x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ ചു​മ​ത്തി യുവാവിനെ നാ​ടു​ക​ട​ത്തി

വെബ് ഡെസ്ക്
Published: October 28, 2026 02:02 AM IST | Updated: October 28, 2026 02:02 AM IST

രാഹുൽ

ഹ​രി​പ്പാ​ട്: കൊ​ല​പാ​ത​ക​ശ്ര​മം, ക​വ​ർ​ച്ച, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല​ട​ക്കം ഒ​ട്ടേ​റെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ​നി​ന്നു നാ​ടു​ക​ട​ത്തി. കു​മാ​ര​പു​രം താ​മ​ല്ലാ​ക്ക​ൽ തെ​ക്കും​മു​റി കൃ​ഷ്ണ​കൃ​പ​യി​ൽ രാ​ഹു​ൽ (ചെ​മ്പ​ൻ രാ​ഹു​ൽ–27) എ​ന്ന​യാ​ളെ​യാ​ണ് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഹ​രി​പ്പാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പൊ​തു​സ​മാ​ധാ​ന​ത്തി​നു ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ​ക്കെ​തി​രേയു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഹ​രി​പ്പാ​ട് എ​സ്എ​ച്ച്ഒ വി. ​ഉ​ദ​യ​കു​മാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. എ​റ​ണാ​കു​ളം റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ലാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. വി​ല​ക്ക് ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

 

Tags :

Recent News

Corehub Up