x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യി​ൽ റേ​ഷ​ന​രി ക​ട​ത്ത്; 125 ചാ​ക്ക് പൊലി​സ് പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: October 28, 2026 01:23 AM IST | Updated: October 28, 2026 01:23 AM IST

എ​ൻ​എ​ഫ്എ​സി ഗോ​ഡൗ​ണി​ൽനി​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ക്ക​വേ പൊ​ലി​സ് പി​ടി​കൂ​ടി​യ റേ​ഷ​ന​രി.

ആ​ല​പ്പു​ഴ: എ​ൻ​എ​ഫ്എ​സി ഗോ​ഡൗ​ണി​ൽനി​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച 125 ചാ​ക്ക് റേ​ഷ​ന​രി പൊ​ലി​സ് പി​ടി​കൂ​ടി. ടെ​ൻ​ഡ​ർപോ​ലും വി​ളി​ക്കാ​തെ പ​ഴ​കി​യ അ​രി​യെ​ന്ന പേ​രി​ലാ​ണ് റേ​ഷ​ന​രി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ത്ത് പൊ​ലി​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള്ളി വെ​ളി​ച്ച​ത്താ​യ​ത്.

സം​ഭ​വ​ത്തി​ൽ എ​സെ​ൻ​ഷ്യ​ൽ ക​മ്മോ​ഡി​റ്റി ആ​ക്ട് പ്ര​കാ​രം പൊ​ലി​സ് കേ​സെ​ടു​ത്തു. സ​പ്ലൈ​കോ ജീ​വ​ന​ക്കാ​രു​ടെ അ​റി​വോ​ടെ​യാ​ണോ അ​രി​ക​ട​ത്ത് ന​ട​ന്ന​തെ​ന്നാ​ണ് പൊലിസ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കാ​ല​ടി​യി​ലെ മി​ല്ലി​ലേ​ക്കാ​ണ് അ​രി ക​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

കു​ട്ട​നാ​ട്ടി​ൽനി​ന്നു സം​ഭ​രി​ക്കു​ന്ന ന​ല്ല അ​രി​ക്ക് പ​ക​രം സ​ർ​ക്കാ​രി​ന് ന​ൽ​കാ​നാ​ണോ റേ​ഷ​ൻ അ​രി ക​ട​ത്തി​യ​തെന്നാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ ചെ​യ്താ​ൽ കു​ട്ട​നാ​ട്ടി​ൽനി​ന്നു സം​ഭ​രി​ച്ച നെ​ല്ല് അ​രി​യാ​ക്കു​മ്പോ​ൾ ന​ല്ല വി​ല​യ്ക്ക് വി​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ൾ​പ്പടെ ക​യ​റ്റി അ​യ​യ്ക്കാ​ൻ സാ​ധി​ക്കും. റേ​ഷ​ന​രി ക​ട​ത്തി​യ ലോ​റി സൗ​ത്ത് പൊ​ലിസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags :

Recent News

Corehub Up