x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

വെബ് ഡെസ്ക്
Published: October 28, 2026 01:38 AM IST | Updated: October 28, 2026 01:38 AM IST

പ​ള്ളി​പ്പാ​ട് പ​റേ​ങ്കേ​രി–​കു​രി​ത്ര റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് റോ​ഡ​രി​കി​ലേ​ക്ക് ച​രി​ഞ്ഞ സ്കൂ​ൾ ബ​സ്.

ഹ​രി​പ്പാ​ട്: പ​റേ​ങ്കേ​രി–​കു​രി​ത്ര റോ​ഡി​ലെ വ​ലി​യ കു​ഴി​യി​ൽ സ്കൂ​ൾ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​ന്ന മ​റ്റൊ​രു ബ​സി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ കു​ഴി​യി​ൽ വീ​ണ ബ​സ് റോ​ഡ​രി​കി​ലേ​ക്ക് ച​രി​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലിനെത്തുടർന്ന് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

വ​ർ​ഷ​ങ്ങ​ളാ​യി റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പ്ര​ധാ​ന റോ​ഡി​ൽ​നി​ന്നു​ള്ള ചെ​റി​യൊ​രു ഭാ​ഗം മാ​ത്രം പേ​രി​ന് ടാ​ർ ചെ​യ്തെ​ങ്കി​ലും ബാ​ക്കി ഭാ​ഗം പൂ​ർ​ണ​മാ​യി അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ക്ഷേ​പം.

റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഏ​താ​നും ക​മ്പു​ക​ൾ മാ​റ്റി​യ​ത​ല്ലാ​തെ മ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല.

മ​ഴയെത്തുടർന്ന് റോ​ഡ​രി​കു​ക​ൾ ഇ​ടി​ഞ്ഞ് പാ​ട​ത്തേ​ക്ക് വീ​ഴാ​വു​ന്ന വി​ധ​ത്തി​ലാ​ണ്. റോ​ഡ് പ​രി​ച​യ​മി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​തു​വ​ഴി വാ​ഹ​നം ഓ​ടി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പടെ വ​ലി​യ ഭ​യ​ത്തോ​ടും റി​സ്കെ​ടു​ത്തു​മാ​ണ് ഇ​തു​വ​ഴി വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത്.

അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻപോ​ലും വാ​ഹ​ന​ങ്ങ​ൾ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും വൃ​ത്തി​യാ​ക്കി വീ​തികൂ​ട്ടി പൂ​ർ​ണ​തോ​തി​ൽ റീ​ടാ​ർ ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up