x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വ​ര്‍​ണ​റും യു​ഡി​എ​ഫ് സ​ര്‍​ക്കാ​രും ത​മ്മി​ല്‍ ര​ഹ​സ്യ​ ഡീ​ൽ: പി​ണ​റാ​യി

വെബ് ഡെസ്ക്
Published: October 28, 2026 01:48 AM IST | Updated: October 28, 2026 01:48 AM IST

പു​ന്ന​പ്ര - വ​യ​ലാ​ര്‍ ര​ക്ത​സാ​ക്ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​യ​ലാ​ര്‍ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ​ നേ​താ​വ് പി​ണ​റാ​യി വി​ജ​യ

ചേ​ര്‍​ത്ത​ല: ആ​ര്‍​എ​സ്എ​സ്-​ബി​ജെ​പി അ​ജ​ണ്ട​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ൽ ര​ഹ​സ്യ​ഡീ​ലു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. പു​ന്ന​പ്ര-​വ​യ​ലാ​ര്‍ ര​ക്ത​സാ​ക്ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​യ​ലാ​ര്‍ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍​ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രീ​ണ​ന​മാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​യം. വ​ഖ​ഫ് ബോ​ര്‍​ഡി​ല്‍ അ​മു​സ്‌​ലിം​ക​ളെ ക​യ​റ്റി അ​ത് പി​രി​ച്ചു​വി​ടാ​നാ​ണ് യു​ഡി​എ​ഫ് നീ​ക്കം. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ആ​ര്‍​എ​സ്എ​സ് അ​ജ​ണ്ട ന​ട​പ്പാ​ക്കു​ക​യാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സെ​ന​റ്റി​ല്‍ ആ​ര്‍​എ​സ്എ​സ് അ​നു​കൂ​ലി​ക​ളെ കു​ത്തി​നി​റ​ക്കു​ന്ന​ത്.

പി​എ​സ്‌​സി ചെ​യ​ര്‍​മാ​നെ​യും അം​ഗ​ങ്ങ​ളെ​യും പി​രി​ച്ചു​വി​ടാ​ൻ ഗ​വ​ർ​ണ​ർ രാ​ഷ്‌​ട്ര​പ​തി​ക്ക് ശി​പാ​ർ​ശ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ആ​രാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഈ ​അ​ധി​കാ​രം ന​ൽ​കി​യ​ത്. മ​ന്ത്രി​സ​ഭ​യു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മേ ഗ​വ​ർ​ണ​ർ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യൂ.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ പ്ര​ധാ​ന​പ​ങ്കു​വ​ഹി​ച്ച കി​ഫ്ബി​യെ ത​ക​ര്‍​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മം. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍​എ​സ്എ​സി​ന്‍റെ മ​ന​സാ​ക്ഷി സൂ​ക്ഷി​പ്പു​കാ​ര​നാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ഷ്പ​ക്ഷ​ത ഇ​ല്ലാ​താ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

Tags :

Recent News

Corehub Up