താക്കൾക്ക് ലഭ്യമാണ്. പഴയ ഗൃഹോപകരണങ്ങളോ ഡിജിറ്റൽ ഗാഡ്ജെറ്റുകളോ എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങാൻ പ്രത്യേക സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ മണിക്കൂറിലും നടക്കുന്ന നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 26 വർഷങ്ങൾക്ക് മുന്‍പ് കാഞ്ഞിരപ്പള്ളിയിൽ നിന്നുമാണ് ഓക്സിജന്റെ തുടക്കം. ബന്ധപ്പെടേണ്ട നന്പർ 9020100100.
District News
വൈക്കം: വൈക്കം താലൂക്ക് അർബൻ വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള കിസ്കോ ലാബിൽ ആരംഭിച്ച കഫേറ്റീരിയയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നിർവഹിച്ചു.
വൈക്കം മുൻസിപ്പൽ ചെയർമാൻ അബ്ദുൾ സലാം റാവുത്തറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈക്കത്തിന്റെ നിയുക്ത എംഎൽഎ കെ. ബിനിമോൻ മുഖ്യാഥിതിയായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഉണ്ണി, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സൗദാമിനി, ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങളായ എം.വി. മനോജ്, എം. അനിൽകുമാർ, സുബൈർപുളിതുരുത്തി, സബിതാസലിം തുടങ്ങിയവർ സംബന്ധിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ അടിസ്ഥാനസൗകര്യവികസനത്തിൽ നിർണായകമാകുന്ന ഗംഗ എക്സ്പ്രസ് വേയുടെ നിർമാണോദ്ഘാടനം അടുത്ത ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
37,000 കോടിരൂപയാണു പദ്ധതിക്കു വകയിരുത്തിയിരിക്കുന്നത്. ത്വരിതപുരോഗതിക്ക് നാലു ഭാഗങ്ങളായി നിർമാണം വിഭജിച്ചിരിക്കുകയാണ്.മൊത്തം 594 കിലോമീറ്റർ ദൈർഘ്യത്തിലാണ് എക്സ്പ്രസ് വേ. 9,000 കോടി മുടക്കി ആദ്യഘട്ടത്തിൽ 29.70 കിലോമീറ്റർ ഭാഗത്തെ പണി പൂർത്തിയാക്കും.
രണ്ടാംപാക്കേജിൽ 151.70 കിലോമീറ്ററും മൂന്നാംപാക്കേജിൽ 155.70 കിലോമീറ്ററും ഉണ്ടാകും. 9,000 കോടിരൂപയാണു രണ്ട് ഘട്ടങ്ങളിലും പ്രതീക്ഷിക്കുന്ന ചെലവ്. നാലാമത്തത് 156.847 കിലോമീറ്റർ ദുരത്തിലാണ്. 9,500 കോടിരൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
Business
തൊടുപുഴ: ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 14ാമത് ഷോറൂം തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ഇന്ന് രാവിലെ 10.30ന് സിനിമാതാരം നിവിൻ പോളി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
നറുക്കെടുപ്പിലൂടെ നാല് ഭാഗ്യശാലികൾക്ക് 50,000 രൂപ വീതവും ആറ് ഭാഗ്യശാലികൾക്ക് 10,000 രൂപ വീതവും സ്ക്രാച്ച് ആൻഡ് വിന്നിലൂടെ ഒരു ഡയമണ്ട് നെക്ലേസും സമ്മാനമായി ലഭിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.
കൂടാതെ സ്വർണാഭരണ പണിക്കൂലിയിൽ 50 ശതമാനം വരെ കുറവും ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 25,000 രൂപ വരെ കിഴിവും ഉണ്ടായിരിക്കും. പഴയ 22 കാരറ്റ് സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവു വരുത്താതെ പുതിയ ഇടിമണ്ണിക്കൽ ബിഐഎസ് സ്വർണാഭരണങ്ങളായി മാറ്റിവാങ്ങാൻ അവസരമുണ്ട്.
Business
കോട്ടയം: ഒരു നൂറ്റാണ്ടിലേറെയായി കോട്ടയത്തെ വസ്ത്രവ്യാപാരരംഗത്ത് നിറഞ്ഞ് നില്ക്കുന്ന പുളിമൂട്ടില്‍ സില്‍ക്സ് നവീകരിച്ച കോട്ടയം ഷോറൂമിന്റെ ഉദ്ഘാടനം 17നു നടക്കും. 40-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഷോറൂം നവീകരിച്ചത്.
നാലു നിലകളിലായി നവീകരിച്ച ഷോറൂമിന്റെ താഴത്തെ നിലയില്‍ റണ്ണിംഗ് ഫാബ്രിക്സ്, തയ്യല്‍ ചെയ്യാത്ത സ്യൂട്ടുകള്‍, ലേഡീസ് വെസ്റ്റേണ്‍, ലേഡീസ് എത്നിക് വെയേര്‍സ്, ദുപ്പട്ടകള്‍, ലെയ്സ്, ഹോം ലിനന്‍ ഐറ്റങ്ങളാണുള്ളത്.
ഒന്നാം നിലയില്‍ വിവാഹസാരികള്‍, സില്‍ക്ക് സാരികള്‍, ഡിസൈനര്‍ സാരികള്‍, കേരള സാരികള്‍, സെറ്റ് സാരികള്‍, വിവാഹത്തിനുള്ള ലെഹെംഗകള്, ബ്ലൗസ് തുണികള്‍, അടിവസ്ത്രങ്ങള്‍, ലോഞ്ച് വസ്ത്രങ്ങളും രണ്ടാം നിലയില്‍ പുരുഷന്മാര്ക്കുള്ള വിവാഹവസ്ത്രങ്ങള്‍, പുരുഷന്മാരുടെ വസ്ത്രങ്ങള്‍, ഷര്‍ട്ട്, സ്യൂട്ട് തുണിത്തരങ്ങളും മൂന്നാം നിലയില്‍ യുവതിയുവാക്കളുടെ വസ്ത്രങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓരോ 3000 രൂപയുടെ പര്‍ച്ചേസിനും 300 രൂപയുടെ ഗിസ്റ്റ് വൗച്ചര്‍ ലഭ്യമാണ്.
Business
കൊച്ചി: രാജ്യത്തെ ആദ്യത്തേതും ഏകവുമായ തദ്ദേശീയ സര്‍ജിക്കല്‍ റോബോട്ടിക് സിസ്റ്റമായ എസ്എസ്ഐ മന്ത്രയുടെ നിര്‍മാതാക്കളായ എസ്എസ് ഇന്നവേഷന്‍സ് ഇന്റര്‍നാഷണല്‍ ബ്രേക്ക്ത്രൂ ഡിഫന്‍സ് ടെക്നോളജി എസ്എസ്ഐ വിമാനയും പ്രോജക്ട് ഓപ്പറിയനും ഉദ്ഘാടനം ചെയ്തു.
District News
പേരാമ്പ്ര: നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കുറ്റ്യാടി പുഴക്ക് കുറുകെ ചവറംമൂഴിയിൽ നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിൽ പെട്ട ഒറ്റക്കണ്ടം ഹോളി ഫാമിലി യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ടി.പി. രാമകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ച് ശിലാസ്ഥാപന ഫലകം അനാച്ഛാദനം ചെയ്തു. മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ടായ 9.289 കോടി രൂപ വിനിയോഗിച്ചാണ് പാലം നിര്‍മിക്കുന്നത്. എംഎൽഎ ഇ.കെ. വിജയന് മുഖ്യാതിഥിയായി.
പടത്തുകടവ് ഹോളി ഫാമിലി ചർച്ച് വികാരി ഫാ. തോമസ് പൊരിയത്ത്, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ആയിത്തമറ്റം, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍, വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു. അനിത, മരുതോങ്കര ഗ്രാമ പഞ്ചായത്ത് അധ്യക്ഷ പി.പി. സുപ്രഭ, ജനപ്രതിനിധികളായ ബിൻസി തോമസ്, സ്വാതി മിഥുൻ, സന്തോഷ് കോശി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബേബി കാപ്പുകാട്ടിൽ, കെ.കെ. വിനോദൻ, സി.ഡി. പ്രകാശ്, എ. ബാലചന്ദ്രൻ, ഒ.ടി. രാജൻ, ഉണ്ണി വേങ്ങേരി, കെആർഎഫ്ബി എൻജിനീയർമാരായ ഇ.ജി. വിശ്വപ്രകാശ്, പി. രജിന, വി. അമൽജിത്ത് എന്നിവർ പ്രസംഗിച്ചു.
77.4 മീറ്റർ നീളവും 12.50 മീറ്റർ വീതിയുമുള്ള പാലത്തിന്റെ നിർമാണ കരാറുകാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. മരുതോങ്കര പഞ്ചായത്ത് ഭാഗത്ത് 150 മീറ്ററും, ചക്കിട്ടപാറ പഞ്ചായത്ത് ഭാഗത്ത് 60 മീറ്ററും എന്ന ക്രമത്തിൽ സമീപന റോഡും നിർമിക്കും. ഒരു വർഷം കൊണ്ട് പാലം പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
സൗകര്യ പ്രദമായ റോഡിനു വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്ന കുടിയേറ്റ പ്രദേശങ്ങളായ ചവറം മൂഴി, ഒറ്റക്കണ്ടം മേഖലകളുടെ സമഗ്ര വികസന സ്വപ്നമാണ് പാലം പൂർത്തിയാകുന്നതോടെ യാഥാർഥ്യമാകുന്നത്.
District News
നെടുങ്കണ്ടം: ജില്ലാ ആശുപത്രിയുടെ ഒ പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ആശുപത്രിയുടെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് കിഫ്ബിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ സാധ്യമാക്കുന്നതെന്നു മന്ത്രി പറഞ്ഞു.
എം.എം. മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിഹാബ് ഈട്ടിക്കല്‍, വി.എസ്. ബിനു, നാഗജ്യോതി ഭാസ്കര്‍, ജില്ലാപഞ്ചായത്തംഗം തിലോത്തമ സോമന്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം കെ.ആര്. രാമചന്ദ്രന്, വി. റെജി, കര്‍ഷക കടാശ്വാസ കമ്മീഷന് അംഗം ജോസ് പാലത്തിനാല്‍, പി.എന്‍. വിജയന്, വി.സി. അനില്‍, സുരേഷ് പള്ളിയാടി, ജിന്സണ്വര്ക്കി, ടി.എം. ജോണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സുരേഷ് വര്‍ഗീസ്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഇ.കെ. ഖയാസ്, ആശുപത്രി സൂപ്രണ്ട് ഷെറിന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
District News
കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കോലഞ്ചേരി സിവിൽ സ്റ്റേഷനിൽ ലീഗൽ മെട്രോളജി ഓഫീസ് ഭഷ്യമന്ത്രി ജി.ആർ. അനിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പി.വി. ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ്, വ്യാപാരി-വ്യവസായി സമിതി ഏരിയ സെക്രട്ടറി പോൾ വെട്ടിക്കാടൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് സോണി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
തിരുവാണിയൂർ, പൂത്തൃക്ക, വടവുകോട്-പുത്തൻകുരിശ്, കുന്നത്തുനാട്, കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല എന്നീ പഞ്ചായത്തുകളായ കോലഞ്ചേരി ലീഗൽ മെട്രോളജി ഓഫീസിന് കീഴിൽ വരുന്നത്.
District News
റാന്നി: നിര്‍മാണം പൂര്‍ത്തീകരിച്ച പുതമണ്‍ പാലത്തിന്റെ ഉദ്ഘാടനവും പുതമണ്‍- കുട്ടത്തോട് റോഡിന്റെയും വിവിധ ഗ്രാമീണ റോഡുകളുടെയും നിര്‍മാണോദ്ഘാടനവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
റാന്നി കോഴഞ്ചേരി റോഡിലെ പുതമണ്‍ പാലം കാലപ്പഴക്കം മൂലം ബലക്ഷയം നേരിട്ടതോടെയാണ് 2.6 കോടി രൂപ ചെലവഴിച്ച് പുതിയ പാലം നിര്‍മിച്ചത്. ഏഴു കോടി രൂപ ചെലവഴിച്ചാണ് ബിഎം ബിസി നിലവാരത്തില്‍ പുനരുദ്ധരിച്ചത്. കുടിലുമുക്ക് - പന്തളമുക്ക് റോഡ്, പതിയാന്‍ പടി ചാങ്ങേത്തു പടി റോഡ്, അന്ത്യാളന്‍കാവ് - കണമുക്ക് റോഡ്. കുഴിമണ്ണില്‍ പടി -കൊന്നക്കല്‍ റോഡ്, കച്ചേരിപ്പടി -കണമുക്ക് റോഡ് എന്നിവയാണ് നിര്‍മാണോദ്ഘാടനം നടത്തിയ ഗ്രാമീണ റോഡുകള്‍.
പഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, വൈസ് പ്രസിഡന്റ് സാം പി തോമസ്, അന്നമ്മ വര്‍ഗീസ്, ഒ. പി. സുരേഷ്, എം. ടി. ജെസി , അജിത്ത് കുമാര്‍, ബാബുരാജന്, ജോര്‍ജ് ഏബ്രഹാം, ജോസ് ബെന്‍ ജോര്‍ജ്, സജി തേവര്‍കാട്ട്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ റോമി ജെ. ചിങ്ങംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കൊച്ചി: അജൈവ മാലിന്യ സംസ്കരണത്തില്‍ ഇതിനോടകം വലിയ പുരോഗതി സംസ്ഥാനം കൈവരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബ്രഹ്മപുരത്തെ കൊച്ചി കോര്പറേഷന് ഭൂമിയില്‍ ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ (ബിപിസിഎല്‍) നേതൃത്വത്തില്‍ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ ഖരമാലിന്യ അധിഷ്ഠിത കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാലിന്യ നിര്‍മാര്‍ജന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഊര്‍ജ സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവയ്പാണിതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. സാനിട്ടറി വേസ്റ്റ് പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ നിര്‍മാര്‍ജന സംരംഭങ്ങളെക്കുറിച്ചുള്ള കോഫി ടേബിള്‍ ബുക്ക്, മന്ത്രി എം.ബി. രാജേഷ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നല്കി പ്രകാശനം ചെയ്തു.
മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് മന്ത്രി പി. രാജീവ് കേന്ദ്രമന്ത്രിക്ക് കൈമാറി.
സിബിജി ഗ്രീന്‍ ബെല്‍റ്റ് മിയാവാക്കി ഫോറസ്റ്റ് പ്ലാന്റ് പരിസരത്തെ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സിബിജി ഗ്രീന്‍ ബെല്‍റ്റ് മിയാവാക്കി ഫോറസ്റ്റ് പദ്ധതിക്കും ചടങ്ങില്‍ തുടക്കക്കുറിച്ചു. മന്ത്രി എം.ബി രാജേഷ്, പി.വി.ശ്രീനിജിന്‍ എംഎല്‍എ മേയര്‍ അഡ്വ.വി.കെ.മിനിമോള്‍ എന്നിവര്‍ ചേര്‍ന്ന് തൈകള്‍ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
Kerala
തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നും പ്രത്യക രാജ്യമല്ലെന്നും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. കേരളം ഇപ്പോൾ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാൻ ഒരുങ്ങുകയാണ്. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനു മാത്രമാണ്.
അനധികൃത കുടിയേറ്റങ്ങളെ സാധുകരിക്കാൻ ഇത്തരം രേഖകൾ വഴിയൊരുക്കുമെന്നും ജാവദേക്കർ പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) നിയമസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിലാണ് ഓഫീസ്.
നിയമസഭാ തെരഞ്ഞെടുപ്പിനെ നിർണായക തെരഞ്ഞെടുപ്പായിട്ടാണ് ബിജെപി-എൻഡിഎ കാണുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസനം വിശ്വാസസംരക്ഷണം സുരക്ഷ എന്നിവ മുൻ നിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി. മുരളീധരൻ, പി. കെ. കൃഷ്ണദാസ്, എസ്. സുരേഷ്, അനൂപ് ആന്റണി, എ.എൻ. രാധാകൃഷ്ണൻ, ഡോ. അബ്ദുൾ സലാം എന്നീ നേതാക്കൾ പങ്കെടുത്തു.
Kerala
കോട്ടയം: ചങ്ങനാശേരി സെന്റ് ബെര്‍ക്കുമന്‍സ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം 28നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് കോളജിലെ ആര്‍ച്ച്ബിഷപ് കാവുകാട്ട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് മുഖ്യാതിഥിയായിരിക്കും. 2022ല്‍ കോളജ് നൂറു വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മാറ്റിവച്ച ഔദ്യോഗിക സമാപന ചടങ്ങുകളാണ് വിപുലമായ പരിപാടികളോടെ നടത്തുന്നത്.
പാറേല്പ്പള്ളിക്കുസമീപം 1922ല്‍ പ്രവര്‍ത്തനം ആരംഭിച്ച് 1925ല്‍ നിലവിലെ കാമ്പസിലേക്ക് കോളജ് മാറ്റിസ്ഥാപിച്ചതിന്റെ നൂറാം വാര്‍ഷികം കൂടിയാണിത്. ചരിത്രമുഹൂര്‍ത്തം ആഘോഷമാക്കാന്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ കോളജ് രക്ഷാധികാരിയായ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍ കോളജ് കവാടത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് കാവുകാട്ട് ഹാളില്‍ കോളജ് ശതാബ്ദി സമാപന സമ്മേളനം നടക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിക്കും. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മന്ത്രി വി.എന്‍. വാസവന്, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ശതാബ്ദി സ്മാരകമായി കോളജില്‍ സ്ഥാപിതമാകുന്ന അത്യന്താധുനിക സംവിധാനങ്ങളുള്ള ഗവേഷണ കേന്ദ്രം ഡോ. കെ.എം. ഏബ്രഹാം സെന്റർ ഫോര്‍ എനര്‍ജി ആന്‍ഡ് എണ്‍വയോണ്‍മെന്റിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിര്‍വഹിക്കും.
കോളജ് മാനേജര്‍ ഫാ. ആന്റണി ഏത്തയ്ക്കാട്, പ്രിന്‍സിപ്പല്‍ റവ.ഡോ. റ്റെഡി കാഞ്ഞുപ്പറമ്പില്‍, ഡോ. സിബി ജോസഫ്, ഡോ. ബിന്ദു മാത്യു ജോബ് എന്നിവര്‍ നേതൃത്വം നല്‍കും. ശതാബ്ദിയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു.
ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്കി, നോബേല്‍ ജേതാക്കളായ മാര്ട്ടിന് കാഫ്, ആന്റണി ജയിംസ് ലെഗറ്റ്, റിച്ചാര്‍ഡ് ജെ. റോബര്‍ട്ട്സ് എന്നിവര്‍ വിവിധ സെമിനാറുകളില്‍ പേപ്പറുകള്‍ അവതരിപ്പിച്ചതായും റവ.ഡോ. ജോസ് ജേക്കബ് മുല്ലശേരി, ഡോ. നെവില്‍ തോമസ്, ബിന്‍സ് എം. മാത്യു എന്നിവര്‍ അറിയിച്ചു.
District News
പാലയ്ക്കാട്ടുമല: വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായ പാലയ്ക്കാട്ടുമലയില്‍ അനുവദിച്ച ട്രാന്‍സ്ഫോര്‍മറിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. പ്രദേശത്തെ നൂറുകണക്കിന് ഉപഭോക്താക്കള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന വോള്‍ട്ടേജ് ക്ഷാമത്തിന് ഇതോടെ പരിഹാരമായി.
മരങ്ങാട്ടുപിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിന്‍ലാല്‍ ബാബു അധ്യക്ഷത വഹിച്ചു. നിത്യസഹായമാതാ പള്ളി വികാരി ഫാ. ജോര്‍ജ് വയലിപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി തെക്കേല്‍, പഞ്ചായത്തംഗം പി. പ്രസീദ, പീറ്റര്‍ പന്തലാനി, ജയ്മോന് പുതിയാമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
മല്ലപ്പള്ളി: സര്‍വീസ് സഹകരണ ബാങ്കിന്റെ നാരകത്താനി ബ്രാഞ്ചിനു വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എസ്. വിജയന് പിള്ള അധ്യക്ഷത വഹിച്ചു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ഡി. ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സണ്ണി ജോണ്സൺ, പ്രകാശ് കുമാര്‍ വടക്കേമുറി, എസ്. പാര്ഥൻ, പി.ആര്. മിനികുമാരി, എല്‍ഡിഎഫ്. ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന്, തിരുവല്ലാ ഈസ്റ്റ് കോ - ഓപ്പറേറ്റീവ് ബാങ്ക് ചെയര്മാന് ഡോ. ജേക്കബ് ജോര്‍ജ്, സഹകരണ ഇന്‍സ്പെക്ടര്‍ ബീനാ ഐസക്ക്, ബാങ്ക് വൈസ് പ്രസിഡന്റ് രാജന് എം. ഈപ്പൻ, ഭരണസമിതി അംഗങ്ങളായ പി.പി. ഉണ്ണികൃഷ്ണന് നായര്‍, അലക്സാണ്ടര്‍ വറുഗീസ്, എസ്. മനോജ് കുമാർ, ബിബിന്‍ മാത്യൂസ്, ജോര്‍ജുകുട്ടി പരിയാരം, കെ.ബി. ശശി, മിനി സോജൻ, ശാലിനി രാജേന്ദ്രന്, ഷാന്റി ജേക്കബ്, ബാങ്ക് സെക്രട്ടറി പി. മധുലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Kerala
കോട്ടയം: സുറിയാനി ദൈവശാസ്ത്രം സഭയുടെ അന്തഃസത്തയി
ലേക്കാണ് വിശ്വാസികളെ നയിക്കുന്നതെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ് ദൈവശാസ്ത്ര വിഭാഗം പ്ശീത്ത ബൈബിള്‍ പഠനത്തിന് ആരംഭിച്ച പുതിയ ചെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്. ആദ്യമായാണ് പ്ശീത്ത ബൈബിള്‍ പഠനത്തിന് ഒരു ചെയര്‍ സ്ഥാപിക്കുന്നത്. ഇതു പുതിയ കാല്‍വയ്പാണെന്നും യൂണിവേഴ്സിറ്റിയുടെ സാധ്യതകളിലേക്ക് സംരഭം വളരണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
പൊന്തിഫിക്കല്‍ ഓറിയന്റൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനവും മേജര്‍ ആര്‍ച്ച് ബിഷപ് നിര്‍വഹിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. ബിഷപ് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് ആശംസ നേര്‍ന്നു. മല്പാന് റവ.ഡോ. മാത്യു വെള്ളാനിക്കല്‍, സെമിനാരി റെക് ടര്‍ റവ.ഡോ. ഡൊമിനിക് വെച്ചൂര്‍, ഡോ. സിസ്റ്റര്‍ സോഫി റോസ് സിഎംസി, ലൂക്ക് തോമസ് മറ്റത്തിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
പൊന്തിഫിക്കല്‍ ഓറിയന്റൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസിന്റെ പ്രസിഡന്റ് റവ.ഡോ. പോളി മണിയാട്ട് സ്വാഗതവും പ്ശീത്ത ബൈബിള്‍ സ്റ്റഡീസ് ചെയര്‍ ഡയറക്ടര്‍ റവ.ഡോ. സിറിയക് വലിയ കുന്നുംപുറത്ത് നന്ദിയും പറഞ്ഞു.
പ്ശീത്ത ബൈബിള്‍ സ്റ്റഡീസ് ചെയറിന്റെ പ്രഥമ ഡയറക്്ടറായി റവ.ഡോ.സിറിയക് വലിയകുന്നുംപുറത്തെ നിയമിക്കുന്ന ഡിക്രി ഡീന്‍ റവ.ഡോ. ഡൊമിനിക് മുരിയന്‍കാവുങ്കല്‍ വായിക്കുകയും പൊന്തിഫിക്കല്‍ ഓറിയന്റൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ് ചാന്‍സലര്‍ കൂടിയായ മാര്‍ റാഫേല്‍ തട്ടിലിനു സമര്‍പ്പിക്കുകയും ചെയ്തു. മേജര്‍ ആര്‍ച്ച്ബിഷപ് ഡിക്രി പ്രഥമ ഡയറക്്ടര്‍ക്കു കൈമാറി.
വത്തിക്കാനിലെ സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അനുവാദത്തോടെ സുറിയാനി പാരമ്പര്യം വളര്‍ത്താനും പ്ശീത്ത ബൈബിള്‍ സംബന്ധമായ ഗവേഷണം നടത്താനും സ്ഥാപിതമായ പഠനകേന്ദ്രമാണിത്.
District News
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച കോൺഗ്രസ് ജനപ്രതിനിധികൾക്കും സ്ഥാനാർഥികൾക്കും സ്വീകരണം നൽകുന്നതിനായി എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിച്ച മഹാ പഞ്ചായത്തിൽ സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന കൊട്ടാരക്കര മുൻ എംഎൽഎ അയിഷ പോറ്റി ശ്രദ്ധാകേന്ദ്രമായി.
കോൺഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കൾ പങ്കെടുത്ത പ്രധാന പരിപാടിയിൽ രാഹുൽ ഗാന്ധിക്കു സമീപം തന്നെ രണ്ടാം നിരയിൽ ഐഷാ പോറ്റിക്ക് ഇരിപ്പിടം ഒരുക്കി സംസ്ഥാന കോൺഗ്രസ് നേതൃത്വം അവർക്ക് അർഹമായ പ്രാധാന്യവും രാഷ്്്്്ട്രീയ പരിഗണനയും നൽകി.
പരിപാടിക്കായി എത്തിയ ആയിരക്കണക്കിന് തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുടെ ഉച്ചത്തിലുള്ള കരഘോഷത്തോടെയാണ് അയിഷ പോറ്റിയെ വേദിയിലേക്ക് ആനയിച്ചത്.
കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രവർത്തകസമിതി അംഗങ്ങളായ കൊടിക്കുന്നിൽ സുരേഷ് എംപി, രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അയിഷ പോറ്റിയെ രാഹുൽ ഗാന്ധിക്ക് പരിചയപ്പെടുത്തി.
തുടർന്ന് രാഹുൽ ഗാന്ധിയെ ത്രിവർണ ഷാൾ അണിയിച്ച് സ്വീകരിച്ച അയിഷ പോറ്റി, കോൺഗ്രസ് പാർട്ടിയിൽ നിന്നും തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തി. മൂന്നു തവണ കൊട്ടാരക്കര നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച അയിഷ പോറ്റിയെ സിപിഎം തുടർച്ചയായി അവഗണിക്കുകയും രാഷ്്ട്രീയമായി ഒറ്റപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് അവർ കഴിഞ്ഞ ആഴ്ച കോൺഗ്രസിൽ ചേർന്നത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിച്ച അയിഷ പോറ്റി, തുടർന്ന് കൊട്ടാരക്കരയിലും കൊല്ലത്തും സംഘടിപ്പിച്ച സ്വീകരണ പരിപാടികളിൽ പങ്കെടുത്തിരുന്നു.
അയിഷ പോറ്റിയെ കോൺഗ്രസിന്റെ മുഖങ്ങളിലൊന്നായി സംസ്ഥാനത്തുടനീളമുള്ള പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുപ്പിക്കുമെന്നും സിപിഎമ്മിന്റെ സ്ത്രീവിരുദ്ധവും ജനവിരുദ്ധവുമായ നിലപാടുകൾ തുറന്നുകാട്ടുന്നതിൽ അവർക്കു നിർണായക പങ്കുണ്ടാകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
Kerala
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ ഡിജിറ്റല്‍ സര്‍വകലാശാലയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബ്ലോക്ക്ചെയിന്‍ സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാലയായ കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി പിഎസ്സിക്കുവേണ്ടി വികസിപ്പിച്ച ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Business
കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു അലുമിനിയം റിസര്‍ച്ച് ഡെവലപ്മെന്റ് ആന്‍ഡ് ഡിസൈന്‍ കേന്ദ്രത്തിന്റെ ജലത്തില്‍ ലയിക്കുന്ന വളങ്ങള്‍ നിര്‍മിക്കുന്ന നാഗ്പുരിലെ പൈലറ്റ് പ്ലാന്റിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഡയറക്ടര്‍ ഡോ. അനുപം അഗ്നിഹോത്രി നിര്‍വഹിച്ചു.
കേന്ദ്ര ഖനിമന്ത്രാലയത്തിനു കീഴിലുള്ള നോഡല്‍ ഏജന്‍സിയായ ജവഹര്‍ലാല്‍ നെഹ്റു അലുമിനിയം റിസര്‍ച്ച് ഡെവലപ്മെന്റ് ആന്‍ഡ് ഡിസൈന്‍ കേന്ദ്രം നിര്ണായകധാതുക്കള് ഉള്‍പ്പെടെ തന്ത്രപരമായ മേഖലകളില്‍ തദ്ദേശീയ ഗവേഷണത്തിനും വികസനത്തിനും നേതൃത്വം നല്‍കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന കമ്പനിയാണ്.
District News
പയ്യന്നൂര്‍: കേരള പൂരക്കളി അക്കാദമിക്ക് ആസ്ഥാന മന്ദിരമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. വെള്ളൂര്‍ വില്ലേജ് ഓഫീസിന് സമീപം നിര്‍മാണം പൂര്‍ത്തീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടാംവാരം നിര്‍വഹിക്കും. പൂരക്കളിയെ ദേശീയ കലാരൂപ പദവിയിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച അക്കാദമി പയ്യന്നൂര്‍ പെരുമ്പ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ ഡിടിപിസിയുടെ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.
അക്കാദമിക്ക് സ്വന്തമായൊരു ആസ്ഥാന മന്ദിരമെന്നത് കലാകാരന്മാരുടെ വലിയ ആഗ്രഹമായിരുന്നു. വെള്ളൂര്‍ കൊടക്കത്ത് കൊട്ടണച്ചേരി ഭഗവതിക്ഷേത്രം ദേവസ്വം കമ്മിറ്റിയാണ് വെള്ളൂര്‍ വില്ലേജ് ഓഫീസിന് സമീപം സൗജന്യമായി 50 സെന്റ് സ്ഥലം ഇതിനായി വിട്ടു നല്‍കിയത്. ഇവിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് കോടി രൂപ ചെലവില്‍ കെട്ടിടം നിര്‍മിച്ചത്.
വിപുലമായ ലൈബ്രറി, മ്യൂസിയം, സംസ്കൃത പഠനം, പൂരക്കളി സംഗീതം, അനുബന്ധ കലാ- സാംസ്കാരിക പഠനം, പരിശീലനം, യോഗ-കളരി പഠനകേന്ദ്രം, സംവാദം, കലാപ്രദര്‍ശനങ്ങള്‍, ഡമോണ്‍സ്ട്രേഷന്‍, ഗവേഷണം തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളാണ് ഈ കെട്ടിടത്തില്‍ ഒരുക്കുന്നത്. ഓഫീസ്, മീറ്റിംഗ് ഹാള്‍, ലൈബ്രറി, മ്യൂസിയം , ഗസ്റ്റ് റൂം, ഡോര്‍മിറ്ററി, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവകൂടി ഇവിടെ സജ്ജീകരിക്കും.
ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും പൂരക്കളി, മറുത്തുകളി കലാകാരന്മാര്ക്കുള്ള 2026- ലെ പുരസ്കാരദാനച്ചടങ്ങും ഫെബ്രുവരി രണ്ടാം വാരമാണ് നടക്കുക. സംഘാടകസമിതി രൂപീകരണ യോഗം 17ന് വൈകുന്നേരം അഞ്ചിന് വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സ് നാടകപ്പുരയില്‍ നടക്കും.
District News
കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിക്കായി നിർമിച്ച പുതിയ കെട്ടിടം 19 ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം താലൂക്ക് ആശുപത്രി അങ്കണത്തില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബൈജുവി െ ന്റ അധ്യക്ഷതയില്‍ ചേര്‍ന്നു. എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, എം.മുകേഷ്, കോവൂര്‍ കുഞ്ഞുമോന് തുടങ്ങിയവര്‍ രക്ഷാധികാരികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബൈജു ചെയര്‍മാനും ആശുപത്രി സൂപ്രണ്ട് ജി. ബാബുലാല്‍ കണ്‍വീനറുമായ സംഘാടകസമിതി രൂപീകരിച്ചു.
കിഫ്ബി ഫണ്ടില്‍ നിന്ന് 76.13 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ ഏഴ് നില കെട്ടിടത്തില്‍ 130 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ൈനക്കോളജി, ദന്തല്‍, പീഡിയാട്രിക്സ്, ജനറല്‍ മെഡിസിന് സേവനങ്ങള്‍ക്ക് പുറമേ ഓര്‍ത്തോഡോന്റിക്, സര്‍ജറി, ഇ എന്‍ ടി, ഒഫ്താല്‍മോളജി വിഭാഗങ്ങളുടെ സേവനങ്ങളും പുതിയ കെട്ടിടം തുറന്നു പ്രവര്‍ത്തിക്കുന്നതോടെ ലഭ്യമാകും.
ആധുനിക സജീകരണങ്ങളോടുകൂടിയ രണ്ട് ഓപ്പറേഷന് തീയറ്ററുകള്‍, നാല് ഐസിയു, ജനറല്‍ പേവാര്‍ഡ്, സ്കാനിംഗ് ലബോറട്ടറി, എക്സ്-റേ, പോസ്റ്റ്മോര്‍ട്ടം, മോര്‍ച്ചറി സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ഓമനക്കുട്ടന്, പേരയം പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്യാം, കിഴക്കേക്കല്ലട പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ വര്‍ഗീസ്, മണ്‍ട്രോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മായ നെപ്പോളിയന്, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് വി. മനോജ്, പനയം പഞ്ചായത്ത് പ്രസിഡന്റ് വിനീത വിജയന്, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാര്‍ഷല്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. ബിന്ദു മോള്, ഡിഎംഒ ഡോ എം.എസ്. അനു, ഡിപി എം ഡോ. ദേവ് കിരണ്‍, ചിറ്റുമല ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.വിജയകുമാര്‍, ചിറ്റുമല ബ്ലോക്ക് മുന്‍ പ്രസിഡന്റ് ജയദേവി മോഹന്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവീകരിച്ച കലാങ്കണം ഉദ്ഘാടനം ചെയ്തു. സിയാൽ ആഭ്യന്തര ടെർമിനലിൽ ബോർഡിംഗ് ഗേറ്റ് ഏഴിന്റെ പരിസരത്താണ് കേരളത്തിന്റെ സമൃദ്ധമായ കലാസാംസ്കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന കലാങ്കണം പണി കഴിപ്പിച്ചിട്ടുള്ളത്.
ക്ഷേത്ര മാതൃകയിലുള്ള നിർമിതിയിൽ, കഥകളി, ചാക്യാർകൂത്ത്, നങ്യാർകൂത്ത്, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, തെയ്യം എന്നിങ്ങനെ വിവിധ കലാരൂപങ്ങളുടെ മാതൃകകളാണുള്ളത്.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് കലാങ്കണം ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വി. ജയരാജൻ, സജി കെ. ജോർജ്, സിഎഫ്ഒ സജി ഡാനിയേൽ എയർപോർട്ട് ഡയറക്ടർ ജി. മനു, പദ്ധതിയുടെ കൺസൾട്ടന്റ് വൈക്കം പി. രാജശേഖർ എന്നിവരും സിയാലിലെ വിവിധ വകുപ്പ് മേധാവികളും ചടങ്ങിൽ പങ്കെടുത്തു.
ഉപയോഗമില്ലാതെ കിടന്നിരുന്ന ഒരു സ്ഥലത്തെ സജീവമായ കലാസമുച്ചയമാക്കി മാറ്റി ഈ സംരംഭം.
യാത്രക്കാരുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. ഉദ്ഘാടനത്തിന് ശേഷം നിരവധി യാത്രക്കാരാണ് കലാങ്കണം സന്ദർശിക്കാനെത്തിയത്. ടെർമിനലിലെ ഫോട്ടോ സ്പോട്ടായി കലാങ്കണം മാറുകയാണ്.
Business
നെടുമ്പാശേരി: കയറ്റുമതി ചരക്കുകളുടെ സംഭരണശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലീകരിച്ച എക്സ്പോർട്ട് കാർഗോ വെയർഹൗസ് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.
ഇതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എക്സ്പോർട്ട് കാർഗോ കൈകാര്യം ചെയ്യൽ ശേഷി 75,000 മെട്രിക് ടണ്ണിൽനിന്ന് 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു.
രണ്ട് അധിക എക്സ് റേ മെഷീനുകളും എക്സ്പ്ലോസീവ് ഡിറ്റക്ഷൻ മെഷീനുകളുമുൾപ്പെടെ അപകടകരമായ ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം നിലവിൽ വന്നു. +2° സെൽഷസ് മുതൽ +8° സെൽഷ്യസ് വരെ താപനില നിലനിർത്തുന്ന രണ്ട് കോൾഡ് റൂമുകൾ, റേഡിയോ ആക്ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകൾക്കായുള്ള പ്രത്യേക മുറി എന്നിവയുമുണ്ട് .
ഇതോടെ, എളുപ്പം കേടാവുന്ന തരം ചരക്കുകൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ, അപകടകരമായ ചരക്കുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, വിലയേറിയ കൺസൈൻമെന്റുകൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള കയറ്റുമതി ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കൊച്ചി വിമാനത്താവളത്തിലെ ശേഷി വർധിച്ചു.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഇ. വികാസ്, ജനറൽ മാനേജരും കാർഗോ വിഭാഗം മേധാവിയുമായ സതീഷ് കുമാർ പൈ, എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
District News
ആറന്മുള: മാതൃ-ശിശു ആരോഗ്യ സംരക്ഷണ മേഖലയിൽ നിർണായക ചുവടുവയ്പായി ആറന്മുള കിൻഡർ വുമൺ ആൻഡ് ചിൽഡ്രൻസ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
മാലക്കര സെന്റ് തോമസ് ഹോസ്പിറ്റലിന്റെ യൂണിറ്റായാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ ആശുപത്രി പ്രവർത്തിക്കുന്നത്. തുല്യത, സാമൂഹിക പ്രതിബദ്ധത, മികച്ച ചികിത്സാ നിലവാരം എന്നിവയിൽ അധിഷ്ഠിതമായ തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായാണ് സംരംഭം. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പശ്ചാത്തലത്തിലുള്ള സ്ത്രീകൾക്ക് സൗജന്യ രോഗനിർണയം, ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ, തുടർപരിചരണം എന്നിവ ലഭ്യമാക്കുന്നതിനായി വകയിരുത്തിയ മാ ജീവന എന്ന സിഎസ്ആർ പദ്ധതിക്കും തുടക്കം കുറിച്ചു.
പദ്ധതിയുടെ ഔദ്യോഗിക കൈമാറ്റം കിൻഡർ ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. പ്രദീപ് കുമാർ, സെന്റ് തോമസ് ആശുപത്രി ഡയറക്ടർമാരായ ഡോ. എ. ചെറിയാൻ, ഡോ. രാജമ്മ ചെറിയാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ആറന്മുള പഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ പദ്ധതി ഏറ്റുവാങ്ങി.
District News
മുണ്ടൂർ: യുവക്ഷേത്ര കോളജ് ആന്വൽ സ്പോർട്സ് മീറ്റ് ഫോർട്ടിയസ് 2025 അത്ലറ്റ് എം.ഡി. താര ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ, ഫാ. ഷൈജു പരിയത്ത്, ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി എം. രോഹിത്, യൂണിയൻ ചെയർമാൻ അജയ് എന്നിവർ ആശംസകളർപ്പിച്ചു.
അസി. ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് ഓഫീസറുമായ റവ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി സ്വാഗതവും ജനറൽ ക്യാപ്റ്റൻ ശ്രീരാഗ് നന്ദിയും പറഞ്ഞു.
Kerala
തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നാളെ രാവിലെ 10ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും. 31 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക.
ആറ് ജില്ലകളിൽ പ്രത്യേകമായി തയാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകൾ നടത്തുക.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി മാറും.
NRI
ന്യൂഡൽഹി: ആഗോള മലയാളി ഐക്യത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) നേപ്പാൾ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു.
കാഠ്മണ്ഡുവിൽ നടന്ന ചടങ്ങ് മലയാളി സമൂഹത്തിന് പുതിയ പ്രതീക്ഷകളും സാധ്യതകളും തുറന്നുവയ്ക്കുന്നതാണ്.
District News
ഗുരുവായൂർ: വൈഎംസിഎ നടപ്പിലാക്കുന്ന കാരുണ്യവർഷം പദ്ധതി ആരംഭിച്ചു. കാൻസർ, വൃക്ക, ഹൃദ്രോഗികൾ എന്നിവരെ ചേർത്തുനിർത്തുന്ന പദ്ധതിയാണ് കാരുണ്യവർഷം. അംഗങ്ങളിൽനിന്നും സമാഹരിച്ച സംഖ്യ കരുണ ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ.ബി. സുരേഷ്, ചാരിറ്റി കൺവീനർ സി.കെ. ഡേവിസിനു നൽകി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബാബു വർഗീസ് അധ്യക്ഷത വഹിച്ചു. പ്രാർഥനാവാരം എൽഎഫ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ജിന്നി തെരസ് ഉദ് ഘാടനം ചെയ്തു. റംബൂട്ടാൻ ഹൈബ്രിഡ് തൈകൾ വിതരണം ചെയ്തു.സെക്രട്ടറി ലോറൻസ് നീലങ്കാവിൽ, ട്രഷറർ ജോസ് ലൂയീസ്, വൈസ് പ്രസിഡന്റ് ലാങ്കോസ് ചക്രമാക്കിൽ, സിസ്റ്റർ മേരി ജോസഫ്, ടെസ് ജയ് സൺ, റാഫി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.