x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയോജനങ്ങൾക്ക് പ്രതീക്ഷയുടെ നാളെകൾ

സ്വ​ന്തം ലേ​ഖി​ക
Published: May 19, 2026 07:18 AM IST | Updated: May 19, 2026 07:18 AM IST

കൊ​ച്ചി: ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​യോ​ജ​ന​ങ്ങ​ളു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ​യു​ടെ 18.7 ശ​ത​മാ​ന​ത്തോ​ളം മു​തി​ര്‍​ന്ന പൗ​ര​ന്മാ​രാ​ണ്. എ​ങ്കി​ലും സം​സ്ഥാ​നം ഒ​ട്ടും വ​യോ​ജ​ന സൗ​ഹൃ​ദ​മ​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. വാ​ര്‍​ധ​ക്യ​ത്തി​ന്‍റെ ഒ​റ്റ​പ്പെ​ടലി​ല്‍ ക​ഴി​ഞ്ഞു​കൂ​ടു​ന്ന​വ​രും മ​ക്ക​ള്‍ ഉ​ണ്ടാ​യി​ട്ടും വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ അ​ഭ​യം തേ​ടു​ന്ന​വ​രും ഇ​വി​ടെ ഏ​റെ​യു​ണ്ട്. എ​ന്നാ​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യാ​ശ ന​ല്‍​കു​ന്ന രീ​തി​യി​ലാ​ണ് വി.​ഡി. സ​തീ​ശ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം.

വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​ത്യേ​ക വ​കു​പ്പ് രൂ​പീ​ക​രി​ക്കു​മെ​ന്നാ​ണ് ആ​ദ്യ​ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു ശേ​ഷം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​തി​ക​ര​ണം. വ​യോ​ജ​ന വ​കു​പ്പ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ മു​ഖ്യ​മ​ന്ത്രി, സ​മൂ​ഹം പ​രി​ഷ്‌​കൃ​ത​മാ​ക​ണ​മെ​ങ്കി​ല്‍ മു​തി​ര്‍​ന്ന​വ​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. വ​യോ​ജ​ന വ​കു​പ്പി​ന് പി​ന്നി​ല്‍ സ്വ​പ്ന​തു​ല്യ​മാ​യ ല​ക്ഷ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ​യോ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​മ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ ​പ്ര​ഖ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണു​ള്ള​ത്. അ​തി​ലേ​ക്ക്....

നിരാലംബർക്ക് തുണയാകും

വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​തീ​ക്ഷ​യേ​കു​ന്ന ഈ ​തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണ്. ഞ​ങ്ങ​ള്‍ തൃ​ക്കാ​ക്ക​ര ക​രു​ണാ​ല​യ​ത്തി​ല്‍ 130 പേ​രെ സം​ര​ക്ഷി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ല്‍ ഗ്രാ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള യാ​തൊ​രു സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​വും ല​ഭി​ക്കു​ന്നി​ല്ല. അ​ത്ത​ര​ത്തി​ലൊ​രു സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ അ​ത് ഉ​പ​യോ​ഗ​പ്ര​ദ​മാ​യി​രി​ക്കും. പു​തി​യ സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​രു​ന്ന ഈ ​പു​തി​യ ന​യം നി​രാ​ലം​ബ​ര്‍​ക്കും അ​ശ​ര​ണ​ര്‍​ക്കും സ​ഹാ​യ​ക​ര​മാ​കും.

സി​സ്റ്റ​ര്‍ ലി​ന​റ്റ്, ഡ​യ​റ​ക്ട​ര്‍,ക​രു​ണാ​ല​യം, തൃ​ക്കാ​ക്ക​ര

തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹം

പു​തി​യ മ​ന്ത്രി​സ​ഭ​യു​ടേ​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​യ തീ​രു​മാ​ന​മാ​ണ്. സീ​നി​യ​ര്‍ ജേ​ര്‍​ണ​ലി​സ്റ്റു​ക​ളു​ടെ പെ​ന്‍​ഷ​ന്‍, അ​വ​ശ പെ​ന്‍​ഷ​ന്‍ വ​ര്‍​ധ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ല കാ​ര്യ​ങ്ങ​ളും കാ​ല​ങ്ങ​ളാ​യി ന​ട​പ്പാ​യി​ട്ടി​ല്ല. വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​ത്യേ​ക വ​കു​പ്പ് രൂ​പീ​ക​രി​ക്കു​മെ​ന്ന തീ​രു​മാ​നം ഇ​തി​നെ​ല്ലാം പ​രി​ഹാ​രം ന​ല്‍​കു​ന്ന​താ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നി​ല​വി​ലെ പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വി​ര​മി​ച്ച പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​യി തെ​ലു​ങ്കാ​ന മാ​തൃ​ക​യി​ല്‍ സൗ​ജ​ന്യ ചി​കി​ത്സാ​പ​ദ്ധ​തി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സീ​നി​യ​ര്‍ ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം സ​ര്‍​ക്കാ​രി​നു മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കു​ക​യാ​ണ്.

 എ. ​മാ​ധ​വ​ന്‍,ര​ക്ഷാ​ധി​കാ​രി, സീ​നി​യ​ര്‍ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം

എ​ത്ര​ നാ​ളെ​ന്ന്ക​ണ്ട​റി​യ​ണം 

സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ക്ക​മാ​ണ്. സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​ന്‍റെ ല​ക്ഷ്യം എ​ന്താ​ണെ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പു​തി​യ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
എ​ന്നാ​ല്‍ ഇ​ത് എ​ത്ര​നാ​ള്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​കു​മെ​ന്ന​തി​ല്‍ സം​ശ​യ​മു​ണ്ട്. ഇ​പ്പോ​ള്‍ എ​ടു​ത്തു​ചാ​ടി​യു​ള്ളൊ​രു തീ​രു​മാ​ന​മാ​ണ്. മ​ന്ത്രി​സ​ഭ​യി​ല്‍ പു​തു​മു​ഖ​ങ്ങ​ള്‍​ക്കൊ​പ്പം പ​ഴ​യ​വ​രും ഉ​ണ്ട്.ഇ​ട​യി​ല്‍ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കാം. പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ക്കെ ശാ​ശ്വ​ത​മാ​യി തു​ട​ര്‍​ന്നു​കൊ​ണ്ടു​പോ​കു​മോ​യെ​ന്ന് ക​ണ്ട​റി​യ​ണം.

ഐ.​കെ. ര​ഞ്ജി​ത്ത്,റി​ട്ട. അ​ധ്യാ​പ​ക​ന്‍,തൃ​പ്പൂ​ണി​ത്തു​റ

സ​ന്തോ​ഷം പ​ക​രു​ന്ന പ്ര​ഖ്യാ​പ​നം

വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് സ​ന്തോ​ഷം പ​ക​രു​ന്ന​താ​ണ് വി.​ഡി.​ സ​തീ​ശ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം. വ​യോ​ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ അ​വ​രും സ​മൂ​ഹ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്ന ബോ​ധം കൂ​ടി​യാ​ണ് ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​ത്.
സ​ര്‍​ക്കാ​ര്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് കൈ​ത്താ​ങ്ങാ​കു​മെ​ന്നു​ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ.

പി.​പി. ഡാ​മി​യ​ന്‍,ക​ട​മ​ക്കു​ടി

താ​ങ്ങാ​യി സ​ര്‍​ക്കാർ ഉണ്ടെ​ന്ന വി​ശ്വാ​സം

മ​റ്റു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മാ​തൃ​ക​യാ​ക്കാ​വു​ന്ന തീ​രു​മാ​ന​മാ​ണി​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ പ​രി​ഗ​ണ​ന ന​ല്‍​കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ പ്ര​വ​ണ​ത മ​റ്റൊ​ന്നാ​ണ്. ഇ​വി​ടെ വാ​ര്‍​ധ​ക്യ​ത്തി​ലെ​ത്തി​യ ര​ക്ഷി​താ​ക്ക​ളെ ത​നി​ച്ചാ​ക്കി മ​ക്ക​ള്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റു​ന്നു.

അ​ത്ത​രം ഘ​ട്ട​ത്തി​ല്‍ ത​ങ്ങ​ള്‍​ക്ക് താ​ങ്ങാ​യി സ​ര്‍​ക്കാ​രു​ണ്ടെ​ന്ന വി​ശ്വാ​സം വ​യോ​ജ​ന​ങ്ങ​ളി​ല്‍ സൃ​ഷ്ടി​ക്കാ​ൻ ഈ ​വ​കു​പ്പ് രൂ​പീ​ക​ര​ണ​ത്തി​ലൂ​ടെ സാ​ധി​ക്കും.

ടി.​ജെ. പാ​പ്പ​ച്ച​ന്‍,എ​സ്ബി​ഐ റി​ട്ട. മാ​നേ​ജ​ര്‍, എ​റ​ണാ​കു​ളം

Tags : nattu vishesham hopeful future elderly

Recent News

Corehub Up