പെരുവെമ്പ്: പുളനിരക്കോട് ജനവാസകേന്ദ്രത്തിൽ പന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്കു സാരമായ പരിക്ക്. പുളിനിരക്കേട് പരേതനായ പഴണിമലയുടെ ഭാര്യ ഉമാദേവി (64) യ്ക്കാണ് കുത്തേറ്റത്.
ബുധനാഴ്ച വൈകുന്നരം 5.30 ന് വീടിനു സമീപത്താണ് ഭീമാകാരനായ പന്നി വയലിൽനിന്നും ഓടിയെത്തി അക്രമിച്ചത്. ഇടതുകൈക്കും ഇടുപ്പു ഭാഗത്തുമാണ് കുത്തേറ്റത്. ഉടൻ തന്നെ വയോധികയെ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് പന്നിശല്യം വ്യാപിച്ചു വരുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്. രണ്ടുവർഷംമുൻപ് പെരുവെമ്പിൽ രാത്രി ബസിറങ്ങി വീട്ടിലേക്കു വരുന്നതിനിടെ പന്നിയിടിച്ച് ഒരാൾ മരണപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്.
Tags : nattu vishesham Elderly woman injured