x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റ്യാ​ടി സ്റ്റേ​ഷ​ന്‍ മു​റ്റ​ത്ത് ഏ​റ്റു​മു​ട്ടി​യ ല​ഹ​രി സം​ഘാം​ഗ​ങ്ങ​ള്‍ റി​മാ​ന്‍​ഡി​ല്‍

വെബ് ഡെസ്ക്
Published: October 27, 2026 11:52 PM IST | Updated: October 27, 2026 11:52 PM IST

കു​റ്റ്യാ​ടി: കാ​റു​ക​ളി​ലെ​ത്തി കു​റ്റ്യാ​ടി പൊ​ലി​സ് സ്റ്റേ​ഷ​ന്‍ മു​റ്റ​ത്ത് ഏ​റ്റു​മു​ട്ടി​യ ല​ഹ​രി​സം​ഘാം​ഗ​ങ്ങ​ള്‍ റി​മാ​ന്‍​ഡി​ല്‍.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടു​മ​ണി​ക്ക് ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പെ​രു​വ​ണ്ണാ​മൂ​ഴി കി​ഴ​ക്ക​യി​ല്‍ ആ​ല്‍​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ (26), ച​ങ്ങ​രോ​ത്ത് മു​തു​വ​ണ്ണാ​ച്ച വ​ലി​യ​പ​റ​മ്പി​ല്‍ ജി.​എ​സ്. ആ​ല്‍​ബി​ന്‍ (26), പേ​രാ​മ്പ്ര കോ​ടേ​രി​ച്ചാ​ല്‍ മാ​വി​ലെ​ക്ക​ണ്ടി അ​മ​ല്‍​ജി​ത്ത് (29), ച​ങ്ങ​രോ​ത്ത് മു​തു​വ​ണ്ണാ​ച്ച ചെ​റു​പു​ത്ത​ല​ത്ത് ഷ​ഫ്‌​നാ​സ് (24), നൊ​ച്ചാ​ട് ക​ള​രി​പ്പ​റ​മ്പ​ത്ത് ദി​ല്‍​ഷാ​ദ്(22), ച​ങ്ങ​രോ​ത്ത് ആ​വ​ടു​ക്ക സൂ​പ്പി​ക്ക​ട കു​ട്ടി​ക്കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ്(25) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ര​ണ്ട് കാ​റു​ക​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്ന സം​ഘ​മാ​ണ് പ​രി​സ്പ​രം ഏ​റ്റു​മു​ട്ടി​യ​ത്. ആ​ദ്യം സ്‌​റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റി​യ കാ​റി​ല്‍ നി​ന്ന് എം​ഡി​എം​എ​യും ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. അ​തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രെ​യും ര​ണ്ടാ​മ​ത്തെ കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു​പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​നം ഇ​ടി​പ്പി​ച്ച് വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ലാ​ണ്, ര​ണ്ടാ​മ​ത്തെ കാ​റി​ലെ​ത്തി​യ ചെ​റു​പു​ത്ത​ല​ത്ത് ഷ​ഫ്‌​നാ​സ്, ദി​ല്‍​ഷാ​ദ്(22), മു​ഹ​മ്മ​ദ്(25) എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. മ​റ്റു മൂ​ന്നു​പേ​ര്‍ ആ​ദ്യ​ത്തെ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ്.

Tags :

Recent News

Corehub Up