പത്തനാപുരം ഗാന്ധിഭവനിലെ പിതൃമന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്
കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ അഗതികൾക്കായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി നിര്‍മിച്ചുനല്‍കിയ അത്യാധുനിക പിതൃമന്ദിരം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു.
മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേകം വകുപ്പ് ഉണ്ടാക്കാന്‍ ആദ്യം തീരുമാനമെടുത്ത സര്‍ക്കാരാണു യുഡിഎഫിന്റേതെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്വത്തെല്ലാം എഴുതിവാങ്ങിച്ചിട്ട് പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് മൂന്നു വര്‍ഷം വരെ തടവ് നല്കുന്ന നിയമം പാസാക്കാനുള്ള നീക്കത്തിലാണു സര്‍ക്കാര്‍.
ഇതു പാസായാല്‍ മുതിര്‍ന്ന ആളുകള്‍ക്ക് വലിയ പരിരക്ഷ ഉറപ്പാക്കുന്നതാകും. പ്രായമായവരെ ഉപേക്ഷിക്കുന്ന മക്കളുടെ സമീപനം അംഗീകരിക്കാനാകില്ല, മാതാപിതാക്കളെ ചേര്‍ത്തുപിടിക്കുന്ന മക്കളെയാണു കേരളത്തിനു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മക്കള്‍ ഉപേക്ഷിക്കുന്ന പ്രായമായവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന താത്പര്യത്തിലാണു മാതൃഭവനത്തിനു പിന്നാലെ പിതൃമന്ദിരം കൂടി യാഥാര്‍ഥ്യമാക്കിയതെന്ന് എം.എ. യൂസഫലി പറഞ്ഞു.
ജ്യോതികുമാര്‍ ചാമക്കാല എംഎല്‍എ, മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഗാന്ധിഭവന് സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്, ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ് അമല്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.
ശിവഗിരി മഠം പ്രസിഡന്റ് സ്വാമി ഋതംബരാനന്ദയും ചടങ്ങില്‍ സംബന്ധിച്ചു.
Tags : Gandhibhavan Art Home Elderly inaugurated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash