x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ൽ മൂ​ന്നു വൈ​ദി​ക​ർ​ക്ക് റ​മ്പാ​ൻ സ്ഥാ​നം

വെബ് ഡെസ്ക്
Published: October 28, 2026 01:25 AM IST | Updated: October 28, 2026 01:25 AM IST

റ​മ്പാ​ൻ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട നി​യു​ക്ത മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രാ​യ ഗീ​വ​ർ​ഗീ​സ് റ​മ്പാ​ൻ, എ​ൽ​ദോ റ​മ്പാ​ൻ, ഗീ​വ​ർ​ഗീ​സ് റ​മ്പാ​ൻ എ​ന്നി​വ​ർ മ​ല​ങ്ക​ര​ സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ല

മാ​ന്നാ​ർ: മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷനി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂന്നു നി​യു​ക്ത മെ​ത്രാ​പ്പോ​ലീ​ത്തമാ​ർ​ക്ക് റ​മ്പാ​ൻ സ്ഥാ​നം ന​ൽ​കി​. റ​മ്പാ​ൻ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട ഫാ. ​ഷി​ബു മ​ത്താ​യി വേണാട്, ഫാ.​ സാം​ജി ടി. ​ജോ​ർ​ജ് എ​ന്നി​വ​ർ ഗീ​വ​ർ​ഗീ​സ് റ​മ്പാ​ൻ​മാ​രാ​യും ഫാ. ​എ​ൽ​ദോ​സ് ഏ​ലി​യാ​സ്, എ​ൽ​ദോ റ​മ്പാ​ൻ ആ​യും സ്ഥാ​നം ന​ൽ​കി. പ​രു​മ​ല സെ​മി​നാ​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് മ​ല​ങ്ക​ര​സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വാ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.


മു​ള​ന്തു​രു​ത്തി​യി​ൽ ചേ​ർ​ന്ന മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്താ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത നാ​ലു പേ​രി​ൽ മൂ​ന്ന് വൈ​ദി​ക​ർ​ക്കാ​ണ് സ​ന്യാ​സ​ത്തി​ന്‍റെ പൂ​ര്‍​ണ​വ്ര​ത​മാ​യ റ​മ്പാ​ന്‍ സ്ഥാ​നം ന​ല്‍​കി​യ​ത്. മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തോ​മ​സ് പോ​ൾ നി​ല​വി​ൽ റ​മ്പാ​നാ​ണ്. ഇ​വ​രു​ടെ മെ​ത്രാ​ൻ സ്ഥാ​നാ​രോ​ഹ​ണം ഫെ​ബ്രു​വ​രി നാ​ലി​ന് ​ശാ​സ്താം​കോ​ട്ട മൗ​ണ്ട് ഹൊ​റേ​ബ് ആ​ശ്ര​മ​ത്തി​ലെ മാ​ർ ഏ​ലി​യാ ചാ​പ്പ​ലി​ൽ ന​ട​ക്കും.

വി​ശു​ദ്ധ കു​ര്‍​ബാ​ന​മ​ധ്യേ ആ​രം​ഭി​ച്ച ശു​ശ്രൂ​ഷ​യി​ൽ കു​റി​യാ​ക്കോ​സ് മാ​ർ ക്ലി​മ്മീ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്താ, മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രാ​യ ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ്, ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ്, മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ്, ഡോ. ​ജോ​സ​ഫ് മാ​ർ ദിവ​ന്നാ​സി​യോ​സ്, ഡോ. ​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ്, അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ്, ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോറോ​സ്, യാ​ക്കോ​ബ് മാ​ർ ഏ​ലി​യാ​സ്, ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദീ​മോ​സ്, ഗീ​വ​ർ​ഗീ​സ് മാ​ർ പീ​ല​ക്സീ​നോ​സ്, ഡോ.​ ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണബാ​സ്, സ​ഖ​റി​യാ മാ​ർ സേ​വേ​റി​യോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ, അ​ൽ​മാ​യ ട്ര​സ്റ്റി റോ​ണി‍ വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ യാ​ക്കോ​ബ് തോ​മ​സ് റ​മ്പാ​ൻ, കോ​ട്ട​യം പ​ഴ​യ​ സെ​മി​നാ​രി മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ വ​ർ​ഗീ​സ്, വി​വി​ധ സെ​മി​നാ​രി​ക​ളു​ടെ അ​സി. ​മാ​നേ​ജ​ർ​മാ​ർ, പ​രു​മ​ല സെ​മി​നാ​രി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, കോ​ർ​എ​പ്പി​സ്കോ​പ്പാ​മാ​ർ, റ​മ്പാ​ൻ​മാ​ർ, വൈ​ദി​ക​ർ, ക​ന്യാ​സ്ത്രീ​ക​ൾ, വി​ശ്വാ​സി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up