x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

വെബ് ഡെസ്ക്
Published: October 28, 2026 12:45 AM IST | Updated: October 28, 2026 12:45 AM IST

എ​ട​ത്വ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​പ്പോ​ള്‍.

എ​ട​ത്വ: നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. കാ​റും ക​ട​യും ത​ക​ര്‍​ന്നു. അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ലാ റോ​ഡി​ല്‍ എ​ട​ത്വ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ആ​യി​രു​ന്നു അ​പ​ക​ടം. ബ​സ് സ്റ്റാ​ന്‍​ഡി​ന് എ​തി​ര്‍​വ​ശം റോ​ഡ​രി​കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​പ്പ​തി​ല്‍​ചി​റ ഉ​ത്ത​മ​ന്‍റെ ക​ട​യി​ലേ​ക്കാ​ണ് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി​യ​ത്.

എ​ട​ത്വ ഭാ​ഗ​ത്തു​നി​ന്ന് എ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​ര​ത്തി​ല്‍ ഇ​ടി​ച്ച​ശേ​ഷം പു​റ​കു​വ​ശം തി​രി​ഞ്ഞ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ക​ട​യു​ടെ മു​ന്‍​ഭാ​ഗ​വും കാ​റി​ന്‍റെ മു​ന്‍​ഭാ​ഗ​വും വ​ശ​വും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. എ​യ​ര്‍​ബാ​ഗു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ല്‍ കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​യാ​ള്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യാ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. റോ​ഡ്‌​സൈ​ഡും റോ​ഡും ത​മ്മി​ല്‍ പൊ​ക്ക​വി​ത്യാ​സ​മാ​ണെ​ന്നും റോ​ഡ​രി​കി​ല്‍ മ​ണ്ണി​ട്ട് ഉ​യ​ര്‍​ത്താ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. കാ​ര്‍ റോ​ഡി​ല്‍ നി​ന്ന് തെ​ന്നി മാ​റി​യ​പ്പോ​ള്‍ കു​ഴി​യി​ലേ​ക്ക് പ​തി​ക്കു​ക​യും നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ഇ​തേ സ്ഥ​ല​ത്ത് ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​ടെ സ്‌​കൂ​ട്ട​റും വാ​നും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് റോ​ഡ​രു​കി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up