x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ജ​ന​മൈ​ത്രി പൊലി​സി​ന്‍റെ ചെ​സ് അ​ക്കാ​ഡ​മി

വെബ് ഡെസ്ക്
Published: October 28, 2026 12:35 AM IST | Updated: October 28, 2026 12:35 AM IST

എ​സ്എ​ച്ച്ഒ എ​ബി​ൻ പ്ര​സാ​ദ് പ്ര​സം​ഗി​ക്കു​ന്നു.

പ​ന്ത​ളം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ 2.0 യു​ടെ ഭാ​ഗ​മാ​യി പ​ന്ത​ളം ജ​ന​മൈ​ത്രി പൊ​ലി​സി​ന്‍റെ മൈ​ത്രി പൊ​ലി​സ് ചെ​സ് അ​ക്കാ​ഡ​മി പ​ന്ത​ളം ആ​രം​ഭി​ച്ചു.​പ​ത്ത​നം​തി​ട്ട ജി​ല്ലാ ചെ​സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​ക്കാ​ഡ​മി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ അ​തി​ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​നൊ​പ്പം, കൗ​മാ​ര​ക്കാ​രെ​യും യു​വാ​ക്ക​ളെ​യും ല​ഹ​രി വി​രു​ദ്ധ പോ​രാ​ളി​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. ല​ഹ​രി​ക്കെ​തി​രേ യു​വ​ത്വം സ്പോ​ർ​ട്സി​ലേ​ക്ക് എ​ന്ന ല​ക്ഷ്യ​വു​മാ​യി പ​ന്ത​ളം ജ​ന​മൈ​ത്രി പൊ​ലി​സ് വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്.

ല​ഹ​രി വി​പ​ത്തി​നെ​തി​രെ സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ ജ​ന​കീ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​വാ​നു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് അ​ക്കാ​ഡ​മി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. യു​വാ​ക്ക​ൾ​ക്കാ​യി ചെ​സ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. മാ​സ​ത്തി​ൽ നാ​ല് ക്ലാ​സു​ക​ളാ​ണ് ജ​ന​മൈ​ത്രി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ​ന്ത​ളം എ​സ്എ​ച്ച്ഒ എ​ബി​ൻ പ്ര​സാ​ദ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ഇ​ൻ​സ്പെ​ക്‌​ർ വി.​ടി. ബി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​സ് അ​ക്കാ​ഡ​മി പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. പ്ര​മോ​ദ് ക്ലാ​സെ​ടു​ത്തു. പി.​ജി. രാ​ജ​ൻ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ അ​ൻ​വ​ർ ഷാ, ​ജ​ന​മൈ​തി സ​മി​തി അം​ഗ​ങ്ങ​ളാ​യ റെ​ജി പ​ത്തി​യി​ൽ, ഇ ​എ​സ് ശ്രീ​കു​മാ​ർ, വി​ഷ്‌​ണു രാ​ജ്, ഗോ​പി​നാ​ഥ​ൻ നാ​യ​ർ, റ്റി.​ആ​ർ.​ശ​ശി​ധ​ര​ൻ പി​ള്ള, പു​ഷ്പാം​ഗ​ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up