x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​റ​ശാ​ല ആ​യി​ല്യം മ​ഹോ​ത്സ​വം: കാ​വി​ൽ പൂ​ജ​ക​ൾ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 28, 2026 01:35 AM IST | Updated: October 28, 2026 01:35 AM IST

മ​ണ്ണാ​റ​ശാ​ല ആ​യി​ല്യം മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ നാ​ഗ​യ​ക്ഷി​ക്കാ​വി​ൽ ന​ട​ന്ന കാ​വി​ൽ പൂ​ജ​യി​ൽനി​ന്ന്.

ഹ​രി​പ്പാ​ട്: മ​ണ്ണാ​റ​ശാ​ല നാ​ഗ​രാ​ജാ ക്ഷേ​ത്ര​ത്തി​ലെ ആ​യി​ല്യം മ​ഹോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള കാ​വി​ൽ പൂ​ജ​ക​ൾ ആ​രം​ഭി​ച്ചു. കാ​വു​മാ​റ്റംവ​ഴി മ​ണ്ണാ​റ​ശാ​ല​യി​ൽ എ​ത്തി​ച്ചു പ്ര​തി​ഷ്ഠി​ച്ച നാ​ഗ​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പടെ​യു​ള്ള പൂ​ജ​ക​ളാ​ണ് തു​ട​ങ്ങി​യ​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള നാ​ഗ​യ​ക്ഷി​ക്കാ​വി​ൽ ഇ​ന്ന​ലെ പൂ​ജ​ക​ൾ ന​ട​ന്നു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​ല്ല​ത്തി​ന്‍റെ മൂ​ല​സ്ഥാ​ന​മാ​യ എ​രി​ങ്ങാ​ട​പ്പ​ള്ളി കാ​വി​ലും ആ​ല​ക്കോ​ട് കാ​വി​ലും പൂ​ജ​ക​ൾ ന​ട​ക്കും.

ആ​യി​ല്യ​ത്തി​ന് മു​ന്നോ​ടി​യാ​യി വ​ലി​യ​മ്മ​യു​ടെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വി​ശേ​ഷാ​ൽ പൂ​ജ​ക​ളും തു​ട​ങ്ങി. രോ​ഹി​ണിനാ​ളി​ൽ ആ​രം​ഭി​ച്ച് പു​ണ​ർ​ത​ത്തി​ന് പൂ​ർ​ത്തി​യാ​കു​ന്ന വി​ധ​ത്തി​ൽ നാ​ഗ​രാ​ജാ​വി​നും സ​ർ​പ്പ​യ​ക്ഷി​യ​മ്മ​യ്ക്കും ക​ള​ഭ​മു​ഴു​ക്കാ​പ്പ് ചാ​ർ​ത്തും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ തി​രു​വാ​തി​ര നാ​ളാ​യ 30ന് ​സ​ർ​പ്പ​പ്പാ​ട്ടു​ത​റ​യി​ൽ ന​ട​ക്കു​ന്ന വി​ശേ​ഷാ​ൽ രു​ദ്ര ഏ​കാ​ദ​ശി​നീ ക​ല​ശാ​ഭി​ഷേ​ക​ത്തോ​ടും തി​രു​വാ​തി​ര​ക​ളി​യോ​ടും കൂ​ടി​യാ​ണ് ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്. അ​ന്ന‌ു വൈ​കി​ട്ട് സ​ർ​പ്പ​പ്പാ​ട്ട് ത​റ​യി​ൽ ക​ള​മെ​ഴു​ത്തുംപാ​ട്ടും ന​ട​ക്കും.

31ന് ​പു​ണ​ർ​തം നാ​ളി​ൽ നാ​ഗ​രാ​ജ പു​ര​സ്കാ​ര വി​ത​ര​ണ​വും സ​ന്ധ്യ​ക്ക് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് നെ​യ്‌​വി​ള​ക്കു​ക​ൾ തെ​ളി​​ച്ചു​ള്ള മ​ഹാ​ദീ​പ​ക്കാ​ഴ്ച​യും ന​ട​ക്കും. ന​വം​ബ​ർ ഒ​ന്നി​ന് പൂ​യം നാ​ളി​ൽ അ​മ്മ​യു​ടെ 12 ദി​വ​സ​ത്തെ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ പൂ​ർ​ണ​മാ​കും. ഭ​ഗ​വാ​ന് അ​ന​ന്ത​ഭാ​വ​ത്തി​ലു​ള്ള തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി ച​തു​ശ്ശ​ത നി​വേ​ദ്യ​ത്തോ​ടെ അ​മ്മ ന​ട​ത്തു​ന്ന ഉ​ച്ച​പൂ​ജ ദ​ർ​ശ​ന​മാ​ണ് പൂ​യം നാ​ളി​ലെ പ്ര​ധാ​ന ച​ട​ങ്ങ്.

പ്ര​സി​ദ്ധ​മാ​യ മ​ണ്ണാ​റ​ശാ​ല ആ​യി​ല്യം മ​ഹോ​ത്സ​വം ന​വം​ബ​ർ ര​ണ്ടി​നാ​ണ്. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഛത്ര​ചാ​മ​ര​ങ്ങ​ളോ​ടും വാ​ദ്യ​മേ​ള​ങ്ങ​ളോ​ടുംകൂ​ടി ആ​യി​ല്യം എ​ഴു​ന്ന​ള്ള​ത്ത് ന​ട​ക്കും. എ​ഴു​ന്ന​ള്ള​ത്ത് ഇ​ല്ല​ത്ത് എ​ത്തി​യശേ​ഷം വ​ലി​യ​മ്മ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​യി​ല്യം പൂ​ജ ന​ട​ക്കും. നൂ​റും പാ​ലും, ഗു​രു​തി എ​ന്നി​വ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ അ​ർ​ധ​രാ​ത്രി​യോ​ട​ടു​ക്കും. തു​ട​ർ​ന്ന് അ​മ്മ​യു​ടെ അ​നു​മ​തി വാ​ങ്ങി കു​ടും​ബ​കാ​ര​ണ​വ​ർ ന​ട​ത്തു​ന്ന ത​ട്ടി​ന്മേ​ൽ നൂ​റും പാ​ലോ​ടെ ആ​യി​ല്യം ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.

 

Tags :

Recent News

Corehub Up