x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈ​സ്ത​വ ഐ​ക്യം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: കാ​തോ​ലി​ക്കാ ബാ​വ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 28, 2026 12:27 AM IST | Updated: October 28, 2026 12:27 AM IST

കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ത്രൈ​വാ​ർ​ഷി​ക അ​സം​ബ്ലി ഉദ്ഘാടനം

ശാ​സ്താം​കോ​ട്ട: ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ക്രൈ​സ്ത​വ സ​ഭ​ക​ളെ ഒ​രു​മി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​ൽ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് വ​ഹി​ക്കു​ന്ന പ​ങ്ക് നി​സ്തു​ല്യ​മാ​ണെ​ന്നും ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ.

കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ​യും ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ​യും​ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ത്രൈ​വാ​ർ​ഷി​ക അ​സം​ബ്ലി ശാ​സ്താം​കോ​ട്ട മൗ​ണ്ട് ഹോ​റേ​ബ് ആ​ശ്ര​മ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​സി​സി പ്ര​സി​ഡ​ന്‍റ് അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ത്തോ​മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഇ​ൻ ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​പാ​ക്യം ടി. ​ശാ​മു​വേ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് അ​ധ്യ​ക്ഷ​ൻ സാ​മു​വേ​ൽ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മ​ല​ബാ​ർ സ്വ​ത​ന്ത്ര സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ൻ സി​റി​ൽ മാ​ർ ബ​സേ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ക​ൽ​ദാ​യ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ൻ മാ​ർ ഔ​ഗേ​ൻ കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ക്നാ​നാ​യ സ​മു​ദാ​യാ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത, ഇ​ന്‍റ​ർ ച​ർ​ച്ച് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ് ജോ​സ് ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി റ​വ. എ.ആ​ർ. നോ​ബി​ൾ, ബി​ഷ​പ് മാ​ത്യൂ​സ് മാ​ർ സി​ൽ​വാ​നി​യോ​സ് എ​പ്പി​സ്കോ​പ്പ, ബി​ഷ​പ് ഡോ. ​ജോ​ർ​ജ് ഈ​പ്പ​ൻ, ബി​ഷ​പ് ഡോ. ​ഓ​സ്റ്റി​ൻ എം.എ. പോ​ൾ, ബി​ഷ​പ് സു​ന്ദ​ർ സിം​ഗ്, റ​വ. ദാ​നി​യേ​ൽ റ​മ്പാ​ൻ, ലെ​ഫ്റ്റ്. കേ​ണ​ൽ ജ​സ്റ്റി​ൻ രാ​ജ്, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​സോ​ളു കോ​ശി രാ​ജു, ഫാ. ​ഏ​ബ്ര​ഹാം എം. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റ​വ. ഡോ. ​പാ​ക്യം ടി. ​ശാ​മു​വേ​ൽ ക്ലാ​സ് ന​യി​ച്ചു. ബി​സി​ന​സ് സെ​ഷ​നി​ൽ 2025 - 26 വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ടും ക​ണ​ക്കും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. തോ​മ​സ് അ​വ​ത​രി​പ്പി​ച്ചു. സ​പ്ലി​മെ​ന്‍റ​റി ബ​ജ​റ്റ് ട്ര​ഷ​റ​ർ റ​വ.​ഡോ. ടി.​ഐ.​ജയിം​സ് അ​വ​ത​രി​പ്പി​ച്ചു.
ഇ​ന്നു രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന ബൈ​ബി​ൾ പ​ഠ​ന​ത്തി​ന് ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സെ​മി​നാ​രി പ്രി​ൻ​സി​പ്പൽ ഫാ.​ഡോ. ജോ​ൺ തോ​മ​സ് ക​രി​ങ്ങാ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കും. റ​വ.​ഡോ.​ടി.​ഐ. ജയിം​സ് ക്ലാ​സ് ന​യി​ക്കും. രാ​ത്രി ഏ​ഴി​ന് പൗ​ര​സ്വീ​ക​ര​ണ​ത്തി​ൽ സ്വാ​ഗ​ത​സം​ഘം പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് ജോ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി എം. ​ലി​ജു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി, ഡോ.​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ, പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, പി.​കെ. ഗോ​പ​ൻ, രാ​ജി പ്ര​സാ​ദ്എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 8.30ന് ​ന​ട​ക്കു​ന്ന ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം ഉ​ല്ലാ​സ് കോ​വൂ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാ​ളെ 9.30ന് ​ന​ട​ക്കു​ന്ന സെ​ഷ​നു​ക​ളി​ൽ പ്ര​സി​ഡ​ന്‍റ് ഷി​ബി പീ​റ്റ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും സ്ഥാ​നാ​രോ​ഹ​ണം ന​ട​ക്കും. മൂ​ന്നി​നു ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കൊ​ല്ലം മേ​യ​ർ എ. കെ. ഹ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags :

Recent News

Corehub Up