പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന മദ്യവര്‍ജന ബോധവത്കരണ സമ്മേളനം ജോസ് കെ. മാണി ഉദ്ഘാടനംചെയ്യുന്നു.
മാന്നാർ: ലഹരി ആയുസ് തീരും മുൻപേ മരണത്തിലേക്ക് എത്തുവാന്‍ സ്വയം തെരഞ്ഞെടുക്കുന്ന ക്ഷണപത്രമാണെന്നു ജോസ് കെ. മാണി എംപി പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന മദ്യവർജന ബോധവത്കരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംപി.
മദ്യ ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.ടിജു തോമസ് തുമ്പമണ്‍ ലഹരിക്കെതിരേയുള്ള ഏകാങ്ക നാടകം അവതരിപ്പിച്ചു. മലങ്കര അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മാത്യൂസ് വട്ടിയാനിക്കല്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. ലിജു പി ചെറിയാന്,അലക്സ് മണപ്പുറത്ത്, ഡോ. റോബിന് പി. മാത്യു, ജോണ്‍ തോമസ്, മാത്യു ജി. മനോജ് എന്നിവര്‍ പ്രസംഗിച്ചു.
Tags :