Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elderly

ആ​ലു​വ​യി​ൽ വ​യോ​ധി​ക വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

കൊ​ച്ചി: ആ​ലു​വ ദേ​ശ​ത്ത് വ​യോ​ധി​ക​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​റ​യാ​ർ ക​ട​ന്നോ​ത്ത് റോ​ഡി​ലെ പാ​റ​പ്പു​റ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ രു​ഗ്മി​ണി (85) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വീ​ടി​ന് സ​മീ​പ​മു​ള്ള കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഓ​ർ​മ​ക്കു​റ​വു​ണ്ടാ​യി​രു​ന്ന രു​ഗ്മി​ണി​യെ രാ​വി​ലെ മു​ത​ൽ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കി​ണ​റ്റി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ആ​ലു​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ആ​ലു​വ തു​രു​ത്ത് സ്റ്റേ​റ്റ് സീ​ഡ് ഫാ​മി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു രു​ഗ്മി​ണി. മ​ക്ക​ൾ: ര​മേ​ശ​ൻ, വേ​ണു​ഗോ​പാ​ൽ, അ​ജ​യ​കു​മാ​ർ, ഷാ​ജി, സു​ജാ​ത. മ​രു​മ​ക്ക​ൾ: റീ​ജ, ബീ​ന, ഉ​മാ​ദേ​വി, അ​മ്പി​ളി, നാ​രാ​യ​ണ​ൻ​കു​ട്ടി.

Latest News

Corehub Up