x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​പ​ട്ട​ണ​ക്കാ​ട്, നൂറനാട് ക്ഷേ​ത്ര​ങ്ങളിൽ മോഷണം

വെബ് ഡെസ്ക്
Published: October 28, 2026 01:16 AM IST | Updated: October 28, 2026 01:16 AM IST

നൂ​റ​നാ​ട് മു​തു​കാ​ട്ടു​ക​ര ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ നി​രീ​ക്ഷ​ണ ക്യാ​മ​റ​യി​ൽനി​ന്നു ല​ഭി​ച്ച മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം.

തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ ത​ക​ർ​ത്ത് ഏ​ക​ദേ​ശം 30,000 രൂ​പ​യോ​ളം ക​വ​ർ​ന്നു. പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കു​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. കാ​ണി​ക്ക​വ​ഞ്ചി​ക​ൾ ത​ക​ർ​ത്ത് അ​തി​ലു​ണ്ടാ​യി​രു​ന്ന നോ​ട്ടു​ക​ൾ ക​വ​ർ​ന്ന മോ​ഷ്ടാ​ക്ക​ൾ നാ​ണ​യ​ങ്ങ​ളും ചി​ല്ല​റ​ത്തു​ട്ടു​ക​ളും ഉ​പേ​ക്ഷി​ച്ചു. ക്ഷേ​ത്ര​ത്തി​ന് പു​റ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള കാ​ണി​ക്ക​വ​ഞ്ചി​ക​ൾ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ക്ഷേ​ത്ര​ത്തി​നു​ള്ളി​ലേ​ക്ക് മാ​റ്റി​വ​യ്ക്കു​ക​യാ​ണ് പ​തി​വ്. ഇ​ത്ത​ര​ത്തി​ൽ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ത​ക​ർ​ത്ത​ത്.

ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന മു​റി പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ആ​സൂ​ത്രി​ത​മാ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് ക്ഷേ​ത്രം ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക്ഷേ​ത്ര​ത്തി​ൽ ഏ​ഴു ദി​വ​സം നീ​ണ്ടു​നി​ന്ന സ​പ്താ​ഹം സ​മാ​പി​ച്ച​ത്. സ​പ്താ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഭി​ച്ച വ​ര​വും കാ​ണി​ക്ക​വ​ഞ്ചി​ക​ളി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സം​ശ​യം. ക്ഷേ​ത്ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പും മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​ന് ചു​റ്റു​മ​തി​ൽ ഇ​ല്ലാ​ത്ത​ത് മോ​ഷ്ടാ​ക്ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ അ​ക​ത്തു​ക​ട​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

ക്ഷേ​ത്ര​ത്തി​ൽ സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സം​ഭ​വ​സ​മ​യ​ത്ത് മൂ​ന്നു​പേ​ർ ന​ട​ന്നു​പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

പ​ട്ട​ണ​ക്കാ​ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക്ഷേ​ത്ര​ത്തി​ൽനി​ന്ന് മ​ണം​പി​ടി​ച്ച പൊ​ലി​സ് നാ​യ പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫിസ് പ​രി​സ​രം വ​രെ ഓ​ടി​യെ​ത്തിനി​ന്നു. ദേ​വ​സ്വം ബോ​ർ​ഡ് സ​ബ് ഡി​വി​ഷ​ണ​ൽ ക​മ്മിഷ​ണ​ർ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഷി​ച്ച കാ​ണി​ക്ക​വ​ഞ്ചി​ക​ളി​ലെ പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ഏ​ക​ദേ​ശം 30,000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കി​യ​ത്. ക്ഷേ​ത്ര​ത്തി​ന് എ​ത്ര​യും വേ​ഗം ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കു​ക​യും സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ക്ഷേ​ത്രം ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​പി. സ​ജീ​ഷും സെ​ക്ര​ട്ട​റി നി​ഷ സു​രേ​ഷും ആ​വ​ശ്യ​പ്പെ​ട്ടു. ക്ഷേ​ത്ര​വും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സി​ന്‍റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ഇ​വർ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

ചാ​രും​മൂ​ട്: നൂ​റ​നാ​ട് മു​തു​കാ​ട്ടു​ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യു​മാ​യി മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​രു മ​ണി​ക്കു ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക്ഷേ​ത്ര​ത്തി​ലെ നി​രീ​ക്ഷ​ണ ക്യാ​മ​റാ ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി. പു​ല​ർ​ച്ചെ ക്ഷേ​ത്രം തു​റ​ന്ന ശേ​ഷ​മു​ള്ള പ​തി​വു പ​രി​ശോ​ധ​ന​യി​ലാ​ണ് ദു​ർ​ഗ ക്ഷേ​ത്ര​ത്തി​നോ​ടു ചേ​ർ​ന്നു വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള ശ്രീ ​കോ​വി​ലി​നു മു​ന്നി​ലു​ള്ള കാ​ണി​ക്ക​വ​ഞ്ചി ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​റും സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​നും ചേ​ർ​ന്ന് നി​രീ​ക്ഷ​ണ​ക്യാ​മ​റ​യി​ലെ ദൃ​ശ്യം പ​രി​ശോ​ധി​ച്ചാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. പ​ട​നി​ലം ഭാ​ഗ​ത്തുനി​ന്നു ബൈ​ക്കി​ൽ ര​ണ്ടു പേ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഗേ​റ്റി​ന​രു​കി​ൽ വ​രു​ന്ന​താ​യും അ​തി​ൽ ഒ​രാ​ൾ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന് അ​ക​ത്തു പ്ര​വേ​ശി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. മോ​ഷ്ടാ​വ് ആ​ദ്യം പ്ര​ധാ​ന കാണിക്കവ​ഞ്ചി തു​റ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി പ​രാ​ജ​യ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്നാ​ണ് മ​റ്റൊ​രു കാ​ണി​ക്ക​വ​ഞ്ചി​യു​മാ​യി ക​ടന്നു​ക​ള​ഞ്ഞ​ത്. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി സി​ഐ പി. ​ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

Tags :

Recent News

Corehub Up